CrimeNEWS

ബിഹാറില്‍ നഴ്‌സറിക്കാരന്‍ തോക്കുമായെത്തി വെടിയുതിര്‍ത്തു; മൂന്നാം ക്ലാസുകാരന് പരുക്ക്

പട്‌ന: ബിഹാറില്‍ ക്ലാസില്‍ തോക്കുമായെത്തി നഴ്‌സറി വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സുപോല്‍ ജില്ലയിലെ ലാല്‍പട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ബുധനാഴ്ച രാവിലെ സെന്‍്‌റ് ജോവാന്‍ ബോര്‍ഡിങ് സ്‌കൂളിലാണ് അഞ്ച് വയസുകാരന്‍ തോക്കുമായി ക്ലാസിലെത്തിയത്. ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്. തുടര്‍ന്ന് ഇതെടുത്ത് മൂന്നാം ക്ലാസുകാരനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 10 വയസുകാരന്റെ കൈയിലാണ് വെടിയേറ്റത്- പൊലീസ് സൂപ്രണ്ട് ശൈശവ് യാദവ് പറഞ്ഞു.

Signature-ad

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസുകാരനായ കുട്ടിക്ക് എവിടെനിന്ന് തോക്ക് കിട്ടിയെന്നും അതെങ്ങനെ സ്‌കൂളിലേക്ക് കൊണ്ടുവന്നെന്നും കണ്ടെത്താന്‍ ശ്രമിക്കുകയാണ്’- യാദവ് പറഞ്ഞു.

‘വിദ്യാര്‍ഥികളുടെ ബാഗുകള്‍ പതിവായി പരിശോധിക്കാന്‍ ജില്ലയിലുടനീളമുള്ള സ്‌കൂളുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സംഭവം രക്ഷിതാക്കളില്‍ ഏറെ ഉത്കണ്ഠ ഉളവാക്കിയിട്ടുണ്ട്’- എസ്.പി കൂട്ടിച്ചേര്‍ത്തു.

Back to top button
error: