CrimeNEWS

കൈയ്യില്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍; പറവൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടി

എറണാകുളം: മൂര്‍ച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ പറവൂരില്‍ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി സുരേഷിനെയാണ് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും കൈവശം മൂര്‍ച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

വടക്കന്‍ പറവൂരിലും ചേന്ദമംഗലത്തും കവര്‍ച്ചസംഘം വ്യാപകമായതിനാല്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

Signature-ad

കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

Back to top button
error: