Crime
-
കടംകയറി മുടിഞ്ഞു, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഡോക്ടര്‍ ജീവനൊടുക്കി
വിജയവാഡ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം ഡോക്ടര്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിജയവാഡ ഗുരുനാനാക്ക് കോളനിയില്‍ താമസിക്കുന്ന ഡോ. ഡി. ശ്രീനിവാസ്(40) ആണ് ഭാര്യയെയും രണ്ട് മക്കളെയും അമ്മയെയും കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അഞ്ചുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വീട്ടിലേക്കുള്ള പ്രധാന വാതിലിന് സമീപത്തായാണ് ശ്രീനിവാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഉഷറാണി(36) മക്കളായ സൈലജ(9) ശ്രിഹാന്‍(6) അമ്മ രമണമ്മ(65) എന്നിവരുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലായിരുന്നു. നാലുപേരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ശ്രീനിവാസ് തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തികപ്രതിസന്ധിയാണ് കൂട്ടമരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ശ്രീനിവാസിനെ തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി പോലീസ് നടത്തിയ പരിശോധനയില്‍ ചോരയില്‍ കുളിച്ചനിലയില്‍ മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീട്ടില്‍നിന്ന് ശ്രീനിവാസിന്റെ ആത്മഹത്യാക്കുറിപ്പും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് മുമ്പ് സ്വന്തം കാറിന്റെ താക്കോല്‍ ശ്രീനിവാസ് അയല്‍ക്കാരന്റെ വീട്ടിലെ പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ചിരുന്നു. കാറിന്റെ താക്കോല്‍…
Read More » -
മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബര്‍ ആക്രമണം; അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അശ്ലീല സന്ദേശം അയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. മേയര്‍- കെഎസ്ആര്‍ടിസ് ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെ മേയര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. മേയറുടെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് അശ്ലീല സന്ദേശം അയച്ചത്. മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. വാട്സ്ആപ്പ് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ശ്രീജിത്തിനെ എറണാകുളത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ഐപിസി 384 എ പോലുള്ള വകുപ്പുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം റിമാന്‍ഡ് നടപടിയുമായി മുന്നോട്ടു പോകുമെന്നും പൊലീസ് അറിയിച്ചു. ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ കുറുകെയിട്ടു കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു കെഎസ്ആര്‍ടിസ് ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍…
Read More » -
മകള്‍ ഗര്‍ഭിണിയെന്ന് അറിഞ്ഞില്ല; പ്രസവിച്ച ഉടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു!
കൊച്ചി: പനമ്പള്ളിനഗര്‍ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിര്‍ണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ ‘വംശിക’ എന്ന അപ്പാര്‍ട്ട്‌മെന്റിലെ ഒരു ഫ്‌ലാറ്റിലെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തി. ഇവിടെ താമസിക്കുന്ന ബിസിനസുകാരനായ അഭയ് കുമാര്‍, ഭാര്യ, മകള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു. മകള്‍ ഗര്‍ഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും മകള്‍ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടന്‍ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്. നേരത്തെ പൊലീസ് ഇവിടങ്ങളിലെ ഫ്‌ലാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയര്‍ വന്ന ഒരു കവറിലാണ്. ഈ കവര്‍ രക്തത്തില്‍ കുതിര്‍ന്ന നിലിലായിരുന്നു. ഒടുവില്‍ ഇതില്‍നിന്ന് ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തെടുത്താണു പൊലീസ് ‘5സി’ എന്ന ഫ്‌ലാറ്റിലേക്ക് എത്തിയത്. അതേസമയം, ഈ ഫ്‌ളാറ്റിന്റെ ഉടമസ്ഥന്‍ അല്ല ഇവിടെ താമസിക്കുന്നത് എന്നും സൂചനയുണ്ട്. ഒരു പൊതി ഫ്‌ലാറ്റിന്റെ വശത്തുള്ള മരങ്ങള്‍ക്കിടയിലൂടെ…
Read More » -
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരായ ലൈംഗികാരോപണത്തില്‍ നിയമോപദേശം തേടി പൊലീസ്. ഗവര്‍ണര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയാണ് ഗവര്‍ണര്‍ക്കെതിരെ കല്‍ക്കത്ത ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.രണ്ട് തവണ ഓഫീസില്‍വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. പരാതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സാഗരിക ഘോഷ് എം.പി അടക്കമുള്ള തൃണമൂല്‍ നേതാക്കളാണ് പുറത്തുവിട്ടത്. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് പ്രതികരിച്ചിട്ടുണ്ട്. സത്യം ജയിക്കുമെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആരോപണം തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ നിര്‍വീര്യമാക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്ഭവന്‍ ജീവനക്കാര്‍ ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ ഗവര്‍ണര്‍ താക്കീത് നല്‍കിയിരുന്നു. ഇതില്‍ പ്രതികാരം തീര്‍ക്കുകയാണ് ജീവനക്കാരിയെന്നുമാണ് രാജ്ഭവന്‍ അറിയിച്ചത്.
Read More » -
കൊച്ചിയില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം; ഫ്‌ലാറ്റില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു
കൊച്ചി: പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്‌ലാറ്റില്‍നിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു. സമീപത്തുള്ള ഫ്‌ലാറ്റില്‍നിന്ന് ഒരു പൊതി റോഡിലേക്കു വന്നു വീഴുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. രാവിലെ എട്ടേകാലോടെയാണു സംഭവം. റോഡിലേക്ക് എന്തോ വന്നു വീണതു കണ്ട് എത്തിയവര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ആരാണ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് എന്നത് കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. 21 ഫ്‌ലാറ്റുകളാണ് പ്രദേശത്ത് ആകെയുള്ളത്. ഇതില്‍ മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ താമസക്കാരൊന്നും ഇല്ലായിരുന്നു എന്നാണ് സമീപത്തുള്ളവര്‍ പറയുന്നത്. ആരെങ്കിലും അവിടേക്ക് ഈ ദിവസങ്ങളില്‍ വന്നിട്ടുണ്ടോ എന്നും ജോലിക്കാര്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നു. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവര്‍ത്തക…
Read More » -
അമേരിക്കയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ല; സ്ഥിരീകരിച്ച് യു.എസ്. പോലീസ്
ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ അല്ലെന്ന് സ്ഥിരീകരിച്ച് യു.എസ്. പോലീസ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാറാണെന്ന അഭ്യൂഹം വ്യാപകമായതോടെയാണ് ഇതുസംബന്ധിച്ച് യു.എസ്. പോലീസ് സ്ഥിരീകരണം നല്‍കിയത്. കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും കാലിഫോര്‍ണിയയിലെ ഫ്രെസ്നോ പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഫ്രെസ്നോയിലെ ഫെയര്‍മോണ്ട് ആന്‍ഡ് ഹോള്‍ട്ട് അവന്യൂവിലാണ് രണ്ടുപേര്‍ക്ക് വെടിയേറ്റത്. ഇതിലൊരാള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. എന്നാല്‍, വെടിയേറ്റ് മരിച്ചത് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ ആണെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ അഭ്യൂഹം. ചില ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സികളും ഇത്തരം റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് ഫ്രെസ്നോ പോലീസ് സംഭവത്തില്‍ വിശദീകരണം നല്‍കിയത്. ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പങ്കുള്ള ഗോള്‍ഡി ബ്രാറിനെ ജനുവരിയിലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ബ്രാറിനെതിരേ ഇന്ത്യയില്‍ കൊലപാതകം, ആയുധക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെട്ട ഒട്ടേറെ കേസുകളുണ്ട്. ഏറെനാളായി ഇയാള്‍ കാനഡയിലാണെന്നാണ്…
Read More » -
കിക്ക് ബോക്‌സിങ്ങും കാമുകിമാരുമായി കറക്കവും ഹരം; ‘തസ്‌കര രത്‌നം’ ജിമ്മന്‍ കിച്ചു പിടിയില്‍
മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് കിഷോര്‍ (ജിമ്മന്‍ കിച്ചു-25) പിടിയില്‍. പരപ്പനങ്ങാടിയില്‍ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്. ഒരുമാസമായി മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പകളിലും കവര്‍ച്ച നടത്തിവരികയായിരുന്നു ജിമ്മന്‍ കിച്ചുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി മലപ്പുറം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവായിരുന്നു. ഇതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 200ഓളം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കിക്ക് ബോക്‌സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഡംബര ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » -
പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ചതില്‍ കേസ്; യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: പൊലീസിനെ ബന്ദികളാക്കി പ്രതികളെ മോചിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഠിനംകുളത്തിന് സമീപം പുതുക്കുറിച്ചിയിലായിരുന്നു സംഭവം. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന് അറിഞ്ഞാണ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ട് ഇവരെ മോചിപ്പിക്കുകയായിരുന്നു. അടിപിടിക്കും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. പൊലീസിനെ ബന്ദികളാക്കി മോചിപ്പിച്ച അടിപിടിക്കേസിലെ പ്രതികളായ നബിന്‍, കൈഫ് എന്നിവരെ പിടികൂടുകയും ചെയ്തിരിക്കുകയാണ്. സംഭവസമയം മൂന്ന് പൊലീസുകാര്‍ മാത്രമായിരുന്നു ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ വിലങ്ങ് അഴിച്ച് വിട്ടുകൊടുക്കേണ്ടി വരികയായിരുന്നു പൊലീസിന്. സ്ഥലത്ത് പ്രതിഷേധം നടക്കുന്നുവെന്നറിഞ്ഞ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് എത്തുകയും ചെയ്തു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. തമ്മിലടിച്ച സംഘത്തിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
കൊല്ലപ്പെട്ട സഹോദരിമാരെ ജീവനോടെ തിരികെ എത്തിച്ച് പൊലീസ്; ഒപ്പം ഭര്‍ത്താക്കന്‍മാരും മക്കളും!
ലഖ്‌നൗ: മരിച്ചു എന്നു കരുതിയവര്‍ തിരികെ എത്തിയതിന്റെ ഞെട്ടിലിലും സന്തോഷത്തിലുമാണു യു.പിയിലെ ഈ കുടുംബം. ഒരു വര്‍ഷം മുന്‍പ് മരിച്ചു എന്നു കരുതിയ സീത, ഗീത എന്നീ സഹോദരിമാരാണു ഭര്‍ത്താവും മക്കളുമായി തിരികെ എത്തിയത്. സഹോദരിമാരെ ഒരാള്‍ കൊലപ്പെടുത്തി എന്ന സഹോദരന്റെ പരാതിയില്‍ തുടങ്ങിയ പോലീസ് അന്വേഷണമാണ് ഇവരെ തിരികെ എത്തിച്ചത്. ഗൊരഖ്പുര്‍ സ്വദേശികളായ സീത(20)യും ഗീത(21)യും മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം ഡല്‍ഹിയിലാണു താമസിച്ചിരുന്നത്. 2023 ജനുവരിയില്‍ ഇരുവരെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തുടര്‍ന്ന് ഇവരുടെ സഹോദരന്‍ അജയ് പ്രജാപതി സഹോദരിമാരെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതി നല്‍കി. സഹോദരിമാരെ കണ്ടുപിടിക്കാന്‍ അജയ്യും തന്നാലാകുവിധം ശ്രമങ്ങള്‍ നടത്തി. അതിനിടെ, സഹോദരിമാരില്‍ ഒരാള്‍ക്ക് നാട്ടുകാരനായ ജയ്‌നാഥ് മയൂര്യ എന്നയാളുമായി അടുപ്പമുണ്ടായിരുന്നെന്ന് അറിഞ്ഞു. തുടര്‍ന്ന് ജയ്‌നാഥിനെ കാണുകയും സഹോദരി എവിടെയുണ്ടെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍, ഇരുവരും തമ്മിലുള്ള സംസാരം വാക്‌പോരിലേക്കു നീങ്ങിയതോടെ ജയ്‌നാഥന്‍ അജയ്യെ ഭീഷണിപ്പെടുത്തി. ‘നിന്റെ സഹോദരിമാര്‍ക്കുണ്ടായ അതേ വിധി നിന്നെയും തേടുവരും’ എന്നാണ് അയാള്‍…
Read More » -
ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു
തൃശൂര്‍: കണ്ടക്ടര്‍ മര്‍ദ്ദിക്കുകയും ഓടുന്ന ബസില്‍ നിന്ന് തള്ളിയിടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ രണ്ടിനാണ് ചില്ലറയെച്ചൊല്ലി തര്‍ക്കവും കണ്ടക്ടറുടെ മര്‍ദ്ദനവും ഉണ്ടായത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത ബസില്‍ നിന്നാണ് പവിത്രനെ തള്ളി പുറത്താക്കിയത്. ചവിട്ടേറ്റ പവിത്രന്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തല കല്ലിലിടിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റിരുന്നു. കേസില്‍ ബസ് കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്.
Read More »