Crime

  • ആണ്‍കുട്ടികളെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ചു; കൊല്ലത്തെ പോക്സോ കേസില്‍ വൈക്കം സ്വദേശി അറസ്റ്റില്‍

    കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പന്നി ഫാം ഉടമ അറസ്റ്റില്‍. വൈക്കം ടി.വി.പുരം ചെമ്മനത്തുകര കരിപ്പയില്‍ വീട്ടില്‍ കെ.എസ്.ബൈജു(54)വിനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഇളമാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ 12 വര്‍ഷമായി പന്നി ഫാം നടത്തിവരികയായിരുന്നു ബൈജു. ഹോട്ടല്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ഫാമില്‍ കൊണ്ടുവരുന്നതിനെതിരേ പരാതി വ്യാപകമായതോടെ, ഇളമാട് ഗ്രാമപ്പഞ്ചായത്ത് പന്നി ഫാമിന്റെ ലൈസന്‍സ് റദ്ദാക്കി. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്ത ചടയമംഗലം പോലീസ് ഫാം താത്കാലിമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പന്നി ഫാമിന്റെ മറവില്‍ കുട്ടികളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെട്ട ബൈജു ഇവര്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടികള്‍ കൂട്ടുകാരോട് വിവരം പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചടയമംഗലം പോലീസില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍നിന്ന് ചടയമംഗലം എസ്.എച്ച്.ഒ. ഷിബുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.…

    Read More »
  • റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 21 കോടി; യുവാവ് അറസ്റ്റില്‍

    മുംബൈ: റെയില്‍വെയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുന്നൂറോളം ആളുകളില്‍ നിന്നായി യുവാവ് തട്ടിയെടുത്തത് 21 കോടി. ഇയാളെ വെസ്റ്റേണ്‍ റെയില്‍വേ (ഡബ്ല്യുആര്‍) വിജിലന്‍സ് വകുപ്പാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുകയും മൂന്ന് മാസത്തിലേറെയായി നടക്കുന്ന വ്യാജ തൊഴില്‍ റാക്കറ്റ് കണ്ടെത്തുകയും ചെയ്തു. മുംബൈയിലാണ് സംഭവം. റെയില്‍വെയില്‍ ജോലി അന്വേഷിക്കുന്നുവെന്ന വ്യാജെന ഒരുക്കിയ കെണിയാണ് പ്രതിയെ കുടുക്കിയതെന്ന് ഡബ്ല്യുആര്‍ മുഖ്യ വക്താവ് സുമിത് താക്കൂര്‍ പറഞ്ഞു.ഇതിന്റെ ഭാഗമായി തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 20,000 രൂപ പാര്‍ട്ട് പേയ്‌മെന്റായി ട്രാന്‍സ്ഫര്‍ ചെയ്തു. ബാക്കി തുക കൈപ്പറ്റാന്‍ നേരിട്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതീക്ഷിച്ചതു പോലെ പ്രതി പണം വാങ്ങാനെത്തുകയും തട്ടിപ്പുകാരനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ യഥാര്‍ഥ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. തട്ടിപ്പിന്റെ ഭാഗമായി 9 മുതല്‍ 10 ലക്ഷം രൂപ വരെ ഇയാള്‍ പിരിച്ചെടുക്കുകയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കൂട്ടാളിയുടെ സഹായത്തോടെ വ്യാജരേഖകള്‍ ഉണ്ടാക്കുകയും ചെയ്തതായി ഡബ്ല്യുആര്‍…

    Read More »
  • മദ്യപിക്കാന്‍ പണം കൊടുത്തില്ല; നടിയെ മകന്‍ അടിച്ചുകൊന്നു

    ചെന്നൈ: ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയില്‍ അഭിനയിച്ച കാസമ്മാള്‍ (71) മകന്റെ അടിയേറ്റു മരിച്ചു. മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണംചോദിച്ച് വഴക്കിടുന്നതിനിടയില്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തത്ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനും പ്രധാനവേഷം കൈകാര്യംചെയ്ത ‘കടൈസി വ്യവസായി'(അവസാനത്തെ കര്‍ഷകന്‍)യില്‍ ഒട്ടേറെ ഗ്രാമീണര്‍ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാള്‍. ബാല്‍സാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നമകോടിയുള്‍പ്പെടെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്.  

    Read More »
  • ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പ്രതിയുടെ ജാമ്യ ഹര്‍ജിയും തള്ളി

    കൊച്ചി: ഡോക്ടര്‍ വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛന്‍ മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവിലെ അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസില്‍ പ്രതി സന്ദീപ് നല്‍കിയ ജാമ്യ ഹര്‍ജിയും ഹൈക്കോടതി തള്ളി. 2023 മെയ് 10-നാണ് യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

    Read More »
  • 16കാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായവരില്‍ ഡി.വൈ.എഫ്.ഐ. നേതാവും; ആകെ 19 പ്രതികള്‍

    പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ 16-കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പിടിയിലായവരില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും. ഡി.വൈ.എഫ്.ഐ. പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസ് ഉള്‍പ്പെടെ നാലുപേരാണ് കേസില്‍ ഇതുവരെ പിടിയിലായവര്‍. കേസില്‍ ആകെ 19 പ്രതികളാണുള്ളത്. പ്രതിയായ ജോയല്‍ തോമസ് കഴിഞ്ഞദിവസം രാത്രിയാണ് പോലീസില്‍ കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരുമാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ആകെ 19 പ്രതികളുള്ള പോക്സോ കേസില്‍ കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരേയാണ് കുറ്റംചുമത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പെണ്‍കുട്ടിയില്‍നിന്ന് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ഇത് പിന്നീട് സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ചിത്രം കിട്ടിയവരെല്ലാം പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും കുട്ടിയെ ചൂഷണം ചെയ്തെന്നുമാണ് പരാതി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഉപദ്രവിച്ചത്. മറ്റുചിലര്‍ കുട്ടിയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയും ഉപദ്രവിച്ചു. വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ വിമുഖത കാട്ടിയതോടെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഈ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.…

    Read More »
  • ഗോവ ഗവര്‍ണറുടെ യാത്രയ്ക്കിടെ കാറോടിച്ചു കയറ്റി; സിപിഎം നേതാവിന്റെ മകനെ പിഴ ഈടാക്കി വിട്ടു

    കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടയിലേക്കു സ്വകാര്യ കാര്‍ കയറി, വന്‍ സുരക്ഷാ വീഴ്ച. കാര്‍ ഓടിച്ചു തടസ്സം സൃഷ്ടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിഴ മാത്രം അടപ്പിച്ചു വിട്ടയച്ചു. ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങു കഴിഞ്ഞു ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോള്‍ മാവൂര്‍ റോഡിലാണ് സംഭവം. ജില്ലയിലെ സിപിഎം നേതാവിന്റെ മകന്‍ ജൂലിയസ് നികിതാസാണ് വാഹന വ്യൂഹത്തിനിടയിലേക്ക് കാറോടിച്ച് കയറിയത്. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംക്ഷനിലാണ് സംഭവം. ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാര്‍ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിര്‍ത്തി പൊലീസുകാര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയര്‍ത്തു. കാര്‍ പിറകോട്ട് എടുക്കാന്‍ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാന്‍ ശ്രമിച്ചു. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനോടു…

    Read More »
  • ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ ആളെ കണ്ടെത്തി; മനസറിയാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത് 72 ദിവസം

    തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍, എക്‌സൈസിന് വ്യാജ വിവരം നല്‍കിയയാളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നാരായണദാസിന് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു. ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട്…

    Read More »
  • ജഡ്ജിക്ക് നല്‍കാന്‍ രണ്ട് ലക്ഷം വാങ്ങി; അഡ്വ. ആളൂരിനെതിരെ യുവതിയുടെ പരാതി

    കൊച്ചി: അഭിഭാഷകന്‍ ബി.എ.ആളൂര്‍ ജഡ്ജിക്ക് നല്‍കാന്‍ പണം വാങ്ങിയെന്ന് ആരോപണം. ബി.എ ആളൂരിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജഡ്ജിക്ക് നല്‍കാന്‍ എന്ന പേരില്‍ രണ്ട് ലക്ഷം രൂപയും കമ്മീഷണര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ ഒരു ലക്ഷം രൂപയും വാങ്ങിയെന്നാണ് യുവതി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആളൂര്‍ തന്നെ കടന്നുപിടിച്ചെന്ന് നേരത്തെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നാണ് കോടതി അറിയിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യഹരജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നല്‍കിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം. സാമ്പത്തിക തട്ടിപ്പുകേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐ.പി.സി…

    Read More »
  • ക്വാറികള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; പ്രധാനകണ്ണിയായ ടിപ്പര്‍ ഡ്രൈവര്‍ MDMA-യുമായി പിടിയില്‍

    മലപ്പുറം: മാരക രാസലഹരിയായ എം.ഡി.എം.എ.യുമായി ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അറസ്റ്റില്‍. വേങ്ങര കണ്ണമംഗലം സ്വദേശി പള്ളിയാളി വീട്ടില്‍ മുഹമ്മദ് റാഫി (37)യാണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 30,000-ത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു. ക്വാറികള്‍ കേന്ദ്രീകരിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ റാഫി. ശനിയാഴ്ച വൈകിട്ട് ചെരുപ്പടിമലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ചെരുപ്പടിമല, മിനി ഊട്ടി പോലുള്ള വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘം മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്ന് ലഹരി സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വേങ്ങര സ്റ്റേഷനിലെ എസ്.ഐ. ബിജു, എസ്.ഐ. രാധാകൃഷ്ണന്‍,…

    Read More »
  • പാക്ക് ചാര സംഘടനയ്ക്കായി ചാരവൃത്തി; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    ലക്‌നൗ: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്റായി ജോലി ചെയ്തിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ അസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാള്‍ എന്നയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റില്‍ അറസ്റ്റ് ചെയ്തത്. 2021 മുതല്‍ ഇയാള്‍ മോസ്‌കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ പാക്ക് ചാരന്‍ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. ചോദ്യം ചെയ്യലില്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സത്യേന്ദ്ര സിവാള്‍, പിന്നീട് ചാരവൃത്തി നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാറുണ്ടെന്ന് സത്യേന്ദ്ര സിവാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രഹസ്യവിവരങ്ങള്‍ ഐഎസ്‌ഐ അധികൃതര്‍ക്ക് ഇയാള്‍…

    Read More »
Back to top button
error: