Crime
-
കോഴിക്കോട് അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്നതില്‍ വ്യാജനോട്ടുകള്‍
കോഴിക്കോട്: അയല്‍ക്കൂട്ടത്തിന്റെ പേരില്‍ ബാങ്കിലിടാന്‍ കൊണ്ടുവന്ന കറന്‍സിയില്‍ വ്യാജനോട്ടുകള്‍ കണ്ടെത്തി. നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കിന്റെ കുറ്റിയില്‍താഴം ശാഖയില്‍ സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റ പേരിലുള്ള സേവിംഗ്‌സ് അക്കൌണ്ടിലിടാനത്തിച്ച കറണ്‍സിയിലാണ് വ്യാജ നോട്ടുകള്‍ കണ്ടെത്തിയത്. 500 രൂപയുടെ 31 വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. ജൂണ്‍ 20നാണ് സംഭവം നടന്നത്. ബാങ്ക് മാനേജരുടെ പരാതിയില്‍ ജൂലൈ 2ന് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ നോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചതനുസരിച്ച് നിക്ഷേപത്തില്‍ കുറവുള്ള 15,500 രൂപ അയല്‍ക്കൂട്ടത്തിലെ അംഗം ബാങ്കില്‍ അടച്ചിരുന്നു. അയല്‍ക്കൂട്ടത്തിന്റെ കൊമ്മേരി മുക്കണ്ണിതാഴത്തുള്ള അംഗമാണ് പണമടച്ചത്. ബാങ്കിലേക്കെത്തിച്ച് മൊത്തം 54,400 രൂപയിലാണ് 31 വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. അംഗത്തിന് എവിടെനിന്നാണ് ഇത്രയും വ്യാജ നോട്ടുകള്‍ ലഭിച്ചത് പൊലീസ് അന്വേഷിക്കുകയാണ്. പണവുമായി എത്തിയ അംഗത്തിന് ഇതേ ബാങ്കില്‍ വര്‍ഷങ്ങളായി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്.
Read More » -
ഗുണ്ടാത്തലവന്റെ ഭാര്യയുമായി സംഘാംഗത്തിന് പ്രണയം; ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടത്തില്‍ യുവതി മരിച്ചു; യുവാവിനെ തിരഞ്ഞ് ഗുണ്ടാപ്പടയുടെ പടയോട്ടം
മുംബൈ: ഗുണ്ടാത്തലവന്റെ ഭാര്യയുമായി പ്രണയ ബന്ധത്തിലായ ഗുണ്ടാ സംഘത്തിലെ അംഗം പ്രാണരക്ഷാര്‍ത്ഥം പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ഗുണ്ടാത്തലവന്റെ ഭാര്യയും ഇയാളും ബൈക്കില്‍ പോകുമ്പോള്‍ അപകടത്തില്‍പ്പെടുകയും യുവതി മരിക്കുകയും ചെയ്തതോടെയാണ് രഹസ്യപ്രണയ ബന്ധം പുറത്തറിഞ്ഞത്. തുടര്‍ന്ന് 40 അംഗ ഗുണ്ടാസംഘം ഇയാളെ തേടി നഗരത്തില്‍ തിരച്ചില്‍ തുടങ്ങിയതോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഇപ്പ ഗ്രൂപ്പ് എന്ന ഗുണ്ടാസംഘത്തിലാണ് പ്രശ്നങ്ങളുടലെടുത്തത്. അര്‍ഷദ് ടോപ്പി എന്ന ഗുണ്ടയാണ് സംഘത്തലവന്റെ ഭാര്യയുമായി പ്രണയത്തിലായത്. അര്‍ഷദും യുവതിയും ബൈക്കില്‍ ചുറ്റിസഞ്ചരിക്കുന്നതിനിടെ ജെസിബിയുമായി കൂട്ടിയിടിച്ചു. നിസ്സാര പരിക്കുകളോടെ അര്‍ഷദ് രക്ഷപ്പെട്ടെങ്കിലും യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സിക്കാന്‍ വിസമ്മതിച്ചതോടെ ഇവരെ നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ യുവതി മരിച്ചു. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ യുവതിയോടൊപ്പം അര്‍ഷദ് ടോപ്പിയെ കാണാമായിരുന്നു. സ്ത്രീയുടെ മരണവാര്‍ത്ത പരന്നതോടെ, ഇപ്പ സംഘം…
Read More » -
ടാക്‌സി ഓട്ടത്തിനു വിളിച്ചശേഷം ഡ്രൈവറെ കൊലപ്പെടുത്തും; വാഹനം നേപ്പാളിലേക്ക് കടത്തി മറിച്ചു വില്‍ക്കും; ‘സീരിയല്‍ കില്ലര്‍’ അറസ്റ്റില്‍
ന്യൂഡല്‍ഹി: നിരവധി പേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലര്‍’ പോലിസ് പിടിയില്‍. യാത്രയ്ക്കായി ടാക്സി വിളിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്നത് പതിവാക്കിയ കൊടും ക്രിമിനലാണ് പിടിയിലായിരിക്കുന്നത്. നാല് കൊലക്കേസുകളില്‍ പ്രതിയായ അജയ് ലംബയെയാണ് (48) ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിരവധി ടാക്സി ഡ്രൈവര്‍മാരെ ഇയാള്‍ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാല് കേസുകളില്‍ മാത്രമാണ് തുമ്പുള്ളത്. കഴിഞ്ഞ 24 വര്‍ഷമായി ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. അജയ് ലംബയും കൂട്ടാളികളും ഉത്തരാഖണ്ഡിലേക്കെന്നു പറഞ്ഞ് ടാക്സി വിളിക്കും. യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് ലഭിക്കാതിരിക്കാന്‍ മൃതദേഹങ്ങള്‍ കുന്നിന്‍ മുകളില്‍ എവിടെയെങ്കിലും ഉപേക്ഷിക്കും. ശേഷം വാഹനം നേപ്പാളിലേക്കു കടത്തി മറിച്ചു വില്‍ക്കുന്നതാണ് അജയ് ലാംബയുടെയും കൂട്ടാളികളുടേയും രീതി. ഇത്തരത്തില്‍ അനവധി കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ളതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. 2001 മുതല്‍ 2003 വരെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഇയാള്‍ 4 കൊലപാതകങ്ങള്‍…
Read More » -
കുളിമുറിയില്‍ ഒളിക്യാമറ: താമസക്കാരിയുടെ കുളിസീന്‍ ലൈവായി കണ്ട് വീട്ടുടമ, കേസെടുത്ത് പോലീസ്
ലഖ്‌നൗ: താമസക്കാരിയുടെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങള്‍ ലൈവ് ആയി കണ്ടുവെന്ന പരാതിയില്‍ വീട്ടുടമസ്ഥനെതിരേ കേസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബഹ്‌റൈചില്‍ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പോലീസില്‍ പരാതിയുമായെത്തിയത്. തന്റെ കുളിമുറിയില്‍ വീട്ടുടമസ്ഥന്‍ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നും താന്‍ അത് കണ്ടെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയില്‍ കയറുന്നത് ഇയാള്‍ ലൈവ് ആയി കാണുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ജൂണ്‍ 24-നാണ് യുവതി ക്യാമറ കണ്ടെത്തുന്നത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം യുവതി മനസ്സിലാക്കുന്നത്. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ താന്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടുടമസ്ഥന്‍ ക്ഷമാപണവുമായി തന്റെ അരികിലെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കുമെന്നായപ്പോള്‍ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തില്‍ ദുബഗ്ഗ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
Read More » -
മുഹമ്മദാലിയായി മാറിയത് കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകന്‍ ആന്റണി; രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോട്ടം, 10 വര്‍ഷം കഴിഞ്ഞ് മടക്കം; ആര്‍ക്കും അറിയാത്ത കഞ്ചാവ് ബാബു! പോലീസിനെ വട്ടം ചുറ്റിച്ചൊരു കുമ്പസാരം
കോഴിക്കോട്: കൗമാരപ്രായത്തില്‍ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന പള്ളിക്കല്‍ ബസാറില്‍ താമസിക്കും അയ്പറമ്പില്‍ മുഹമ്മദാലി (54)യുടെ വെളിപ്പെടുത്തലിന് പിന്നാലെ 1989ല്‍ കാണാതായവരുടെ കേസുകള്‍ അന്വേഷിച്ച് പൊലീസ്. ഇക്കാലഘട്ടത്തില്‍ കോഴിക്കോട് സിറ്റിയിലെ കാണ്‍മാനില്ലെന്നുള്ള പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിലൂടെ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കമ്മീഷണറുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ദുരൂഹത ഏറെയാണ്. എന്നാല്‍ മുഹമ്മദാലി (56) ആരെയും കൊന്നിട്ടില്ലെന്ന് പറയുന്നു ജ്യേഷ്ഠന്‍ പൗലോസ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദാലി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷമാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. ഈ കേസ് എല്ലാ അര്‍ത്ഥത്തിലും പോലീസിന് തലവേദനയാണ്. പോലീസിനെ വട്ടം ചുറ്റിക്കുകയാണ് മുഹമ്മദലി എന്ന് സാരം. കൂടരഞ്ഞിയിലെ ആള്‍ മരിച്ചത് തോടിലെ വെള്ളത്തില്‍ വീണിട്ടാകാമെന്നാണ് മുഹമ്മദാലിയുടെ സഹോദരന്‍ പറയുന്നത്. എന്നാല്‍ കോഴിക്കോട് വെള്ളയിലും കൊലപാതകം ചെയ്തെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും പൗലോസ് പറഞ്ഞു. 1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു…
Read More » -
ക്യാമറ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍
തിരുവനന്തപുരം: റെക്കോഡിങ് സംവിധാനമുള്ള ക്യാമറ ഘടിപ്പിച്ച മെറ്റാ കണ്ണട ധരിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചയാള്‍ പൊലീസ് പിടിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷാ(68 )യാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ക്യാമറയില്‍ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Read More » -
പ്രണയം നടിച്ച് വന്ന യുവതിയെ വിശ്വസിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ; ട്രാന്‍സ്ജെന്‍ഡറില്‍നിന്ന് തട്ടിയെടുത്തത് 20 ലക്ഷവും 11 പവനും
കൊച്ചി: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ട്രാന്‍സ്ജെന്‍ഡറെ വിവാഹ വാഗ്ദാനം നല്‍കി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിച്ച ശേഷം കാലുമാറിയ യുവതിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് അടുത്തുകൂടിയ യുവതിയുടെ വാക്ക് വിശ്വസിച്ച് പുരുഷനായി മാറിയ ട്രാന്‍സ്ജെന്‍ഡറുടെ പരാതിയിലാണ് നടപടി. സഹോദരിയുടെയും പിതാവിന്റെയും സഹായത്തോടെ യുവതി പലപ്പോഴായി 20 ലക്ഷം രൂപ അടിച്ചുമാറ്റുകയും 11 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയും ചെയ്തതായും പരാതിയിലുണ്ട്. എറണാകുളത്ത് താമസിക്കുന്ന തൃശൂര്‍ മേലൂര്‍ സ്വദേശിയായ ട്രാന്‍സ്ജെന്‍ഡറാണ് തിരുവനന്തപുരം എടപ്പഴഞ്ഞി സ്വദേശിയായ യുവതിയുടെ വാക്ക് വിശ്വസിച്ച് ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയത്. 22 കാരിയായ യുവതിയും 26 വയസുള്ള ട്രാന്‍സ്ജെന്‍ഡറും ഇന്‍സ്റ്റഗ്രാമിലൂടെയാണ് 2024 ഏപ്രിലില്‍ സൗഹൃദത്തിലാകുന്നത്. ഇരുവരും കൂടുതല്‍ അടുത്തതോടെ, പുരുഷനായി മാറിയാല്‍ വിവാഹം കഴിക്കാമെന്ന് യുവതി വാഗ്ദാനം ചെയ്തു. തുടര്‍ന്നാണ് ലക്ഷങ്ങള്‍ ചെലവാക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇതിനുശേഷം യുവതി ട്രാന്‍സ്ജെന്‍ഡറുടെ എറണാകുളത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഇടയ്ക്കിടെ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. വിവാഹശേഷം യുവതിയുടെ അപ്പച്ചിയുടെ പേരിലുള്ള തിരുവനന്തപുരത്തെ കുടുംബവീട്…
Read More » -
ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് മര്‍ദനം, യുവാക്കളുടെ ആക്രമണം മദ്യലഹരിയില്‍; ഇടപെട്ട എസ്.ഐയ്ക്കും പൊട്ടീര് കിട്ടി
പാലക്കാട്: ഹോട്ടലില്‍ മന്തി കഴിക്കാന്‍ എത്തിയ കുടുംബത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ ഒറ്റപ്പാലത്താണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഒറ്റപ്പാലം സഫ്രോണ്‍ മന്തി എന്ന ഹോട്ടലിലാണ് അടിപിടിയുണ്ടായത്. സംഭവത്തില്‍ ഹരിഹരന്‍, രാജേഷ്, മണികണ്ഠന്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ വന്ന മൂന്നംഗ സംഘം ചുനങ്ങാട് സ്വദേശികളായ അബ്ദുല്‍ നിസാറും ഭാര്യയും കുട്ടികളും അടങ്ങുന്ന അഞ്ചംഗ സംഘത്തെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ വന്ന എസ്ഐക്കും മര്‍ദ്ദനമേറ്റു. പ്രശ്നത്തില്‍ ഇടപെട്ട് പരിഹരിക്കാനായി വന്ന സബ് ഇന്‍സ്പെക്ടര്‍ ഗ്ലാഡിങ് ഫ്രാന്‍സിസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഒറ്റപ്പാലം രണ്ട് എഫ് ഐ ആറുകളായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
എംഡിഎംഎയുമായി പിടിയില്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കി; ഷമീര്‍ പാര്‍ട്ടിയുടെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ‘മുന്നണിപ്പോരാളി’
കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്. പാര്‍ട്ടിയും ഡിവൈഎഫ്ഐയും വര്‍ഗബഹുജന, സാംസ്‌കാരിക സംഘടനകളും വളപട്ടണത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ബോധവല്‍ക്കരണ പരിപാടികളുടെയും ചുക്കാന്‍ പിടിച്ചിരുന്നയാളാണ് ഷമീര്‍. കൂട്ടുപുഴ ചെക്ക്പോസ്റ്റ് ല്‍ പൊലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായാണ് ഇയാളും സുഹൃത്തും പിടിയിലായത്. ബംഗ്ളൂരില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് ഷമീറിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബരകാറിന്റെ രഹസ്യഅറയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ബംഗ്ളൂരുവില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ വാഹന പരിശോധന നടത്തി പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ…
Read More » -
പല തവണയായി ഒരാളില്‍നിന്ന് പിടുങ്ങിയത് 11 ലക്ഷം; കപ്പലില്‍ മാസം രണ്ടു ലക്ഷം രൂപ ശമ്പളം വാഗ്ദാനം; ചിഞ്ചുവും കെട്ടിവനും മുമ്പും കേസില്‍പ്പെട്ടു
കൊല്ലം: യുവതി ഉള്‍പ്പെട്ട സംഘം തൊഴില്‍ തട്ടിപ്പ് നടത്തിയത് മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി വാഗ്ദാനം നല്‍കി. കേസില്‍ നാലാം പ്രതിയായ കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് കൊച്ചിയില്‍ നിന്നുമാണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കപ്പലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലിയാണ് നിഷാദിനു നല്‍കിയ വാഗ്ദാനം. വായ്പ എടുത്താണ് നിഷാദ് പണം നല്‍കിയത്. സമൂഹ മാധ്യമത്തിലൂടെ പരസ്യം കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്. ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയെടുത്തത്. 2023 മേയ് മുതല്‍ നവംബര്‍ വരെ പലതവണയായിട്ടാണ് നിഷാദ്…
Read More »