CrimeNEWS

ഭാര്യയെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, തുടര്‍ന്നത് നാലു വര്‍ഷം; ദമ്പതിമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവന്‍ വീട്ടില്‍ ശരത് (28), ഭാര്യ മുദാക്കല്‍ പൊയ്മുക്ക് കാട്ടുചന്ത നന്ദനം വീട്ടില്‍ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി ബാലികയെ പീഡിപ്പിച്ചുവരുന്നതായാണ് കേസ്.

ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സ്‌കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട് കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടര്‍ന്ന് താമസിക്കണമെങ്കില്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭീഷണിക്ക് വഴങ്ങിയ നന്ദ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചു. 2021 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള പല സമയങ്ങളിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: