CrimeNEWS

അഴുക്കപ്പയല്!!! ഐപാഡില്‍ അശ്ലീല വീഡിയോ കണ്ടുരസിച്ചു; രാത്രി അയല്‍വീട്ടിലെ 91 കാരിയെ പീഡിപ്പിച്ച് 14 കാരന്‍

മിയാമി(യു.എസ്): വയോധികയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 14 കാരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. ഫ്‌ളോറിഡ സ്വദേശിയായ ജെസ്സി സ്റ്റോണ്‍ എന്ന കൌമാരക്കാരനാണ് അയല്‍വാസിയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് 14 കാരന്‍ വയോധികയെ ഉപദ്രവിച്ചത്. വയോധികയുടെ വീട്ടില്‍ ഇടയ്ക്ക് വരുന്നയാളായിരുന്നു പ്രതിയായ 14 കാരനെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം പകല്‍ വീട്ടിലെത്തിയ ജെസ്സി സ്റ്റോണ്‍ വീട്ടിലുണ്ടായിരുന്ന ഐപാഡില്‍ അശ്ലീല വീഡിയോകള്‍ കണ്ടു. പിന്നീട് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കുകയായിരുന്നു. ജനാല വഴി അകത്ത് കടന്ന താന്‍ സ്വീകരണമുറിയുടെ വയോധികയുടെ മുറിയിലെത്തി, പിന്നീട് ഇവരെ പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പ്രതി സമ്മതിച്ചു.

Signature-ad

സംഭവത്തിന് പിന്നാലെ വയോധിക പൊലീസില്‍ പരാതി നല്‍കിയിരുന്നുയ. തുടര്‍ന്ന് നടത്തിയ അന്വേഷണതതിനൊടുവിലാണ് ജെസ്സി സ്റ്റോള്‍ പിടിയിലായത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ഡിഎന്‍എ പരിശോധന ഫലവും സിസിടി ദൃശ്യങ്ങളും ജെസ്സി സ്റ്റോളിന് എതിരായി. തലേദിവസം രാത്രി കറുത്ത ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ച ഒരാള്‍ കടന്ന് പോകുന്നത് കണ്ട് അസ്വഭാവികത തോന്നി അയല്‍വാസി പകര്‍ത്തിയ ദൃശ്യങ്ങളും 14 കാരന് എതിരായി. ദൃശ്യങ്ങളിലുള്ളത് ജെസ്സി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വീട്ടില്‍ പതിവായി എത്തിയിരുന്ന കുട്ടി നല്ല സ്വഭാവത്തിന് ഉടമായാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും ഇത്തരമൊരു പ്രവൃത്തി ഉണ്ടാകുമെന്ന് കരുതിയില്ലന്നും വയോധിക പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ 14 കാരനെ ജുവനൈല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. ജസ്സി സ്റ്റോണിനെതിരെ ലൈംഗിക പീഡനത്തിനും വീട്ടില്‍ അതിക്രമിച്ച് കടന്നതിനും മോഷണക്കുറ്റമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിസംബര്‍ 19 ന് കോടതി ശിക്ഷ വിധിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Back to top button
error: