Crime

  • ഭാര്യയെ കൊല്ലാന്‍ ശ്രമം, സ്‌കൂട്ടര്‍ കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍, ലഹരിക്കടിമയെന്ന് പരാതി

    കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍ പോലീസില്‍ നല്‍കിയ മൊഴി. പ്രതി നൗഷാദിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധം വെച്ചാണ് നൗഷാദ് കൊലപാതകശ്രമം നടത്തിയതെന്നാണ് ജാസ്മിന്‍ പറയുന്നത്. മുഖത്തടക്കം അടിച്ചു പരിക്കേല്‍പ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേല്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഭയംകൊണ്ട് വാതില്‍ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോള്‍ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. എന്നാല്‍ ആദ്യമായല്ല, നൗഷാദില്‍ നിന്ന് ജാസ്മിന്‍ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാവുന്നതെന്നാണ് പറയുന്നത്. ജാസ്മിന്‍ നേരത്തെ…

    Read More »
  • അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് എന്നെയും മകനെയും ഇറക്കിവിട്ടു, ഭര്‍തൃവീട്ടില്‍ മാനസിക പീഡനം; കണ്ണൂരില്‍ പുഴയില്‍ ചാടിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

    കണ്ണൂര്‍: പഴയങ്ങാടി വയലപ്രയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ വയലപ്ര സ്വദേശി എം.വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭര്‍തൃ വീട്ടില്‍ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പില്‍. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു.തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടു. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല.മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല.തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു.രണ്ട് ദിവസത്തിന് ശേഷമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതല്‍ റീമയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ പാലത്തിന്…

    Read More »
  • അമ്മയ്ക്കായി മൊഴിനല്‍കി ഏഴാം ക്ലാസുകാരനായ മകന്‍! അമ്മായിയച്ഛന്റെ ലൈംഗീകപീഡനം ഒരു വശത്ത്, മറുവശത്ത് സ്ത്രീധനപീഡനം; യുവതി സ്വയം തീകൊളുത്തി മരിച്ചു

    ചെന്നൈ: ഭര്‍തൃപിതാവിന്റെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിലും വര്‍ഷങ്ങളായുള്ള ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിലും മനംനൊന്ത് യുവതി സ്വയം തീകൊളുത്തി മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ 32-കാരിയായ രഞ്ജിതയാണ് മരണപ്പെട്ടത്. 70 ശതമാനം പൊള്ളലേറ്റ രഞ്ജിതയെ മധുരയിലെ സര്‍ക്കാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ നല്‍കിയ മരണമൊഴിയിലാണ് ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്. ഭര്‍തൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയില്‍ പറയുന്നു. അമ്മ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ മകനും മൊഴിനല്‍കി. അതേസമയം, ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം മാത്രമല്ല രഞ്ജിതയ്ക്ക് നേരിടേണ്ടിവന്നിരുന്നതെന്നും ഭര്‍ത്താവും ബന്ധുക്കളും വര്‍ഷങ്ങളോളം സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ”13 വര്‍ഷം മുമ്പായിരുന്നു രഞ്ജിതയുടെ വിവാഹം. 13 വര്‍ഷമായി ഈ പീഡനം തുടരുന്നു. സ്ഥലവും കൂടുതല്‍ സ്വര്‍ണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പീഡനം. ഭര്‍തൃപിതാവ് അവളെ ലൈംഗികമായി പീഡിപ്പിച്ചു. അവള്‍ അത് സൂചിപ്പിച്ചിരുന്നു.…

    Read More »
  • പയ്യന് തന്നോട് വൈകാരിക അടുപ്പമെന്നും ഭാര്യയെന്നു വിശേഷിപ്പിച്ചെന്നും പ്രതി! 16 കാരനുമായുള്ള ബന്ധം പരസ്പര ഉഭയസമ്മത പ്രകാരം; പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം

    മുംബൈ: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന കഴിഞ്ഞ വര്‍ഷം അധ്യാപിക സ്‌കൂളില്‍ നിന്നും രാജിവെച്ചിരുന്നു. അതിനാല്‍ തന്നെ വിദ്യാര്‍ഥി-അധ്യാപിക ബന്ധം അവിടെ ഉണ്ടായിരുന്നില്ലെന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ക്കായുള്ള പ്രത്യേക കോടതി വിശദമായ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ കുറ്റാരോപിതയായ സ്ത്രീയെ അത്രയും കാലം ജയിലില്‍ അടച്ചിടുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും പ്രത്യേക ജഡ്ജി സബീന മാലിക് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്നുകൂടി പരിഗണിച്ചാണ് കോടതി സ്ത്രീക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ആകര്‍ഷിച്ച് മദ്യം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍…

    Read More »
  • യുവതികളെ ഭീഷണിപ്പെടുത്തി ഒമ്പതു മണിക്കൂര്‍ നഗ്നരാക്കി നിര്‍ത്തി; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി അരലക്ഷം തട്ടി; ഞെട്ടിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; വിദ്യാഭ്യാസമുള്ളവരും കുടുങ്ങുന്നതില്‍ ആശങ്ക അറിയിച്ച് പോലീസ്

    മുംബൈ: മുംബൈ പൊലീസില്‍ നിന്നെന്ന് ഭീഷണിപ്പെടുത്തി യുവതികളെ ‘ഡിജിറ്റല്‍ അറസ്റ്റിലാക്കി’ പണം തട്ടിയെന്ന് പരാതി. ബെംഗളൂരുവിലാണ് സംഭവം. ഒന്‍പത് മണിക്കൂര്‍ നേരമാണ് യുവതിയെയും സുഹൃത്തിനെയും തട്ടിപ്പുസംഘം നഗ്‌നരാക്കി നിര്‍ത്തിയത്. അന്‍പത്തിയെട്ടായിരത്തിലേറെ രൂപയും സംഘം ഇവരില്‍ നിന്ന് കൈക്കലാക്കി. ജൂലൈ 17നാണ് സംഭവം. അന്നു തായ്‌ലന്‍ഡില്‍നിന്ന് എത്തിയ യുവതിക്ക് മുംബൈ കോള്‍ബ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന വ്യാജേനെ ഫോണ്‍ വന്നു. യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബന്ധമുണ്ടെന്നും, മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും ഒരു കൊലക്കേസിലും പങ്കുണ്ടെന്നും പൊലീസ് ഓഫിസര്‍ എന്ന് അവകാശപ്പെട്ടയാള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും ആളുമാറിപ്പോയിട്ടുണ്ടാകുമെന്നും യുവതി പറഞ്ഞു. ഇതോടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് തട്ടിപ്പുസംഘം വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് കേസിന്റേതെന്ന് പറയപ്പെടുന്ന വ്യാജ എഫ്‌ഐആറുകളും അറസ്റ്റ് വാറണ്ടുകളും സിബിഐ ഐഡി കാര്‍ഡുകളും ഓഫിസര്‍ ഇവരുമായി പങ്കുവച്ചു. ഇതോടെ കേള്‍ക്കുന്നത് സത്യമാണെന്ന് യുവതി…

    Read More »
  • എല്ലാം തട്ടിപ്പ്! ഡെലിവറി ഏജന്റ് ചമഞ്ഞ് ബോധരഹിതയാക്കി പീഡിപ്പിച്ചു; വ്യാജപരാതിയില്‍ വനിതാ ടെക്കിക്കെതിരെ കേസ്, ഇരുവരും അടുപ്പത്തിലെന്ന് പോലീസ്

    മുംബൈ: ഡെലിവറി ഏജന്റ് ചമഞ്ഞ് വീട്ടിലെത്തിയയാള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന 22 വയസ്സുകാരിയായ ഐടി ഉദ്യോഗസ്ഥയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനു പിന്നാലെ യുവതിക്കെതിരെ പുണെ സിറ്റി പൊലീസ് കേസെടുത്തു. വീട്ടിലെത്തിയ ‘ഡെലിവറി ഏജന്റ്’ തന്റെ മുഖത്ത് രാസവസ്തു തളിച്ച് ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും വിവരം പുറത്തുപറഞ്ഞാല്‍ ഇത് പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണത്തില്‍ യുവതിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പൊലീസ് തെളിയിച്ചു. ഡെലിവറി ഏജന്റ് ചമഞ്ഞ് ആളൊഴിഞ്ഞ നേരം യുവതിയുടെ വീട്ടിലെത്തിയ 27 വയസ്സുകാരന്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ പരസ്പരം ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ഫ്‌ലാറ്റിലേക്കു കയറിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോണ്‍ ചാറ്റുകള്‍, ഫോണ്‍ കോളുകള്‍, സംഭവം നടന്ന സമയം, ഇരുവരും തമ്മിലുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ വാദങ്ങള്‍ തെറ്റാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം, എന്തിനാണു യുവതി വ്യാജ പരാതി നല്‍കി കബളിപ്പിക്കാന്‍…

    Read More »
  • ഉത്തര്‍പ്രദേശില്‍ എട്ട് വര്‍ഷമായി വ്യാജ എംബസിയും ആഡംബര കെട്ടിടവും;ലോകത്ത് ആരും ഇതുവരെ അംഗീകരിക്കാത്ത ‘വെസ്റ്റ് ആര്‍ക്ട്ടിക്ക’യുടെ ‘അംബാസഡര്‍’ ഒടുവില്‍ പിടിയില്‍

    ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ എംബസി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യാജ എംബസിയുടെ ‘അംബാസഡറെ’ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫിസില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിന്‍ എംബസി നടത്തിയിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ജെയിന്‍ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011 ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍…

    Read More »
  • കൂട്ട ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടോടി; രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പ്രതികളും പിടിയില്‍; അക്രമം പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങുംവഴി

    ന്യൂഡല്‍ഹി: ഒഡീഷയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. മാല്‍ക്കാന്‍ഗിരി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഇവരില്‍ നിന്ന് രക്ഷപ്പെട്ടോട്ടിയ പതിനഞ്ചുവയസുകാരിയെ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു ട്രക്ക് ഡ്രൈവറും ബലാല്‍സംഗം ചെയ്തതെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും മല്‍ക്കാന്‍ഗിരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെയുള്ള വനത്തിലെത്തിച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഒന്നിനുപുറകെ ഒന്നായി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ പ്രതികളില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടോടുകയായിരുന്നു. അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് മറ്റൊരു ട്രക്ക് ഡ്രൈവറും പീഡനത്തിനിരയാക്കിയത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവറോടൊപ്പം പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയെ…

    Read More »
  • ലൈംഗികബന്ധത്തിനിടെ സ്വവര്‍ഗദമ്പതികളുടെ ഇരട്ടക്കൊല; പിന്നാലെ രക്തത്തില്‍ കുളിച്ച് നഗ്‌നനൃത്തം; പോണ്‍ താരം കുറ്റക്കാരന്‍

    ലണ്ടന്‍: യു.കെയെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പോണ്‍താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്വവര്‍ഗദമ്പതികളായ ആല്‍ബര്‍ട്ട് അല്‍ഫോന്‍സോ (62), പോള്‍ ലോങ്വര്‍ത്ത് (71) എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് പോണ്‍ താരം യോസ്റ്റിന്‍ ആന്‍ഡ്രെസ് മോസ്‌ക്വേറ (35) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു ലണ്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷിലെ ഫ്‌ലാറ്റില്‍ കൊല നടന്നത്. ലൈംഗിക ബന്ധത്തിനിടെ അല്‍ഫോന്‍സോയെ മോസ്‌ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ലോങ്വര്‍ത്തിനെയും കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്‌ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നനായി നൃത്തം ചെയ്യുന്ന വീഡിയോ പ്രതി ചിത്രീകരിച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ്, അല്‍ഫോന്‍സോയെ കൊന്നതായി മോസ്‌ക്വേറ സമ്മതിച്ചെങ്കിലും രണ്ടാമത്തെ കൊലപാതകക്കുറ്റം പ്രതി നിഷേധിച്ചു. അല്‍ഫോന്‍സോണ് സ്വന്തം പങ്കാളിയായ ലോങ്വര്‍ത്തിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വകാശപ്പെട്ടു. എന്നാല്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് മോസ്‌ക്വേറ…

    Read More »
  • അധികാരം ഉപയോഗിച്ചും പിടിവാശി കൊണ്ടും മകളെ വിട്ടുകൊടുക്കാത്ത അച്ഛന്‍; റീ പോസ്റ്റ്മോര്‍ട്ടം കേരളത്തിലെ കേസിന് ബലമേകാന്‍; അറസ്റ്റ് ഭയന്ന് നതീഷും അച്ഛനും സഹോദരിയും ഷാര്‍ജയില്‍ തുടരുന്നു; വിപഞ്ചികയുടെ സംസ്‌കാരം വൈകിട്ട്

    കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്‌കാരം ഇന്നു കുണ്ടറയില്‍ നടത്തും. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടത്. ഭര്‍ത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്‌കരിച്ചിരുന്നു. നിയമ പരമായ അധികാരം ഉപയോഗിച്ച് നിതീഷ്, മകളുടെ സംസ്‌കാരം ഷാര്‍ജയില്‍ നടത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വന്നതുമില്ല. നാട്ടില്‍ വന്നാല്‍ അറസ്റ്റുണ്ടാകുമെന്ന തിരിച്ചറിവിലാണ് ഇത്. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ എത്തിച്ച് വൈകിട്ടോടെ സംസ്‌കാരം നടത്തും. ഷാര്‍ജയിലായിരുന്ന അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം…

    Read More »
Back to top button
error: