Crime

  • പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടി പ്രതി; ഫയര്‍ ഫോഴ്സിനെ എത്തിച്ച് ‘പൊക്കി’ പോലീസ്

    കൊല്ലം: പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്സ് എത്തി രക്ഷിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-നാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റില്‍ ചാടിയത്. ശ്രീകുമാറിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കൂട്ടുപ്രതി എഴുകോണ്‍ ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താന്‍ ഇരുമ്പനങ്ങാട്ട് എത്തിയത്. രാത്രി ഊടുവഴികളിലൂടെ പോലീസിനെ കൊണ്ടുപോയ ഇയാള്‍ പോലീസിനെ വെട്ടിച്ച് ഓടി. തുടര്‍ന്ന് രക്ഷപ്പെടാന്‍വേണ്ടി ചരുവിള പുത്തന്‍വീട്ടില്‍ സജീവിന്റെ കിണറ്റില്‍ ചാടി. ശബ്ദംകേട്ട് സജീവിന്റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റില്‍ ആളിനെ കണ്ടത്. വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് കുണ്ടറയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി പ്രതിയെ കരയ്ക്കെത്തിച്ചു. സാരമായി പരിക്കേറ്റ പ്രതിയെ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • തോട്ടപ്പള്ളിയിലെ 62കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; 68കാരനായ പ്രതി പിടിയില്‍, തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരന്‍

    ആലപ്പുഴ: അമ്പലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിക്കുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കറി (68)നെയാണ് അമ്പലപ്പുഴ ഡിവൈഎസ്പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റുചെയ്തത്. ബലാത്സംഗത്തിനിടെ സ്ത്രീ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് തനിച്ചുതാമസിക്കുന്ന 62-കാരിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. വൈദ്യുതിക്കമ്പി മുറിച്ച് വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മുപ്പതംഗ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ ഗുരുതരപരിക്കുകളില്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. എങ്കിലും കേസന്വേഷണവുമായി പോലീസ് മുന്നോട്ടുപോയി. സംശയം തോന്നിയ അറുപതുപേരെ പലവട്ടം ചോദ്യംചെയ്തു. വിവിധ ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണസംഘമെത്തി ചിലരെ ചോദ്യംചെയ്തു. തൊട്ടടുത്ത പള്ളിയിലെ ജീവനക്കാരനായ പ്രതി സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുതല്‍ അവിടെയുണ്ടായിരുന്നു. പള്ളിയോടുചേര്‍ന്നുതന്നെയാണ് ഏഴുകൊല്ലമായി ഇയാള്‍ താമസം. സംഭവത്തിനുശേഷം ഒരുദിവസംമാത്രമാണ് ഇയാള്‍ വീട്ടില്‍ പോയത്. പ്രധാന സാക്ഷിയാക്കാമെന്നു കരുതിയാണ് ആദ്യം…

    Read More »
  • റോഡില്‍ കിടന്ന ഉടുമ്പിനെ പിടിച്ച് കറിയാക്കി; റീച്ച് കൂട്ടാന്‍ പാചക ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തിലിട്ടു, ഒടുവില്‍ യുവാവിന് സംഭവിച്ചത്…

    ഭുവനേശ്വര്‍: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍ അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെതിരെ കേസെടുക്കുകയായിരുന്നു. അപൂര്‍വവും സംരക്ഷിതവുമായ ഉരഗ ഇനത്തില്‍പ്പെട്ട ഉടുമ്പിനെയാണ് യുവാവ് പാകം ചെയ്തത്. ഭദ്രകിലെ തന്റെ അമ്മായിയമ്മയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് ബന്ത ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ റോഡരികിലായി ചത്തു കിടന്ന ഉടുമ്പിനെ നായക് വീട്ടിലേക്ക് കൊണ്ടുപോകുകയും പിന്നീട് മുറിച്ച് പാകം ചെയ്യുകയുമായിരുന്നു.റീച്ച് കൂട്ടുന്നതിനായി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ രൂപ് നായ്കിനെതിരെ സോഷ്യല്‍ മീഡിയിയില്‍ പ്രതിഷേധം ആളിക്കത്തി. ഇതിനു പിന്നാലെയാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലില്‍ നായക് കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നിലധികം വകുപ്പുകള്‍ ചുമത്തി നായകിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യൂട്യൂബര്‍ എന്ന നിലയില്‍ ചാനല്‍ പ്രൊമോട്ട് ചെയ്യുന്നതിനും…

    Read More »
  • തലയ്ക്ക് രണ്ടു കോടി വിലയിട്ട കുറ്റവാളി, 190 രാജ്യങ്ങളില്‍ തിരച്ചില്‍; മകനെ കൊന്ന അമേരിക്കന്‍ പിടികിട്ടാപ്പുള്ളി ഇന്ത്യയില്‍ പിടിയില്‍

    ന്യൂയോര്‍ക്ക്: ആറുവസ്സുകാരനായ മകനെ കൊന്ന കുറ്റത്തിന് യുഎസ് കുറ്റാന്വേഷണ ഏജന്‍സി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍പ്പെട്ട സ്ത്രീയെ ഇന്ത്യയില്‍നിന്ന് പിടികൂടി. എഫ്ബിഐയുടെ ’10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്’ പട്ടികയില്‍പ്പെട്ട സിന്‍ഡി റോഡ്രിഗസ് സിങ്ങിനെ(40)യാണ് ഇന്റര്‍പോളിന്റെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അറസ്റ്റ് ചെയ്തത്. 2022-ല്‍ മകന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ത്യ ഉള്‍പ്പെടെ 190 രാജ്യങ്ങളില്‍ സിന്‍ഡി റോഡ്രിഗസ് സിങ്ങിനുവേണ്ടി എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള സിന്‍ഡിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്ബിഐ 2.5 ലക്ഷം ഡോളര്‍(2.18 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ചില്‍ ഭിന്നശേഷിക്കാരനായ നോയലിന്റെ ക്ഷേമം അന്വേഷിച്ച ടെക്സസിലെ അധികൃതര്‍ക്ക് സിന്‍ഡി പറഞ്ഞ കാര്യങ്ങളില്‍ ദുരൂഹത തോന്നിയതാണ് കേസിനാധാരം. കുട്ടി ടെക്സസിലില്ലെന്നും 2022 മുതല്‍ മെക്‌സിക്കോയില്‍ യഥാര്‍ഥ അച്ഛനൊപ്പമാണെന്നുമാണ് സിന്‍ഡി പറഞ്ഞത്. മാത്രമല്ല, അന്വേഷണം ഭയന്ന് രണ്ടുദിവസത്തിനകം ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും മറ്റു ആറ് മക്കള്‍ക്കുമൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. യാത്രാരേഖകള്‍ പരിശോധിച്ചതില്‍നിന്ന്…

    Read More »
  • മദ്യമെടുത്ത് കുടിച്ചതിന് ക്രൂരത; ആദിവാസിയെ 6 ദിവസം മുറിയിലടച്ചിട്ട് മര്‍ദിച്ചു, ഭക്ഷണം ഒരു നേരം

    പാലക്കാട്: മുതലമടയിലെ റിസോര്‍ട്ടില്‍ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ചിട്ടു മര്‍ദിച്ചു. ഇടുക്കപ്പാറ ഊര്‍ക്കുളം കാട്ടിലെ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മര്‍ദിച്ചത്. മൂച്ചംകുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയാന് 5 ദിവസമാണ് അടച്ചിട്ട മുറിയില്‍ വച്ച് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ഒരു നേരം മാത്രമാണ് പലപ്പോഴും ഭക്ഷണം നല്‍കിയിരുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്ന് മദ്യമെടുത്ത് കുടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ റിസോര്‍ട്ട് ഉടമ വെള്ളയനെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ അടച്ചിടുകയായിരുന്നു. റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരു പണിക്കാരന്‍ പ്രദേശത്തെ ദളിത് നേതാവായ ശിവരാജനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശിവരാജന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. ഇവര്‍ ഒരു സംഘം സ്ത്രീകളുമായി റിസോര്‍ട്ടിലെത്തി. യുവാവിനെ തിരഞ്ഞെത്തിയ സംഘത്തെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയതായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത് വകവെയ്ക്കാതെ ഇവര്‍ നടത്തിയ തിരച്ചിലിലാണ് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ വെള്ളയനെ കണ്ടെത്തിയത്.…

    Read More »
  • ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി വിവാഹ അഭ്യര്‍ഥന നിരസിച്ചു; യാത്രയ്ക്കിടെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി; 32കാരിയെ കൊലപ്പെടുത്തിയ മുന്‍സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

    ബെംഗളൂരു: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് മുന്‍ സഹപ്രവര്‍ത്തകയായ യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തില്‍ ശ്വേതയുടെ മുന്‍ സഹപ്രവര്‍ത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാര്‍ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് രവി അറസ്റ്റിലായത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശ്വേത, മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യര്‍ഥന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും കാറില്‍ ഒരുമിച്ചു പോകുമ്പോള്‍ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. കാര്‍…

    Read More »
  • കണ്ണൂരില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു; ആക്രമണം വെള്ളം ചോദിച്ചെത്തി

    കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ വീടിനുള്ളില്‍ കയറി യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉരുവച്ചാല്‍ സ്വദേശി പ്രവീണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തീകൊളുത്തിയ കുട്ടാവ് സ്വദേശി ജിജേഷും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെയാണ് ജിജേഷിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ പ്രവീണ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിച്ചത്. വീടിന്റെ അടുക്കള ഭാഗത്തായിരുന്നു യുവതി ഉണ്ടായിരുന്നത്. ജിജേഷ് ഇവിടെയെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. യുവതിയും ഇയാളുമായി മുന്‍പരിചയമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. അന്വേഷണത്തിന് ശേഷവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിജേഷിന്റെ മൊഴി എടുത്ത ശേഷവും മാത്രമേ സംഭവത്തെ…

    Read More »
  • വീട്ടില്‍ രക്തക്കളം; ദമ്പതികളും മകനും ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍, ഇളയ മകനെ കാണാനില്ല

    ന്യൂഡല്‍ഹി: മൈദാന്‍ഗഢിയില്‍ ദമ്പതിമാരെയും 24 വയസ്സുള്ള മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ രണ്ടാമത്തെ മകനെ കാണാതായിട്ടുണ്ട്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍, പ്രേം സിങ്ങി(48)നെയും ഹൃത്വിക്കി(24)നെയും താഴത്തെ നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ഭാര്യ രജനി(43)യുടെ മൃതദേഹം ഒന്നാം നിലയില്‍ വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. ദമ്പതിമാരുടെ 23 വയസുള്ള ഇളയ മകന്‍ സിദ്ധാര്‍ത്ഥിനെ കാണാതായിട്ടുണ്ട്. സിദ്ധാര്‍ത്ഥ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കഴിഞ്ഞ 12 വര്‍ഷമായി ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് അക്രമാസക്തമായ പെരുമാറ്റരീതി ഉള്ളതായി പോലീസ് സംശയിക്കുന്നു. മാതാപിതാക്കളെയും സഹോദരനെയും സിദ്ധാര്‍ത്ഥ് കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. താന്‍ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി വീട്ടില്‍ താമസിക്കില്ലെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പിതാവ് മദ്യപാനിയായിരുന്നെന്നും വീട്ടില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫോറന്‍സിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്. സിദ്ധാര്‍ത്ഥിനായുള്ള തിരച്ചില്‍…

    Read More »
  • ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ കടുത്ത നായ സ്നേഹി; കോടതി ഉത്തരവില്‍ അസ്വസ്ഥനായിരുന്നെന്ന് അമ്മ

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചത് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ (41) എന്നയാളെന്ന് പോലീസ് അറിയിച്ചു. രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാജേഷ് ഒരു നായസ്നേഹിയാണെന്നും തെരുവുനായകള്‍ക്ക് ഷെല്‍റ്റല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡല്‍ഹി എന്‍സിആറിലെ തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം അവന്‍ ദേഷ്യത്തിലായിരുന്നു. അധികം വൈകാതെ ഡല്‍ഹിയിലേക്ക് പോയി. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല.’ സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബന്ധുവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സഹായം തേടിയാണ് 41-കാരനായ സക്രിയ പൊതുയോഗത്തിനെത്തിയതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ തന്റെ വസതിയില്‍ താമസക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ‘ജന്‍സുന്‍വായ്’ യോഗത്തില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്. എത്തിയത് പരാതി നല്‍കാനെന്ന…

    Read More »
  • നിരന്തം വേട്ടയാടി, മക്കളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി; വീട്ടമ്മയുടെ ആത്മഹത്യയില്‍ വരാപ്പുഴ ശ്രീജിത്ത് കേസില്‍ കുടുങ്ങിയ പോലീസുകാരനും പ്രതി

    കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികളിലൊരാളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, കൈക്കൂലി കേസിലും പ്രതി. 2018-ല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ വാരാപ്പുഴ ശ്രീജിത്ത് കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. പ്രതിപട്ടിയില്‍നിന്ന് ശ്രീജിത്തിനെ മാറ്റാന്‍ വീട്ടുകാരോട് 10,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്. പോലീസ് കസറ്റഡിയിലിരിക്കേയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് സി.പി.എം. അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഈ പരിക്കുണ്ടായതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിഗമനത്തിലെത്തിയിരുന്നു. ശ്രീജിത്തിനെയും മറ്റും അതിക്രൂരമായി പോലീസ് കസ്റ്റഡി മര്‍ദനത്തിന് ഇരയാക്കിയതായി സഹ തടവുകാരും വെളിപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ മൂന്നാംമുറയ്ക്ക് ഇരയായിട്ടുണ്ടെന്നും ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് മര്‍ദിക്കുമായിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ തല പിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചതായും…

    Read More »
Back to top button
error: