Breaking NewsCrimeLead NewsNEWS

ആര്യനാട് പഞ്ചായത്തംഗം ജീവനൊടുക്കി, ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്ന് സൂചന; സിപിഎമ്മിനെതിരെ കോണ്‍ഗ്രസ്

തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗം എസ്.ശ്രീജയെ (48) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് അംഗമാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണു സൂചന.

മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് ചിലര്‍ ശ്രീജയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ശ്രീജയ്ക്കുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശ്രീജ മൂന്നു മാസം മുന്‍പും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.

Signature-ad

അതേസമയം, ഇന്നലെ ആര്യനാട് നടന്ന സിപിഎം പ്രതിഷേധ പരിപാടിയില്‍ ശ്രീജയ്ക്കെതിരെ പരാമര്‍ശമുണ്ടായെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: