CrimeNEWS

പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലില്‍ തള്ളി; കൗമാരക്കാരടക്കം നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: വിഴുപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലില്‍ തള്ളി. വിഴുപുരം കൂനമേല്‍ സ്വദേശി ശിവയാണ് കൊല്ലപ്പെട്ടത്. പതിനാറുകാരിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ മുഹമ്മദ് അമീസ്, അബ്ദുള്‍ സലാം എന്നിവരെയും രണ്ടു കൗമാരക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയിലെ റസ്റ്ററന്റില്‍ ജോലി ചെയ്യുകയായിരുന്ന ശിവ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വിവരമറിഞ്ഞ അവളുടെ സഹോദരന്‍ ഇക്കാര്യം സുഹൃത്തുക്കളായ മുഹമ്മദ് അമീസ്, അബ്ദുള്‍ സലാം എന്നിവരോട് പറഞ്ഞു. അവര്‍ ശിവയെ നേരില്‍ക്കണ്ട് ചോദിച്ചെങ്കിലും വഴക്കില്‍ കലാശിച്ചു. ഡിസംബര്‍ ആറിന് മുഹമ്മദ് അമീസും അബ്ദുള്‍ സലാമും രണ്ട് കൗമാരക്കാരും ചേര്‍ന്ന് ശിവയെ കൂനമേട് ബീച്ചില്‍ കൊണ്ടുപോയി കുത്തിക്കൊന്ന് കടലില്‍ തള്ളുകയായിരുന്നു.

Signature-ad

രണ്ടു ദിവസത്തിനുശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവയുടെ ഭാര്യ കോട്ടക്കുപ്പം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ സലാമും മുഹമ്മദ് അമീസും രണ്ട് ആണ്‍കുട്ടികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വ്യക്തമായത്. അറസ്റ്റിലായ മുഹമ്മദ് അമീസ്, അബ്ദുള്‍ സലാം എന്നിവരെ റിമാന്‍ഡ് ചെയ്തു. ആണ്‍കുട്ടികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: