Crime
-
ഭാര്യയെ 2 മാസമായി കാണാനില്ല, വീഡിയോ പോസ്റ്റു ചെയ്തു ഭര്‍ത്താവ് ജീവനൊടുക്കി; മൂന്നാം ദിനം യുവതിയെ കണ്ടെത്തി പൊലീസ്
ആലപ്പുഴ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വീടുവിട്ട ഭാര്യയെപ്പറ്റി രണ്ടു മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭര്‍ത്താവ് ജീവനൊടുക്കി. മൂന്നുദിവസം കഴിഞ്ഞ് ഭാര്യയെ കണ്ടെത്തുകയും ചെയ്തു. കണ്ണൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ ചൊവ്വാഴ്ചയാണ് കായംകുളം പൊലീസ് കണ്ടെത്തിയത്. കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് മരിച്ചത്. ഭാര്യ രഞ്ജിനി കഴിഞ്ഞ ജൂണ്‍ 11നു രാവിലെ ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതാണ്. പിന്നീട് ഇവരെക്കുറിച്ചു വിവരമില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ബാങ്കില്‍ പോയില്ലെന്നു കണ്ടെത്തി. ഓട്ടോറിക്ഷയില്‍ കായംകുളത്ത് എത്തി റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. കുടുംബശ്രീ സെക്രട്ടറിയായ രഞ്ജിനിയുടെ യൂണിറ്റ് ഒന്നേകാല്‍ ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതടക്കം മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നെന്നു വീട്ടുകാര്‍ പറയുന്നു. രഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോള്‍ വിനോദ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. രഞ്ജിനിയെ കാണാതായതോടെ വിനോദ് വിഷമത്തിലായിരുന്നു.…
Read More » -
മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക ഇടപാടെന്ന് സംശയം, അന്വേഷണത്തിന് പ്രത്യേക സംഘം
മലപ്പുറം: പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം നാലിനാണ് ഷമീര്‍ നാട്ടിലെത്തിയത്. ഇയാള്‍ക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം നാട്ടുകാര്‍ കാണ്‍കെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ബിസിനസ്സിലെ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷമീറിന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്.
Read More » -
സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധം; കുടുംബം നിലനിര്‍ത്താന്‍ താമസം മാറ്റി; അവിടെവച്ചും ബന്ധം തുടര്‍ന്നു; പിന്നാലെ വന്ന് കൊലപ്പെടുത്തി
ബംഗളുരു: സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് സംഭവം. കൊല്ലപ്പെട്ട വിജയ് കുമാറും പ്രതിയായ ധനഞ്ജയ എന്ന ജയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന വിജയ് പത്തുവര്‍ഷം മുന്‍പാണ് ആശയെ വിവാഹം കഴിച്ചത്. ദമ്പതികൾ കാമാക്ഷിപാളയത്തിലാണ് താമസിച്ചിരുന്നത്. സുഹൃത്ത് ധനഞ്ജയയുമായി ഭാര്യക്ക് പ്രണയബന്ധമുണ്ടായിരുന്നെന്ന് അടുത്തിടെയാണ് വിജയ് കണ്ടെത്തിയത്. ഇത് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ ഒരു ദിവസം ഭാര്യയെ സുഹൃത്തിനൊപ്പം കണ്ടെത്തിയതോടെ വിജയ്‌യുടെ നിയന്ത്രണം വിട്ടു, രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളും പിന്നീട് കണ്ടെത്തി. പ്രണയബന്ധം അവസാനിപ്പിക്കാനായി വിജയ് ഭാര്യയോടൊപ്പം കടബഗെരെക്ക് സമീപം മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റി. എന്നാൽ അവിടെവച്ചും ഈ ബന്ധം തുടർന്നു എന്നാണ് ഉയരുന്ന ആരോപണം. കൊലപാതകം നടന്ന ദിവസം വൈകുന്നേരം വരെ വിജയ് വീട്ടിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പിന്നീട് മച്ചോഹള്ളിയിലെ ഡി ഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് വിജയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ…
Read More » -
ബാല്യകാലം മുതല്‍ 30 വര്‍ഷമായി സുഹൃത്തുക്കള്‍ ; പക്ഷേ ഇവരില്‍ ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായി അവിഹിതബന്ധം ; സുദീര്‍ഘമായി സൗഹൃദത്തിന് കൊലപാതകത്തില്‍ ക്‌ളൈമാക്‌സ്
ബെംഗളൂരു: മൂന്ന് പതിറ്റാണ്ടായി സൗഹൃദം സൂക്ഷിക്കുന്ന രണ്ടു കുട്ടുകാര്‍ തമ്മിലുള്ള ബന്ധം ഒരാള്‍ക്ക് മറ്റേയാളുടെ ഭാര്യയുമായുള്ള അവിഹിതം മൂലം കൊലപാതകത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ 39 വയസ്സുള്ള വിജയ് എന്നയാളാണ് മരണമടഞ്ഞത്. സംഭവത്തില്‍ വിജയ് യുടെ സുഹൃത്ത് ധനജ്ഞയെ പോലീസ് തെരയുകയാണ്. വിജയ് യുടെ ഭാര്യ ആശയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരയായ വിജയ് കുമാറും പ്രതിയായ ധനഞ്ജയ എന്ന ജയും മൂന്ന് പതിറ്റാണ്ടിലേറെയായി സുഹൃത്തുക്കളായിരുന്നു. ബെംഗളൂരുവിലെ മഗഡിയില്‍ ഒരുമിച്ച് വളര്‍ന്നു. പിന്നീട് സുങ്കടകട്ടെ പ്രദേശത്തേക്ക് മാറി. റിയല്‍ എസ്റ്റേറ്റ്, ധനകാര്യ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന വിജയ്, ഏകദേശം പത്ത് വര്‍ഷം മുമ്പ് ആശയെ വിവാഹം കഴിച്ചു, ദമ്പതികള്‍ കാമാക്ഷിപാളയയിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഭാര്യ ധനഞ്ജയയുമായി പ്രണയത്തിലാണെന്ന് വിജയ് കണ്ടെത്തിയത്. ഇരുവരേയും വിജയ് ഒരുമിച്ച് കാണുകയും ചെയ്തു. ഫോട്ടോകളും കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതോടെ വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പക്ഷേ ഒന്നും…
Read More » -
ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി; പുഴയുടെ തീരത്ത് സ്‌കൂട്ടറും
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സി (42) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്ലാന്റേഷന്‍ പള്ളിയുടെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്‌കൂട്ടറും പുഴയുടെ തീരത്തുനിന്ന് ലഭിച്ചു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » -
‘സുമതി വളവ്’ കേസ് നാറ്റക്കേസ്! സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; കാറിലെ അര്‍മാദത്തിനിടെ ആക്രമണം, മൂന്നുപവന്‍ തട്ടി വഴയില്‍ തള്ളി; സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഇരകളേറെ?
തിരുവനന്തപുരം: ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി 3 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ പാലോടിനടുത്തുള്ള ‘സുമതി വള’വില്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തില്‍ ‘സുമതി വളവ്’ എന്ന പേരിലെ ചിത്രം സൂപ്പര്‍ ഹിറ്റായി ഓടുകയാണ്. അതിനിടെയാണ് ഈ വളവ് വീണ്ടും വാര്‍ത്തകളില്‍ എത്തുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള ‘ഗ്രിന്‍ഡര്‍’ എന്ന ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട് കെണിയിലാക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവരുകയും ചെയ്യുന്ന നാലംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ആക്രമിച്ച് മൂന്നു പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് ചിതറ കൊല്ലായില്‍ സ്വദേശി സുധീര്‍ (24), മടത്തറ സത്യമംഗലം സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), പോരേടം സ്വദേശി ആഷിക് (19), ചിതറ കൊല്ലായില്‍ സ്വദേശി സജിത്ത് (18) എന്നിവര്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശിയായ യുവാവ്…
Read More » -
അനാശാസ്യം മാത്രമല്ല റമീസിനെതിരെ വേറെയും കേസുകള്‍; പ്രതിയുടെ പിതാവ് വിവാഹം ചെയ്തതും ഇതരമതസ്ഥയെ; അച്ഛന്‍ മരിച്ച് 40-ാം നാള്‍ മകളും…
എറണാകുളം: കോതമംഗലം കറുകടത്ത് 23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസ് (24) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും കുറിപ്പിലുണ്ട്. യുവതിയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടശേഷം മതംമാറണം എന്നാവശ്യപ്പെട്ട് മര്‍ദിച്ചതായി യുവതിയുടെ സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു. റമീസിനൊപ്പം മാതാപിതാക്കളും റമീസിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മതംമാറ്റിയെടുക്കുക മാത്രമായിരുന്നു റമീസിന്റെ ലക്ഷ്യമെന്നും യുവതിയുടെ മാതാവ് പറഞ്ഞു. മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ്…
Read More » -
രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി, 6 വയസ്സുകാരന്‍ മരിച്ചതില്‍ അമ്മ അറസ്റ്റില്‍; ഗാര്‍ഹിക പീഡനത്തിന് അമ്മായിയമ്മയും
കണ്ണൂര്‍: പരിയാരത്ത് രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയതിനെത്തുടര്‍ന്ന് 6 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ യുവതിയെയും ഭര്‍തൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി.പി.ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ആറു വയസ്സുള്ള മകന്‍ ധ്യാന്‍കൃഷ്ണന്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭര്‍ത്താവിന്റെ അമ്മ ശ്യാമള ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പരിയാരത്ത് മക്കളുമായി അമ്മയുടെ ആത്മഹത്യാ ശ്രമം; ആറുവയസുകാരന്‍ മരിച്ചു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടു ദിവസം മുന്‍പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.
Read More » -
കോഴിക്കോട്ടെ സഹോദരിമാരുടെ ഇരട്ടക്കൊലപാതം; സഹോദരന്‍ പ്രമോദ് മരിച്ചാ? തലശ്ശേരി പുല്ലായി പുഴയില്‍ അറുപതുകാരന്റെ മൃതദേഹം
കണ്ണൂര്‍: കോഴിക്കോട് സഹോദരിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ സഹോദരന്‍ പ്രമോദിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നാണ് അറുപതുകാരന്റെത് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരില്‍കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സഹോദരനെ കാണാതാവുകയും ചെയ്തു. അവസാനമായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് ഫറോക്ക് പാലത്തിലായിരുന്നു. തുടര്‍ന്ന് പ്രമോദ് ആത്മഹത്യ ചെയ്തെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ‘നോക്കാന്‍ വയ്യ, മടുത്തു’, പ്രമോദ് അന്ന് പറഞ്ഞു; സഹോദരിമാരുടെ മൃതദേഹങ്ങള്‍ വെള്ളപുതപ്പിച്ച് ആദരവോടെ നിലത്തുകിടത്തിയിരുന്നു, സഹോദരന്‍ ഒളിവില്‍ ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരുടെ…
Read More » -
പൊട്ടിത്തെറിച്ചത് പവര്‍ബാങ്കല്ല, തിരൂരില്‍ വീട് കത്തിനശിച്ച സംഭവത്തില്‍ വന്‍ട്വിറ്റ്; വീട്ടുടമ അറസ്റ്റില്‍
മലപ്പുറം: തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ വീട്ടുടമ തിരൂര്‍ മുക്കിലപീടിക സ്വദേശി അബൂബക്കര്‍ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട് പൂര്‍ണമായും കത്തിനശിച്ചത്.രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. തീ പടരുന്നത് കണ്ട പരിസരവാസികളും നാട്ടുകാരും തീയണക്കുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തിരൂരില്‍ ഓല മേഞ്ഞവീട് കത്തിനശിച്ചു പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി വെച്ച് വീട്ടുകാര്‍ പുറത്ത് പോയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് അന്ന് അബൂബക്കര്‍ സിദ്ധിഖ് പറഞ്ഞത്. വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം തീപിടിത്തത്തില്‍ കത്തിനശിച്ചിരുന്നു.
Read More »