കൗമാരക്കാരിയായ സഹോദരി പകല്‍ രാഖികെട്ടി സാഹോദര്യം ഊട്ടിയുറപ്പിച്ചു ; രാത്രിയില്‍ അതേ സഹോദരന്‍ പൊക്കിയെടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; 14 കാരിയെ 33 കാരന്‍ കൊന്നു കെട്ടിത്തൂക്കി

സാഹോദര്യത്തിന്റെ ഏറ്റവും വലിയ മുദ്രയായി കണക്കാക്കപ്പെടുന്ന രാഖിബന്ധനം നടത്തി മണിക്കൂറുകുള്‍ക്കുള്ളില്‍ 14 കാരിയെ 33 കാരന്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കെട്ടി ത്തൂക്കി. സംഭവത്തില്‍ യുപി സ്വദേശി ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തി യയാള്‍ തന്നെ അന്വേഷണം വഴിതെറ്റിക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
അടുത്ത ദിവസം, പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ വീട്ടിലേക്ക് പോയി പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. കുടുംബാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉ ത്തരം നല്‍കാതിരുന്ന അയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ സംസാരിക്കാന്‍ വീട്ടുകാരെ അ നുവദിക്കാതിരിക്കുകയും ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുക യാ യിരുന്നു.
ശനിയാഴ്ച രാവിലെ, 33 വയസ്സുള്ള സുര്‍ജിത് തന്റെ അമ്മാവന്റെ വീട്ടില്‍ പോയി സഹോദരി യെക്കൊണ്ട് രാഖി കെട്ടിച്ചു. അതേ രാത്രിയില്‍, ധാരാളം മദ്യം കഴിച്ച ശേഷം, അയാള്‍ വീട്ടി ലേക്ക് മടങ്ങുകയും ഉറങ്ങിക്കിടന്ന 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയു മായിരുന്നു. തുടര്‍ന്ന് അയാള്‍ അവളെ കൊലപ്പെടുത്തുകയും മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. അവ ളുടെ അച്ഛന്‍ വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നെങ്കിലും ശബ്ദമൊ ന്നും കേട്ടില്ല. അടുത്ത ദിവസം കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
വീട്ടിലെത്തിയപ്പോള്‍ പലയിടത്തും രക്തക്കറ കണ്ടപ്പോള്‍ തന്നെ ആത്മഹത്യയല്ലെന്ന് മനസ്സി ലായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സുര്‍ ജിത് എപ്പോഴും അവരോടൊപ്പമുണ്ടെന്ന് അവര്‍ ശ്രദ്ധിച്ചു. കുടുംബാംഗങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, സുര്‍ജിത് അവര്‍ക്ക് വേണ്ടി ഉത്തരം നല്‍കും. ഇതോടെ അയാളെ കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.






