രാത്രിയില്‍ കഞ്ചാവുകടത്ത്, യാത്രക്കാരുമായി വഴക്കുപതിവ്; അറസ്റ്റിലായ കണ്ടക്ര്‍ ഒരുമാസമായി നിരീക്ഷണത്തില്‍

ആലപ്പുഴ: 1.27 കിലോ കഞ്ചാവുമായി പിടിയിലായ കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ സ്ഥിരം പ്രശ്്‌നക്കാരന്‍. ഭരണിക്കാവ് പള്ളിക്കല്‍ ഉത്രട്ടാതിയില്‍ ജിതിന്‍കൃഷ്ണ (സന്ദീപ്-35) ആണ് എക്സൈസിന്റെ പിടിയിലായത്. കെപി റോഡിലെ മൂന്നാംകുറ്റിക്കു വടക്കുള്ള ആലിന്‍ചുവടു ജങ്ഷനില്‍നിന്ന് ചൊവ്വാഴ്ച രാത്രി 12.30-ന് ആലപ്പുഴയിലെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് അറസ്റ്റു ചെയ്തത്. ബൈക്കും പിടിച്ചെടുത്തു.
കഞ്ചാവു വില്‍പ്പനയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഒരുമാസമായി ജിതിന്‍കൃഷ്ണ നിരീക്ഷണത്തിലായിരുന്നു. രാത്രിയിലാണു കഞ്ചാവു കടത്തെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബൈക്കില്‍ കഞ്ചാവുമായെത്തിയപ്പോള്‍ പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍; ഒരു മാസം നീണ്ട നിരീക്ഷണം
15 വര്‍ഷമായി കണ്ടക്ടറായ ജിതിന്‍, മൂന്നുവര്‍ഷം മുന്‍പാണ് ഹരിപ്പാട്ടെത്തിയത്. ആലപ്പുഴ-കൊല്ലം ഫാസ്റ്റ് പാസഞ്ചറിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ യാത്രക്കാരുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പല യാത്രക്കാരും അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു.
ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി. സാബു, എം. റെനി, ബി. അഭിലാഷ്, പി. അനിലാല്‍, ടി. ജിയേഷ്, കെ.ആര്‍. രാജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് പിടികൂടിയത്. മാവേലിക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.






