Crime
-
മുംബൈയില്‍ ബംഗ്ലാദേശി പെണ്‍കുട്ടിക്ക് നേരെ ക്രൂരത; 12 വയസുകാരിയെ 3 മാസത്തിനിടെ ചൂഷണം ചെയ്തത് 220 പേര്‍
മുംബൈ: പന്ത്രണ്ട് വയസുകാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നുമാസത്തിനിടയില്‍ 220 ലേറെ പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. മുംബൈയ്ക്കടുത്ത് വസിയിലാണ് സംഭവം. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ബംഗ്ലാദേശികള്‍ അടങ്ങിയ സംഘത്തിന്‍െ്‌റ പിടിയിലായിരുന്നു കുട്ടി. ബംഗ്ലാദേശ് സ്വദേശികളായ ഇവരുടെ കൈയില്‍ പാസ്പോര്‍ട്ടും ആധാറും ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. കുട്ടി പരീക്ഷയില്‍ ചില വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടതോടെ വീട്ടുകാര്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ പരിചയക്കാരിയായ ഒരു സ്ത്രീയ്ക്കടുത്ത് അഭയം തേടുകയായിരുന്നു. ഇവര്‍ കുട്ടിയെ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു. സംഭവത്തില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായിരിക്കുന്നത്. എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷന്‍, ഹാര്‍മണി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒകളുടെ സഹായത്തോടെ മീര-ഭായന്ദര്‍ വസായ്-വിരാര്‍ (എംബിവിവി) പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. കൂടുതല്‍ പേര്‍ ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റാക്കറ്റിന്റെ എല്ലാ കണ്ണികളേയും ജയിലിലടയ്ക്കുമെന്നും പൊലീസ്…
Read More » -
ഭാര്യയുമായി വഴക്കിട്ടു വീടുവീട്ടിറങ്ങി; സ്‌ഫോടകവസ്തു ദേഹത്തുകെട്ടി തീകൊളുത്തി, ഗൃഹനാഥന്റെ മൃതദേഹം വയറ് തകര്‍ന്നനിലയില്‍
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു സമീപത്തെ പുരയിടത്തില്‍. മണര്‍കാട് ഐരാറ്റുനട സ്വദേശി ഡി.റെജി (60) ആണ് വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടനത്തില്‍ വയറ് തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌ഫോടക വസ്തു ദേഹത്തുകെട്ടി തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം. കിണര്‍ നിര്‍മാണ ജോലിക്കാരനാണ് ഇയാള്‍. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു. കോട്ടയത്ത് കുടുംബ കലഹം; വയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60 കാരന്‍ ജീവനൊടുക്കി വീടിന്റെ പിന്നിലെ പുരയിടത്തില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് വയറ് തകര്‍ന്ന നിലയില്‍ റെജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ വിവരം മണര്‍കാട് പൊലീസില്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക്…
Read More » -
കുവൈത്തില്‍ വിഷമദ്യ ദുരന്തം? പത്തു പ്രവാസികള്‍ മരിച്ചെന്നു റിപ്പോര്‍ട്ട്; മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പെട്ടതായി സൂചന
കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തം. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണ സംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. 10 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ ഇന്ത്യക്കാരുണ്ട്. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്. ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ഇവരിൽ മലയാളികളുണ്ട്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്. kuwait-suspected-toxic-liquor-tragedy-10-migrants-dead-several-critical
Read More » -
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍; മുങ്ങിയത് ഇന്ന് കസ്റ്റഡിയിലെടുക്കാനിരിക്കെ, തിരച്ചില്‍ ഊര്‍ജിതം
എറണാകുളം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. ഇവരെ ഇന്നു കസ്റ്റഡിയിലെടുക്കുമെന്നായിരുന്നു സൂചന. അതേസമയം, നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അനാശാസ്യം മാത്രമല്ല റമീസിനെതിരെ വേറെയും കേസുകള്‍; പ്രതിയുടെ പിതാവ് വിവാഹം ചെയ്തതും ഇതരമതസ്ഥയെ;…
Read More » -
കോട്ടയത്ത് കുടുംബ കലഹം; വയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60 കാരന്‍ ജീവനൊടുക്കി
കോട്ടയം: ഗൃഹനാഥന്‍ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണര്‍കാട് സ്വദേശി റജിമോന്‍ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍നിന്ന് പുറത്തുപോയിരുന്നു. രാത്രി 11.30-ഓടെയാണ് വീടിന് സമീപത്തെ പറമ്പില്‍നിന്ന് ശബ്ദം കേട്ടത്. കിണര്‍ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോന്‍. കിണറ്റിലെ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടയാണ് വയറ്റില്‍ കെട്ടിവെച്ചശേഷം പൊട്ടിച്ചത്. അതേസമയം, വംശനാശം നേരിടുന്ന ‘മിസ് കേരള’ എന്നറിയപ്പെടുന്ന മീനുകളെ തോട്ട പൊട്ടിച്ച് പിടികൂടിയ നാല് പേര്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. കേരള -കര്‍ണാടക അതിര്‍ത്തിയായ കാസര്‍ഗോഡ് പനത്തടിയില്‍ ഏതാനും മാസം മുമ്പായിരുന്നു സംഭവം. പനത്തടി ഫോറസ്റ്റ് സെക്ഷനിലെ മഞ്ഞടുക്കം പുഴയില്‍ നിന്ന് പിടിച്ച ‘മിസ് കേരള’ മീനുകളെ കറിവെക്കാനായിരുന്നു ഇവരുടെ ശ്രമം. പാണത്തൂര്‍ സ്വദേശികളായ സതീഷ് പരിയാരം (39), അനീഷ് ബാപുങ്കയം (38), യൂനസ് (36), നിയാസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര ജൈവ സംരക്ഷണ…
Read More » -
ഭാര്യയെ 2 മാസമായി കാണാനില്ല, വീഡിയോ പോസ്റ്റു ചെയ്തു ഭര്‍ത്താവ് ജീവനൊടുക്കി; മൂന്നാം ദിനം യുവതിയെ കണ്ടെത്തി പൊലീസ്
ആലപ്പുഴ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭര്‍ത്താവ് ജീവനൊടുക്കി. മൂന്നുദിവസം കഴിഞ്ഞ് ഭാര്യയെ കണ്ടെത്തുകയും ചെയ്തു. കണ്ണൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ ചൊവ്വാഴ്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി കഴിഞ്ഞ ജൂണ്‍ 11നു രാവിലെ ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ്. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബാങ്കില്‍ പോയില്ലെന്നു കണ്ടെത്തി. ഓട്ടോറിക്ഷയില്‍ കായംകുളത്ത് എത്തി റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോള്‍ വിനോദ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് വിഷമത്തിലായിരുന്നു.…
Read More » -
മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക ഇടപാടെന്ന് സംശയം, അന്വേഷണത്തിന് പ്രത്യേക സംഘം
മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം നാലിനാണ് ഷമീര്‍ നാട്ടിലെത്തിയത്. ഇയാള്‍ക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം നാട്ടുകാര്‍ കാണ്‍കെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ബിസിനസ്സിലെ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷമീറിന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്.
Read More » -
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധം; കുടുംബം നിലനിര്‍ത്താന്‍ താമസം മാറ്റി; അവിടെവച്ചും ബന്ധം തുടര്‍ന്നു; പിന്നാലെ വന്ന് കൊലപ്പെടുത്തി
ബംഗളുരു: സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് സംഭവം. കൊല്ലപ്പെട്ട വിജയ് കുമാറും പ്രതിയായ ധനഞ്ജയ എന്ന ജയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന വിജയ് പത്തുവര്‍ഷം മുന്‍പാണ് ആശയെ വിവാഹം കഴിച്ചത്. ദമ്പതികൾ കാമാക്ഷിപാളയത്തിലാണ് താമസിച്ചിരുന്നത്. സുഹൃത്ത് ധനഞ്ജയയുമായി ഭാര്യക്ക് പ്രണയബന്ധമുണ്ടായിരുന്നെന്ന് അടുത്തിടെയാണ് വിജയ് കണ്ടെത്തിയത്. ഇത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ ഒരു ദിവസം ഭാര്യയെ സുഹൃത്തിനൊപ്പം കണ്ടെത്തിയതോടെ വിജയ്‌യുടെ നിയന്ത്രണം വിട്ടു, രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളും പിന്നീട് കണ്ടെത്തി. പ്രണയബന്ധം അവസാനിപ്പിക്കാനായി വിജയ് ഭാര്യയോടൊപ്പം കടബഗെരെക്ക് സമീപം മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റി. എന്നാൽ അവിടെവച്ചും ഈ ബന്ധം തുടർന്നു എന്നാണ് ഉയരുന്ന ആരോപണം. കൊലപാതകം നടന്ന ദിവസം വൈകുന്നേരം വരെ വിജയ് വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പിന്നീട് മച്ചോഹള്ളിയിലെ ഡി ഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് വിജയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ…
Read More » -
ബാല്യകാലം മുതല്‍ 30 വര്‍ഷമായി സുഹൃത്തുക്കള്‍ ; പക്ഷേ ഇവരില്‍ ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായി അവിഹിതബന്ധം ; സുദീര്‍ഘമായി സൗഹൃദത്തിന് കൊലപാതകത്തില്‍ ക്‌ളൈമാക്‌സ്
ബെംഗളൂരു: മൂന്ന് പതിറ്റാണ്ടായി സൗഹൃദം സൂക്ഷിക്കുന്ന രണ്ടു കുട്ടുകാര്‍ തമ്മിലുള്ള ബന്ധം ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായുള്ള അവിഹിതം മൂലം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ 39 വയസ്സുള്ള വിജയ് എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തില്‍ വിജയ് യുടെ സുഹൃത്ത് ധനജ്ഞയെ പോലീസ് തെരയുകയാണ്. വിജയ് യുടെ ഭാര്യ ആശയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരയായ വിജയ് കുമാറും പ്രതിയായ ധനഞ്ജയ എന്ന ജയും മൂന്ന് പതിറ്റാണ്ടിലേറെയായി സുഹൃത്തുക്കളായിരുന്നു. ബെംഗളൂരുവിലെ മഗഡിയില്‍ ഒരുമിച്ച് വളര്‍ന്നു. പിന്നീട് സുങ്കടകട്ടെ പ്രദേശത്തേക്ക് മാറി. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന വിജയ്, ഏകദേശം പത്ത് വര്‍ഷം മുമ്പ് ആശയെ വിവാഹം കഴിച്ചു, ദമ്പതികള്‍ കാമാക്ഷിപാളയയിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഭാര്യ ധനഞ്ജയയുമായി പ്രണയത്തിലാണെന്ന് വിജയ് കണ്ടെത്തിയത്. ഇരുവരേയും വിജയ് ഒരുമിച്ച് കാണുകയും ചെയ്തു. ഫോട്ടോകളും കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതോടെ വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പക്ഷേ ഒന്നും…
Read More » -
ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; പുഴയുടെ തീരത്ത് സ്‌കൂട്ടറും
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷന്‍ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്‌കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More »