Crime
-
അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍; ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ സംഭവം
വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാനയിലെ പര്‍ഡ്യു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ സമീര്‍ കാമത്താണ് മരിച്ചത്. ഈ വര്‍ഷം സമാനമായി രീതിയിലുള്ള അഞ്ചാമത്തെ സംഭവമാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് 23 കാരനായ സമീറിനെ പാര്‍ക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദധാരിയാണ് സമീര്‍. പഠനത്തിനിടെ അമേരിക്കല്‍ പൗരത്വം നേടിയ സമീര്‍ 2025 ല്‍ പഠനം പൂര്‍ത്തിയാകാനിരിക്കെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം; തലതല്ലി പൊട്ടിച്ചു കഴിഞ്ഞ ദിവസമാണ് ഇതേ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കാണുന്നില്ലെന്ന് കാണിച്ച് നീലിന്റെ അമ്മ ഗൗരി സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഒഹായോയില്‍ 19 കാരനായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Read More » -
കേരളത്തില്‍ ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ട കേസ്: റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ
കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായും കൊച്ചിയിലെ എന്‍ഐഎ കോടതി വിധിച്ചു. പ്രതിയുടെ ശിക്ഷ നാളെ വിധിക്കും. കേസില്‍ ശിക്ഷയിന്മേലുള്ള വാദവും നാളെ നടക്കും. കാസര്‍കോട് ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ചാവേര്‍ സ്ഫോടനത്തിന് പദ്ധതിയിട്ട കേസിന് ബന്ധമുണ്ട്. അതിനാല്‍ റിക്രൂട്ട്മെന്റ് കേസിന്റെ അനുബന്ധ കുറ്റപത്രമായാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും ആക്രമണം ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.
Read More » -
റെയില്‍വേ പൊലീസ് പിടികൂടി എക്‌സൈസിന് കൈമാറി; കഞ്ചാവ് കേസ് പ്രതികള്‍ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയി
കൊച്ചി: റെയില്‍വേ പൊലീസ് കഞ്ചാവുമായി പിടികൂടി എക്‌സൈസിനു കൈമാറിയ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍നിന്നു ചാടിപ്പോയി. ഇന്നലെ വൈകിട്ട് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരാണ് ഇന്നു രാവിലെ എക്‌സൈസ് കമ്മിഷണര്‍ ഓഫിസില്‍നിന്ന് ചാടിപ്പോയത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലം ഇരവിപുരം പെരുമാതുളി സയിദലി (22), കൊല്ലം തട്ടമല വടക്കേപാലുവള യാസീന്‍ (21) എന്നിവരെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ 3.240 കിലോഗ്രാം കഞ്ചാവുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഷാലിമാര്‍ തിരുവനന്തപുരം ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്നതിന്റെ പിന്നാലെ രണ്ടു പേര്‍ പുറത്തു ബാഗും തൂക്കി സംശയാസ്പദമായ രീതിയില്‍ നടക്കുന്നത് കണ്ടാണ് റെയില്‍വേ സുരക്ഷാ സേന പരിശോധിച്ചത്. തുടര്‍ന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു എന്ന് എറണാകുളം എക്‌സൈസ് റേഞ്ചിന്റെ എഫ്‌ഐആറില്‍ പറയുന്നു. കൊച്ചിയിലെ കച്ചേരിപ്പടിയിലുള്ള എക്‌സൈസ് കമ്മിഷണര്‍ ഓഫീസില്‍ തന്നെയാണ് എക്‌സൈസ് റേഞ്ചിന്റെയും ഓഫീസ്. അറസ്റ്റിലായ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കാനായി ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.…
Read More » -
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം; തലതല്ലി പൊട്ടിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലി എന്ന യുവാവിനാണ് കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കുപറ്റിയത്. വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി. വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് അലി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. വീടിന് അടുത്തുവെച്ചായിരുന്നു ആക്രമണം. ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തതായും വീഡിയോയില്‍ പറയുന്നു. അലിയുടെ കൈയ്യിലുണ്ടായിരുന്ന പണവും മറ്റും ഇവര്‍ കൊള്ളയടിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഇയാളുടെ അടുത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ സ്യേദ റുഖിലിയ ഫാത്തിമ റിസ്വി സര്‍ക്കാരിന് നിവേദനം നല്‍കി. ഭര്‍ത്താവിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിന് വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. തനിക്കും മക്കള്‍ക്കും…
Read More » -
പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; പരിശോധനയ്ക്കിടെ ഇറങ്ങിയോടി
തിരുവനന്തപുരം: പിഎസ് സി പരീക്ഷയില്‍ ആള്‍ മാറാട്ട ശ്രമം. ഹാള്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാന്‍ എത്തിയ ആള്‍ ഇറങ്ങിയോടി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. രാവിലെ യൂണിവേഴ്സിറ്റി എല്‍ജിഎസ് പരീക്ഷയിലാണ് ആള്‍മാറാട്ട ശ്രമം നടത്തിയത്. സംഭവത്തില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. രേഖകളില്‍ വ്യത്യാസം കണ്ടതോടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പൂജപ്പുര പൊലീസില്‍ അറിയിച്ചു.ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Read More » -
വീട്ടമ്മയ്ക്ക്് മറ്റൊരാളുമായി അടുപ്പം; 40 കാരിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും മകനും ചേര്‍ന്ന്
ബംഗളൂരു: ഭക്ഷണം നല്‍കാത്തതിന് അമ്മയെ കൊലപ്പെടുത്തിയെന്നറിയിച്ച്, പ്രായപൂര്‍ത്തിയാകാത്ത മകന്‍ പൊലീസില്‍ കീഴടങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. അച്ഛനും മകനും ചേര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ശിക്ഷാ ഇളവ് ലഭിക്കുമെന്നതിനാല്‍ മകന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ നേത്രയെ (40) കഴിഞ്ഞ രണ്ടിനാണ് ഭര്‍ത്താവ് ചന്ദ്രപ്പയും 17 വയസ്സുകാരനായ മകനും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മറ്റൊരാളുമായി നേത്ര അടുപ്പത്തിലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൃത്യത്തിനു ഉപയോഗിച്ച ഇരുമ്പുവടിയില്‍ നിന്ന് ചന്ദ്രപ്പയുടെ വിരലടയാളം ലഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പ്രഭാതഭക്ഷണം നല്‍കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ നേത്രയെ മകന്‍ ഇരുമ്പുവടി കൊണ്ട് നേത്രയെ തലയ്ക്കടിച്ചു കൊലപ്പെടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. കെആര്‍ പുര പൊലീസ് സ്റ്റേഷനിലെത്തി മകന്‍ സ്വയം കീഴടങ്ങുകയായിരുന്നു. അമ്മയുടെ പരിചരണത്തില്‍ അതൃപ്തി; 40-കാരിയെ 17-കാരനായ മകന്‍ തലയ്ക്കടിച്ച് കൊന്നു ‘ഞാന്‍ എന്റെ അമ്മയെ കൊന്നു’ എന്ന് 17കാരന്‍ പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ചോദ്യം ചെയ്യലില്‍,…
Read More » -
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍
മലപ്പുറം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കോട്ടയ്ക്കല്‍ പറപ്പൂര്‍ സ്വദേശി ഹാരിസിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ നിലമ്പൂര്‍ വഴിക്കടവില്‍ വെച്ചാണ് സംഭവം. ഊട്ടിയില്‍ നിന്നും തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. ഗുഡല്ലൂരില്‍ നിന്നാണ് ഇയാള്‍ ബസില്‍ കയറിയത്. കേരള അതിര്‍ത്തി എത്തിയപ്പോള്‍ ഉപദ്രവിക്കുന്ന തരത്തില്‍ സീറ്റിനടിയിലൂടെ ആദ്യം കാല്‍ കൊണ്ട് ചവിട്ടുകയായിരുന്നു. പിന്നീട് കൈകൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉപദ്രവം തുടര്‍ന്നതോടെ പെണ്‍കുട്ടി സംഭവം ബസ് ജീവനക്കാരെ അറിയിച്ചു. പിന്നാലെ സഹയാത്രികരും പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ യാത്രക്കാരും പ്രതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസില്‍ പരാതി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതോടെ ബസ് യാത്രക്കാരുമായി ബസ് നേരെ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ മുന്‍പും കേസുകള്‍…
Read More » -
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: ജഡ്ജിക്കെതിരേ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍
കോഴിക്കോട്: ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കുനേരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പെക്ടര്‍ പി. അരുണ്‍ ദാസ്, എസ്.ഐ. കെ. ഖദീജ, പേരാമ്പ്ര ഡിവൈ.എസ്.പി.യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പേരാമ്പ്രയില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് യുവാവിനെ പിടികൂടിയത്. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്‌സ്ബുക്കിലിട്ടതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ചെയ്താണ് അന്വേഷണം നടത്തിയത്. ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ. കെ. ഖദീജ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read More » -
വാഹനനികുതി അടയ്ക്കാതെ വ്യാജ രസീതുണ്ടാക്കി; തിരൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ വന്‍ നികുതി വെട്ടിപ്പ്
മലപ്പുറം: തിരൂര്‍ ജോയിന്‍ ആര്‍ടിഒ ഓഫീസില്‍ വന്‍ നികുതി വെട്ടിപ്പ്. നികുതി അടച്ചു എന്ന് വരുത്തിതീര്‍ത്ത് വ്യാജ രസീത് ഉണ്ടാക്കി ടാക്‌സ് വെട്ടിച്ചതായാണ് കണ്ടെത്തിയത്. അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് സൂചന. നാലു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആറു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകളില്‍ ഒന്നാണ് തിരൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ നടന്നിരിക്കുന്നത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഡാറ്റ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വ്യാപകമായ ടാക്‌സി വെട്ടിപ്പ് കണ്ടെത്തിയത്. സ്റ്റേജ് ഗ്യാരേജ്, കോണ്‍ടാക്ട് ഗ്യാരേജ് വിഭാഗത്തില്‍പ്പെട്ട നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ടാക്‌സ് ക്ലിയറന്‍സ് നല്‍കിയതായും. വാഹനങ്ങള്‍ ആര്‍എംഎ ചെയ്തതുമായി ബന്ധപ്പെട്ടും ഫോം ജി അപേക്ഷയുമായി ബന്ധപ്പെട്ടു മെല്ലാം ലക്ഷങ്ങളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ഏതാണ്ട് അരക്കോടിയോളം രൂപയുടെ ടാക്‌സ് വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍…
Read More » -
80,000 രൂപയ്ക്ക് വേണ്ടി ഒന്‍പത് വര്‍ഷം കയറിയിറങ്ങി; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊച്ചി: പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്. ഇന്നലെയാണ് സംഭവം. പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍. പിഎഫ് തുക ലഭിക്കാനായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ശിവരാമന്‍ പിഎഫ് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു. ചില ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതായി ശിവരാമന്‍ വീട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ശിവരാമന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Read More »