Crime
-
ബന്ധുവായ സ്ത്രീയെ ഉപയോഗിച്ച് തട്ടിപ്പ്; മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: കൂത്തുപറമ്പിലെ സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പേരാവൂര്‍ കൊളവംചാല്‍ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ചിരുന്നത്. സ്ത്രീയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യം സ്വര്‍ണ്ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു മാല പണയംവെക്കാനെത്തിയപ്പോള്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ മുമ്പ് പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. എസ്.ഐ. അഖിലും സംഘവുമാണ്…
Read More » -
കാളികാവില്‍ വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച ‘തന്തക്കാലന്‍’ അറസ്റ്റില്‍
മലപ്പുറം: കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടര വയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കാളികാവ് ചാഴിയോടിലെ തൊണ്ടിയില്‍ ജുനൈദി(30)നെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫര്‍ഷാനയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. പൂങ്ങോട് നാലുസെന്റിലെ മാതാവിന്റെ വീട്ടില്‍നിന്നും ജുനൈദ് രണ്ടര വയസുള്ള കുട്ടിയെയും ഒരു വയസുള്ള കുട്ടിയേയും ബൈക്കില്‍ കയറ്റി കാളികാവ് ചാഴിയോട്ടിലെ വീട്ടിലേക്ക് പോന്നു. ചെറിയ കുട്ടികളെ ബൈക്കില്‍ കയറ്റി പോയപ്പോള്‍ തന്നെ അപകടഭീതി തോന്നി പോലീസില്‍ വിളിച്ചു പരാതിപ്പെട്ടുവെന്ന് മാതാവ് പറഞ്ഞു. ഒരു മണിക്കൂറിനകം കുട്ടികളുമായി തിരിച്ചെത്തി. രണ്ടര വയസുകാരി തളര്‍ന്ന നിലയിലായിരുന്നുവെന്ന് മാതാവും മുത്തശ്ശിയും പറഞ്ഞു. ഉപ്പ മര്‍ദിച്ചുവെന്ന് കുട്ടി പറഞ്ഞതിനെ…
Read More » -
ഹോസ്റ്റലുകളില്‍നിന്ന് ലാപ്ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയില്‍; രാജസ്ഥാന്‍ സ്വദേശിനിയില്‍നിന്ന് കണ്ടെടുത്തത് 24 എണ്ണം
ബംഗളൂരു: നഗരത്തിലെ പി.ജി(പേയിങ് ഗസ്റ്റ്) ഹോസ്റ്റലുകളില്‍നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിച്ച യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളി(29)നെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്. യുവതിയുടെ പക്കല്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളില്‍നിന്നായി യുവതി നിരവധി ലാപ്ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ എച്ച്.എ.എല്‍. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലാപ്ടോപ്പും ചാര്‍ജറും മൗസും മോഷണം പോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായതെന്നും ബെംഗളൂരു കമ്മീഷണര്‍ ബി.ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ഐ.ടി. കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്. മാറത്തഹള്ളി, ടിന്‍ ഫാക്ടറി, ബെല്ലന്ദൂര്‍, സില്‍ക്ക്ബോര്‍ഡ്, വൈറ്റ്ഫീല്‍ഡ്, മഹാദേവ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ലാപ്ടോപ്പ് മോഷ്ടിച്ചിരുന്നു. ഇവയില്‍ പലതും മാറത്തഹള്ളിയിലെയും ഹെബ്ബാളിലെയും കടകളിലാണ് മറിച്ചുവിറ്റിരുന്നത്. എച്ച്.എ.എല്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു. അതിനിടെ, കോവിഡ് കാലത്ത് ജോലി നഷ്ടമായതിന്…
Read More » -
അടയ്ക്ക കള്ളന്മാരെ പിടിക്കാന്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ചു; ഒടുവില്‍ കള്ളന്‍മാര്‍ പിടിയില്‍
മലപ്പുറം: ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാന്‍ കമുകിന്‍ തോട്ടത്തില്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ച് കള്ളന്മാര്‍. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നന്‍ ജിഷ്ണു, പൂലോടന്‍ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്. കമുകിന്‍ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥന്‍ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം മോഷണം പോയത് ക്യാമറയാണ്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി ക്യാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം മറ്റൊരിടത്ത് റെക്കോര്‍ഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരില്‍ ക്യാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
Read More » -
ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം; പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
കണ്ണൂര്‍: ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മന്‍സിലില്‍ പി.കെ. അര്‍ഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ശ്രീജിത്തും സംഘവും പിടികൂടിയത്. കണ്ണൂര്‍ തോട്ടടയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അര്‍ഷാദ് പോലീസിന്റെ വലയിലായത്. കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ അര്‍ഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ ലോഡ്ജില്‍ താമസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയ കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Read More » -
വിദ്യാര്‍ഥിയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് നടത്തിയത് 46 കോടിയുടെ ഇടപാട്; അറിഞ്ഞത് ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചപ്പോള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിദ്യാര്‍ഥിയുടെ പാന്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയത് 46 കോടി രൂപയുടെ ഇടപാട്. ഗ്വാളിയോര്‍ സ്വദേശിയായ പ്രമോദ് കുമാര്‍ ദണ്ഡോതിയ എന്ന 25 കാരന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്താണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്. ആദായനികുതി വകുപ്പ്, ജി.എസ്.ടി എന്നിവയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പാന്‍ നമ്പറില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടക്കുന്നതിനെ കുറിച്ചുമുള്ള വിവരം വിദ്യാര്‍ത്ഥി അറിയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കോളേജ് വിദ്യാര്‍ത്ഥി. പ്രാഥമിക അന്വേഷണത്തില്‍ 2021 മുതല്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേ?ന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് കമ്പനിയെന്ന് അറിയാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥിയായ പ്രമോദ് പറഞ്ഞു. എന്റെ പാന്‍കാര്‍ഡ് നമ്പര്‍ അവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല. നടന്ന ഇടപാടുകളെ കുറിച്ചും അറിയില്ല. ഞാന്‍ ഗ്വാളിയാറിലെ ഒരു കോളജില്‍ പഠിക്കുകയാണ്. ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചയുടന്‍ ബന്ധപ്പെട്ട വകുപ്പുമായി സംസാരിച്ചു.വെള്ളിയാഴ്ച അഡീഷണല്‍ പോലീസ്…
Read More » -
റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും വെറുതെ വിട്ടു
കാസര്‍കോട്: മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാര്‍ച്ച് 20 നാണു കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചു കുത്തികൊലപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2019ല്‍ വിചാരണ ആരംഭിച്ചു. കഴിഞ്ഞ 7 വര്‍ഷമായി പ്രതികള്‍ ജാമ്യമില്ലാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.
Read More » -
ദുരൂഹതയകറ്റാന്‍ പോലീസ്; അനുജയുടെയും ഹാഷിമിന്റെയും വാട്ട്സാപ്പ് ചാറ്റ് അടക്കം പരിശോധിക്കും
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ മനഃപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ്. മരിച്ച അനുജയും സുഹൃത്ത് ഹാഷിമും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതാണ് മനഃപൂര്‍വം അപകടമുണ്ടാക്കിയതിനു പിന്നിലെ കാരണമെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം(31) എന്നിവരാണ് മരിച്ചത്. അനുജയും ഹാഷിമും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യാത്രയ്ക്കിടെയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഹാഷിം. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അനുജ പരിചിതയാണ്. ഇത്തരമൊരു അപകടം സൃഷ്ടിക്കാനുള്ള കാരണം വ്യാഴാഴ്ചയോ അല്ലെങ്കില്‍ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതേത്തുടര്‍ന്നാകാം അനുജയെ വകവരുത്തി സ്വയം ഇല്ലാതാകാന്‍ ഹാഷിം തീരുമാനിച്ചതെന്നാണ് പോലീസിന് വിലയിരുത്തല്‍. അപകടത്തില്‍ ഹാഷിമിന്റെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അനുജയുടെ ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും…
Read More » -
പയ്യമ്പലം സ്മൃതി കൂടീരം ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
കണ്ണൂര്‍: പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. പഴയ കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃതി കുടീരത്തില്‍ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നും നിഗമനം. കഴിഞ്ഞ ദിവസമാണ് പയമ്പലത്തെ നാല് സ്മൃതി കുടീരങ്ങളില്‍ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറന്‍സിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശി പിടിയിലായത്. സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നില്‍ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ച് കളയവെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ മുന്‍ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി…
Read More » -
”ഹാഷിം ആത്മഹത്യ ചെയ്യില്ല; മകന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത് ഫോണ്‍ വന്നിട്ട്, അനുജയെ അറിയില്ല”
പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ കാര്‍ അപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം. ഒരു ഫോണ്‍കോള്‍ വന്ന ശേഷമാണ് ഹാഷിം വീട്ടില്‍ നിന്നിറങ്ങിയത്. ഉടന്‍ മടങ്ങിവരാമെന്നാണു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത്. പിന്നീട് കേള്‍ക്കുന്നത് അപകടവാര്‍ത്തയാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു. നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും സൗഹൃദം ബന്ധുക്കള്‍ അറിയുകയും കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍ നിന്നും ഇറങ്ങിയ ഹാഷിം, അനുജ അടക്കമുള്ള അധ്യാപകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാന്‍ അനുജ തയാറായില്ല. തന്റെ കൊച്ചച്ചന്റെ…
Read More »