Crime

  • ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; ചിറ്റാരിക്കലെ വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

    കാസര്‍കോട്: പതിനേഴുകാരനായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വൈദികനെതിരെ ചിറ്റാരിക്കാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പലിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചത്. 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവില്‍ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വിദ്യാര്‍ഥി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. കേസായതിന് പിന്നാലെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് പ്രതി ചിറ്റാരിക്കലില്‍നിന്ന് കടന്നിരുന്നു. സംഭവത്തില്‍ തലശ്ശേരി അതിരൂപതയും വൈദികനെതിരേ നടപടി സ്വീകരിച്ചിരുന്നു. വെദികന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

    Read More »
  • ആറു കോടിയുടെ ബില്ലില്‍ ഒപ്പിട്ടു കൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായി; സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ആത്മഹത്യയില്‍ ഗുരുതര ആരോപണവുമായി കുടുബം

    തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ മേല്‍ ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണെന്ന ആരോപണവുമായി കുടുംബം. ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്‌സണ്‍ അലക്‌സിനെ (48) ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ജോലിചെയ്യുന്ന ജെയ്‌സണ്‍, അമിത് ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തി. ഈ സമയം ഭാര്യ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ്, വീടിന്റെ ഹാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കുണ്ടറ സ്വദേശിയായ ജയ്സണ്‍, രണ്ടു വര്‍ഷം മുന്‍പാണ് പുല്ലാന്നിവിളയില്‍ വീടുവെച്ച് താമസം തുടങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്സണ്‍ ജീവനൊടുക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചു. മകന്‍ മരിക്കാന്‍ കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണമെന്ന് ജെയ്‌സണ്‍ അലക്‌സിന്റെ അമ്മ പറയുന്നു. ”ജോലിയില്‍ നല്ല…

    Read More »
  • കുടുംബം തകരാതെ നോക്കണ്ടേ സാറേ! കാമുകനുമായുള്ള സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍: ഭാര്യയുടെ ‘ക്വട്ടേഷനി’ല്‍ കവര്‍ച്ചാനാടകം

    ന്യൂഡല്‍ഹി: കാമുകനുമായുള്ള സ്വകാര്യചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍നിന്ന് നീക്കം ചെയ്യാന്‍ ഭാര്യയുടെ ‘ക്വട്ടേഷന്‍’. തെക്കന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിലാണ് സംഭവം. ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി യുവതി രണ്ടുപേരുടെ സഹായം തേടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടാമന്‍ ഒളിവിലാണ്. യുവതിക്കെതിരെയും കേസെടുത്തു. ജൂണ്‍ 19ന് നടന്ന സംഭവത്തില്‍ അങ്കിത് ഗഹ്ലോട്ട് (27) ആണ് അറസ്റ്റിലായത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ ഫോണില്‍ ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത് നശിപ്പിക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തന്നു ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (സൗത്ത്) അങ്കിത് ചൗഹാന്‍ പറഞ്ഞു. ഭര്‍ത്താവ് ദിവസവും സഞ്ചരിക്കുന്ന വഴിയും ജോലി സമയവും യുവതി രണ്ടുപേരോടും വെളിപ്പെടുത്തി. ഇവര്‍ സ്‌കൂട്ടറിലെത്തി ഫോണ്‍ തട്ടിയെടുത്തു. സ്‌കൂട്ടറില്‍ വന്ന മുഖംമൂടിയണിഞ്ഞ ആളുകള്‍ ഫോണ്‍ തട്ടിയെടുത്തെന്ന് ഭര്‍ത്താവ് പൊലീസിനു പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സിസിടിവിയില്‍നിന്നും തിരിച്ചറിഞ്ഞ പൊലീസ്, ഒരു ദിവസത്തേക്ക് ദരിയാഗഞ്ചില്‍ നിന്ന് സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. വാടക രേഖകളും…

    Read More »
  • അമ്മായിയച്ഛന്‍ അപമര്യാദയി പെരുമാറി, ‘അച്ഛന് കൂടി വേണ്ടിയാണ് കല്യാണം’ കഴിച്ചതെന്ന് ഭര്‍ത്താവിന്റെ മറുപടി! വിപഞ്ചികയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നെന്നു മാതാവ്

    കൊല്ലം: ഷാര്‍ജയിലെ വീട്ടില്‍ കേരളപുരം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ഗുരുതര ആരോപണവുമായി അമ്മ ശൈലജ. മകള്‍ വിപഞ്ചികയെ ഭര്‍ത്താവ് നിതീഷും ഭര്‍തൃപിതാവും ഭര്‍തൃസഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് അമ്മയുടെ പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും കൊല്ലാക്കൊല ചെയ്തുവെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഭര്‍തൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പിഡിപ്പിച്ചുവെന്നും എഴുതി തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് നീതീഷിന് വൈകൃതങ്ങളുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. ഭര്‍തൃപിതാവ് മോഹനന്‍ അപമര്യാദയായി പെരുമാറിയെന്നും നിതീഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ‘അച്ഛന് കൂടി വേണ്ടിയാണ് കല്യാണം’ കഴിച്ചതെന്നായിരുന്നു നീതീഷ് പറഞ്ഞത്. ഷാര്‍ജയില്‍ എച്ച് ആര്‍ മാനേജറുമായ വിപഞ്ചിക മണിയനും(33)മകള്‍ ഒന്നരവയസുകാരി വൈഭവിയും ചൊവ്വാഴ്ചയാണ് ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. ഭര്‍ത്താവ് നീതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്. മരണങ്ങളില്‍ ദുരൂഹത ആരോപിക്കുകയാണ് കുടുംബം. ഷാര്‍ജയില്‍ വച്ച് ഭര്‍ത്താവ്…

    Read More »
  • വാടക നല്‍കിയിട്ട് ഒരു വര്‍ഷം, ഒഴിപ്പിക്കാനെത്തി; പാക് നടിയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയനിലയില്‍

    കറാച്ചി: പാക്കിസ്ഥാനി നടിയും റിയാലിറ്റി ഷോ താരവുമായ ഹുമൈറ അസ്ഗര്‍ അലിയെ(32)യുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍. കഴിഞ്ഞ ദിവസമാണ് കറാച്ചിയിലെ എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്‌മെന്റില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. 2024 മുതല്‍ നടി വാടക നല്‍കിയിരുന്നില്ലെന്ന് ചൂണ്ടിക്കാടി ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറിയ കറാച്ചി പൊലീസാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 3.15ഓടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പൊലീസ് നടിയെ വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനാലാണ് പൂട്ട് പൊളിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് സര്‍ജന്‍ അറിയിച്ചു. അപ്പാര്‍ട്ട്‌മെന്റില്‍ ആരും അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളില്ല. ഗേറ്റും, വാതിലും ബാല്‍ക്കണിയുമെല്ലാം അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്. പാക്കിസ്ഥാന്‍ ചാനലായ എആര്‍വൈയുടെ…

    Read More »
  • പട്ടാപ്പകല്‍ നടുേറാഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രക്ഷകനായി ബൈക്ക് യാത്രികന്‍; അങ്കമാലിയില്‍ ഒഡീഷ സ്വദേശി പിടിയില്‍

    എറണാകുളം: അങ്കമാലി തുറവൂരില്‍ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവതിക്ക് നേരേ പീഡനശ്രമം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒഡിഷ സ്വദേശി സന്തനൂര്‍ ബിസ്വാലയെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ദേശീയ പൊതുപണിമുടക്ക് ദിവസമായിരുന്നു സംഭവം. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ റോഡില്‍ ആളുകള്‍ കുറവായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അതിക്രമം കാട്ടിയത്. ഈ സമയത്ത് അതുവഴി പോയിരുന്ന ബൈക്ക് യാത്രക്കാരനാണ് യുവതിക്ക് രക്ഷകനായത്. ബൈക്ക് യാത്രികന്‍ പ്രതിയെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പോലീസിന് കൈമാറുകയായിരുന്നു.    

    Read More »
  • കുളിക്കാന്‍ ലക്‌സോ ഡോവോ നിര്‍ബന്ധം; തുണി അലക്കാനും സഹായിക്കാനും രണ്ട് പരിചാരകര്‍; ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍; ജയിലിലെ ‘കൊച്ചമ്മ’ ശരിക്കും ഫ്രീയാകുമ്പോള്‍…

    ആഢംബര ജീവിതത്തിനും വഴിവിട്ട ബന്ധങ്ങള്‍ക്കും തടസമായ കാരണത്താലാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ മരുമകള്‍ ഷെറിന്റെ ഒത്താശയില്‍ കൊല്ലപ്പെടുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഷെറിന്‍ അവിടെ നയിച്ചതും ആഢംബര ജീവിതമെന്നത് വിധിവൈപരീത്യം. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷെറിന്‍ ജയില്‍ മോചിതയാകുകയാണ്. 2009 നവംബര്‍ ഒന്‍പതിനാണ് ചെറിയനാട് കാരണവേഴ്‌സ് വില്ലയിലെ കിടപ്പുമുറിയില്‍ ഭാസ്‌കര കാരണവര്‍ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍, കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവര്‍ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവില്‍ വീട് വച്ചത്. ഇളയ മകന്‍ ബിനു, മരുമകള്‍ ഷെറിന്‍ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊലക്കേസില്‍ കാരണവറുടെ മരുമകളായ ഷെറിന്‍, കോട്ടയം കുറിച്ചി സജീവോത്തമപുരം കോളനിയില്‍ കാലായില്‍ വീട്ടില്‍…

    Read More »
  • അച്ഛന് കുറേ കാശും വലിയ വണ്ടിയും വലിയ ഫ്‌ളാറ്റും സുഖിക്കാന്‍ വേണം…. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ഭാര്യയും കുഞ്ഞുമെന്ന ചിന്ത നിധീഷിനുമില്ല; ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് വിപഞ്ചികയുടെ ശബ്ദസന്ദേശം; ഷാര്‍ജയിലെ അന്വേഷണത്തില്‍ ഭര്‍ത്താവും കുടുംബവും പെടുമോ?

    ദുബായ്: യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ അന്വേഷണത്തിന് പോലീസ്. ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശമുണ്ട്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് വിശീദീകരിക്കുന്നത്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു വിപഞ്ചിക. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം. ഷാര്‍ജ അല്‍ നഹ്ദയിലെ താമസസ്ഥലത്താണ് വിപഞ്ചികയേയും കുട്ടിയേയും കണ്ടത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിട്ടിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ…

    Read More »
  • കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ മരിച്ച നിലയില്‍; വയനാട് സ്വദേശി ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ ക്വാര്‍ട്ടഴ്സില്‍; പോലീസ് അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: തലസ്ഥാനത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പമാണ് ഈ ക്വാര്‍ട്ടേര്‍സില്‍ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ ബിജു കോള്‍ എടുത്തില്ല. പിന്നീട് വീട്ടുകാരെ മന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു. ഭാര്യയും ഫോണല്‍ വിളിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായത് ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയില്‍ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസവും ബിജു മന്ത്രിയുടെ…

    Read More »
  • അനുവാദമില്ലാതെ പുറത്തു പോകും, രാത്രി മുഴുവന്‍ കറക്കം; യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് അമ്മായിയച്ഛനും അമ്മായിയമ്മയും, ചാക്കില്‍ കെട്ടി വഴിയില്‍ തള്ളി

    ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ മുപ്പത്തിയൊന്നുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചു. സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് ലഖ്‌നൗ സ്വദേശിനിയായ രേഷ്മ എന്ന യുവതി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടു പുരുഷന്മാര്‍ ലുധിയാനയിലെ ആരതി ചൗക്കിനു സമീപം വലിയ ചാക്കുകെട്ട് ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രേഷ്മയുടെ ഭര്‍ത്താവിന്റെ പിതാവ് കൃഷന്‍, മാതാവ് ദുലാരി, ഇവരുടെ ബന്ധു അജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രേഷ്മ രാത്രി അനുവാദം വാങ്ങാതെ പുറത്തുപോകുന്നതും വൈകിയെത്തുന്നതും കൃഷനും ദുലാരിക്കും ഇഷ്ടമായിരുന്നില്ല. ഇതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനു പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശേഷം ബന്ധുവായ അജയ്യുടെ സഹായത്തോടെ മൃതദേഹം ആരതി ചൗക്കില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ചാക്കിനുള്ളില്‍ അഴുകിയ മാങ്ങയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോള്‍ ചത്ത നായയെ ചാക്കില്‍ക്കെട്ടി കളയാന്‍ കൊണ്ടുവന്നതാണെന്നും പറഞ്ഞു. പിന്നീട് മോട്ടര്‍…

    Read More »
Back to top button
error: