തിരുവനന്തപുരം: കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകര്‍ത്തിയ പ്രതി പിടിയില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.
ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് ആയിരുന്നു സംഭവം. യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം വീടിന്റെ മതില് ചാടി തുറന്നിട്ടിരുന്ന ജനാല വഴി പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കഠിനംകുളം പൊലീസില്‍ പരാതി നല്കി. സ്ത്രീകള്‍ക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസം കൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്പലം മുതല്‍ കോട്ടയം കറുകച്ചാല്‍ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിരവധി കേസുകളില്‍ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു