CrimeNEWS

വാഹനനികുതി അടയ്ക്കാതെ വ്യാജ രസീതുണ്ടാക്കി; തിരൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ വന്‍ നികുതി വെട്ടിപ്പ്

മലപ്പുറം: തിരൂര്‍ ജോയിന്‍ ആര്‍ടിഒ ഓഫീസില്‍ വന്‍ നികുതി വെട്ടിപ്പ്. നികുതി അടച്ചു എന്ന് വരുത്തിതീര്‍ത്ത് വ്യാജ രസീത് ഉണ്ടാക്കി ടാക്‌സ് വെട്ടിച്ചതായാണ് കണ്ടെത്തിയത്. അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് സൂചന. നാലു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആറു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകളില്‍ ഒന്നാണ് തിരൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ നടന്നിരിക്കുന്നത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ ഡാറ്റ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വ്യാപകമായ ടാക്‌സി വെട്ടിപ്പ് കണ്ടെത്തിയത്. സ്റ്റേജ് ഗ്യാരേജ്, കോണ്‍ടാക്ട് ഗ്യാരേജ് വിഭാഗത്തില്‍പ്പെട്ട നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ടാക്‌സ് ക്ലിയറന്‍സ് നല്‍കിയതായും. വാഹനങ്ങള്‍ ആര്‍എംഎ ചെയ്തതുമായി ബന്ധപ്പെട്ടും ഫോം ജി അപേക്ഷയുമായി ബന്ധപ്പെട്ടു മെല്ലാം ലക്ഷങ്ങളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ഏതാണ്ട് അരക്കോടിയോളം രൂപയുടെ ടാക്‌സ് വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന.

Signature-ad

സംഭവത്തില്‍ ജോയിന്‍ ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരായ ജൂനിയര്‍ സൂപ്രണ്ട് ടി.ആര്‍ ഷാജി രാജന്‍. ഹെഡ് അക്കൗണ്ടന്റ് വി. സനല്‍കുമാര്‍, സീനിയര്‍ ക്ലര്‍ക്ക് രാജേഷ് വി.ആര്‍, ക്ലാര്‍ക്ക് അജയ് ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സീനിയര്‍ ക്ലര്‍ക്കുമാരായ രഞ്ജിത് പി.എം, അജയന്‍ ഒ.എ, നാസര്‍ സി.പി, ആയിഷ വെട്ടാന്‍, ക്ലര്‍ക്ക് ദൃശ്യ സി.പി എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.

വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദക്ഷിണ മേഖല ഡിടിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. തിരൂര്‍ ജോയിന്‍ ആര്‍ടി ഓഫീസിനെതിരെ നിരവധി ക്രമക്കേടുകള്‍ ഉണ്ടാവുകയും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ പലതവണ നടപടി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് സംസ്ഥാനത്തിന് അപൂര്‍വ്വമായ രീതിയില്‍ ഇത്തരത്തില്‍ വലിയ തുകയുടെ ക്രമക്കേട് നടക്കുന്നതും ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുന്നതും.

 

Back to top button
error: