Crime

  • റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍; ട്രെയിന്‍ അട്ടിമറി ശ്രമം? കേസെടുത്ത് പൊലീസ്

    പാലക്കാട്: ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോസെടുത്ത് പൊലീസ്. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകള്‍. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്പു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെയെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ 5 ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
  • കാസര്‍കോട് ട്രെയിനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

    കാസര്‍കോട്: ട്രെയിനില്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശന്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോര്‍ബന്ദര്‍ എക്‌സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജനറല്‍ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂര്‍ മുതല്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റില്‍നിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാര്‍ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസര്‍കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനി ഇ-മെയിലില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • നാലു കുട്ടികളുടെ അമ്മ രണ്ടാം വട്ടവും കാമുകനൊപ്പം ഒളിച്ചോടി; ഇനി മടക്കമില്ലെന്ന് പ്രഖ്യാപനം, പോയത് മകളേക്കാള്‍ ആറു വയസിന് മൂത്തയാള്‍ക്കൊപ്പം

    ലക്‌നൗ: നാല് കുട്ടികളുടെ അമ്മയായ നാല്‍പ്പതുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശി ജാനകി ദേവി എന്ന സ്ത്രീയാണ് തന്നേക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ കാമുകനെ വിവാഹം കഴിച്ചത്. ഇരുപത് വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്. മൂത്ത മകള്‍ക്ക് പതിനെട്ടും രണ്ടാമത്തെ മകന് പതിനാറും മൂന്നാമത്തെ മകന് പന്ത്രണ്ടും ഇളയകുട്ടിക്ക് എട്ടും വയസാണ്. കഴിഞ്ഞ നാല് വര്‍ഷമായി യുവതി ഇരുപത്തിനാലുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പതിയെ ഇരുവരും പ്രണയത്തിലായി. ‘എനിക്ക് ഇനി എന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ എന്റെ കാമുകനൊപ്പമാണ് വന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം താമസിക്കണം’- എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുംബയില്‍ ടൈല്‍ പണിക്കാരനാണ് യുവതിയുടെ ഭര്‍ത്താവ് രാംചരം പ്രജാപതി(47). ഇത് രണ്ടാമത്തെ തവണയാണ് യുവതി കാമുകനൊപ്പം പോകുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ ഒളിച്ചോട്ടം. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി. അടുത്തിടെ യുവതി വീണ്ടും…

    Read More »
  • അമ്മയെ സംസ്‌കരിച്ചതിനു പിന്നാലെ മകന്റെ മൃതദേഹം കണ്ടെത്തി; നാടിന്റെ നോവായി കൃശിവ്

    കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയില്‍ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. റെയില്‍വേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍നിന്നാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകന്‍ കൃശിവ് രാജിന്റെ (കണ്ണന്‍) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയില്‍ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയില്‍ ക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കൃശിവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍പോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാന്‍ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയില്‍ ചാടുകയായിരുന്നു. 2015ല്‍ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍…

    Read More »
  • അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം; തിരുവനന്തപുരത്ത് 18 കാരി ജീവനൊടുക്കി

    തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛന്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛന്‍ നേശമണിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകള്‍, അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി നടന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് പറഞ്ഞു. ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടി അനുഷ ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.

    Read More »
  • അച്ഛന്റെ ജോലിയെച്ചൊല്ലി സേഹാദരങ്ങള്‍ തമ്മില്‍ തര്‍ക്കം; അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു, പ്രതിയെ തേടി പോലീസ്

    കൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കരിക്കോട് ഐശ്വര്യ നഗര്‍, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരന്‍ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം. സംഭവത്തെപ്പറ്റി കിളികൊല്ലൂര്‍ പോലീസ് പറയുന്നത്: ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛന്‍ തങ്കച്ചന്‍. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതില്‍ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ജോലിയുടെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ്…

    Read More »
  • കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും 2 പെണ്‍മക്കളും മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

    ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. അമ്മയെയും 2 മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും അമരക്കയും റൊട്ടിയും ചോറും കഴിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

    Read More »
  • കാമുകനോടൊപ്പം ക്വട്ടേഷന്‍; ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ജയിലില്‍ ഒരുമാസമായിട്ടും ആരും കാണാന്‍ എത്താതെ സോനം; പശ്ചാത്തപമില്ല, ദിവസവും ടിവി കാഴ്ച; ദിനചര്യകളിളിലും കൃത്യനിഷ്ഠ!

    ഷില്ലോംഗ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കി. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങള്‍ ആരും സോനത്തെ സന്ദര്‍ശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാ തടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളില്‍ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല, എന്നാല്‍ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാല്‍ ആരും ഇതുവരെ അവളെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.…

    Read More »
  • ആലുവ ലോഡ്ജിലെ കൊലപാതകം: മാസത്തില്‍ രണ്ടുവട്ടം മുറിയെടുക്കും; പണം കൊടുക്കുന്നതും അഖില; മദ്യപിച്ചെത്തിയ ബിനു അഖിലയെ കൊന്നെന്ന് ആദ്യമറിയിച്ചത് സുഹൃത്തിനെ; വീഡിയോയും നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

    ആലുവ: ആലുവയിലെ ലോഡ്ജില്‍ കാമുകിയെ യുവാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സാന്റോ കോംപ്‌ളക്‌സിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി കൊലപാതകം നടന്നത്. ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി. രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ…

    Read More »
  • ‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവന്‍ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കില്‍…’

    കൊല്ലം: യുഎഇയിലെ മാളില്‍ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാല്‍, പുതിയ ജോലിക്ക് കയറാന്‍ അതുല്യയ്ക്കായില്ല. 2 ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ശനി പുലര്‍ച്ചെയാണ് ഷാര്‍ജയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. അതുല്യയുടെ മരണത്തില്‍ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭര്‍ത്താവ് ഗോകുലും ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭര്‍ത്താവ് സതീഷ് അതുല്യയെ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി. ‘ഇന്നലെ മുതല്‍ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോള്‍ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവന്‍ വിടില്ലായിരുന്നു, പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേര്‍പിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി’ അതുല്യയുടെ അച്ഛന്‍ എസ്.രാജശേഖരന്‍ പിള്ള ദുഃഖത്തോടെ പറഞ്ഞു. ഒരു വര്‍ഷം മുന്‍പു…

    Read More »
Back to top button
error: