Crime
-
മദ്യശാലയ്ക്കു മുന്നില്‍ തര്‍ക്കം; റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
പത്തനംതിട്ട: റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ബവ്‌റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്. റാന്നി ഇട്ടിയപ്പാറ ബവ്‌റിജസ് ഔട്ട്ലെറ്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് അമ്പാടിയും പ്രതികളും തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്ന് മന്ദമരുതിയിലേക്കു പോയ അമ്പാടി കാറില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു. പിന്നാലെ കാറില്‍വന്ന പ്രതികള്‍ അമ്പാടിയെ ഇടിച്ചുവീഴ്ത്തി. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. പരുക്കേറ്റ അമ്പാടിയെ പ്രതികള്‍ തന്നെയാണ് കാറില്‍ കയറ്റി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അമ്പാടിയെ രക്ഷിക്കാനായില്ല. ഇതിനുശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. രാവിലെ അമ്പാടിയുടെ പിതാവ് റാന്നി എംഎല്‍എയെ കണ്ട് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി റാന്നി പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
സംഘര്‍ഷം തടയാനെത്തി; കാറിന്റെ ഡോറിനുള്ളില്‍ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു; വയനാട്ടില്‍ ആദിവാസി യുവാവിനോട് ക്രൂരത
കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വഴിച്ചിഴച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം അക്രമിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളില്‍ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കൈകാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. KL52 H 8733 നമ്പര്‍ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടില്‍ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോര്‍വാഹന വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ…
Read More » -
ചടങ്ങിലേക്കു ക്ഷണിച്ചു വരുത്തി ബന്ദിയാക്കി; നടന്‍ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം അറസ്റ്റില്‍, നടന്‍ ശക്തി കപൂറിനെ തട്ടികൊണ്ടുപോകാനും പദ്ധതിയിട്ടു
ന്യൂഡല്‍ഹി: നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടികൊണ്ടുപോയ നാലംഗ സംഘം അറസ്റ്റില്‍. സാര്‍ത്തക് ചൗധരി, സബിയുദ്ദീന്‍, അസിം, ശശാങ്ക് എന്നിവരാണു പിടിയിലായത്. നടന്‍ ശക്തി കപൂറിനെ തട്ടികൊണ്ടുപോകാനും സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് മുഷ്താഖ് മുഹമ്മദ് ഖാനെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. സമാനരീതിയിലാണ് ശക്തി കപൂറിനെയും തട്ടികൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ശക്തി കപൂര്‍ ഉയര്‍ന്ന തുക മുന്‍കൂറായി ചോദിച്ചതിനാല്‍ പദ്ധതി നടപ്പിലായില്ല. ബന്ദിയായി മണിക്കൂറുകള്‍ക്കുശേഷം സംഘത്തിന്റെ പിടിയില്‍നിന്ന് മുഷ്താഖ് മുഹമ്മദ് ഖാന്‍ സ്വയം രക്ഷപ്പെടുകയായിരുന്നു. മുഷ്താഖ് മുഹമ്മദ് ഖാന്റെ മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. മീററ്റിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നടന് ഒക്ടോബര്‍ 15ന് 25000 രൂപ സംഘം അയച്ചു കൊടുത്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നടനെ ടാക്‌സി ഡ്രൈവര്‍ സ്വീകരിച്ചു. പോകുന്ന വഴിയില്‍ നടനെ മറ്റൊരു കാറിലേക്ക് കയറ്റി. കൂടുതല്‍ സംഘാംഗങ്ങളും കയറി. ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍ ജില്ലയിലെ…
Read More » -
ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും അമ്മായിയമ്മയും അളിയനും അറസ്റ്റില്‍
ബെംഗളൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ ഭാര്യ നികിത സിംഘാനിയയെും ഇവരുടെ അമ്മയേയും സഹോദരനെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അതുല്‍ സുഭാഷുമായി വേര്‍പിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിരുന്നു. മൂന്നേകൊല്ലല്‍ സ്വദേശി അതുല്‍ സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാര്‍ട്ടുമെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നികിതയെ ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകള്‍ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് ‘നീതി വൈകി’ എന്ന തലക്കെട്ടോടെ ഒരു കുറിപ്പെഴുതിവെച്ചായിരുന്നു അതുലിന്റെ ആത്മഹത്യ. തന്റെ ആത്മഹത്യാക്കുറിപ്പ് നിരവധിയാളുകള്‍ക്ക് അയച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. ഇത് കൂടാതെ ആത്മഹത്യ ചെയ്ത വീടിന്റെ ഭിത്തിയില്‍ ‘നീതി വൈകി’ എന്ന് പ്ലാക്കാര്‍ഡില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. സുഭാഷ് റെക്കോഡ് ചെയ്ത…
Read More » -
ഒന്‍പതു വയസുകാരിയെ കോമയിലാക്കിയ അപകടം; ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ചതിനും പ്രതിക്കെതിരെ കേസ്
കോഴിക്കോട്: ചോറോട് ഒന്‍പതു വയസുകാരി ദൃഷാനയെ വാഹനമിടിച്ചിട്ട് കടന്നു കളഞ്ഞ കേസിലെ പ്രതി ഷെജീലിനെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിനാണ് കേസെടുത്തത്. വിദേശത്തുള്ള ഇയാള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കാര്‍ മതിലില്‍ ഇടിച്ച് കേടുപാട് പറ്റിയെന്ന് കാണിച്ചാണ് നഷ്ടപരിഹാരം വാങ്ങിയത്. 30,000 രൂപ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി ഷെജീല്‍ വാങ്ങിയിരുന്നു. നാദാപുരം പൊലീസാണ് കേസെടുത്തത്. കാറിടിച്ച് പരിക്കേറ്റ ദൃഷാന ഇപ്പോഴും കോമയിലാണ്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷെജീല്‍ ആണ് വാഹനമോടിച്ചിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയത്. ദൃഷാനയുടെ മുത്തശ്ശി അപകടത്തില്‍ മരിച്ചിരുന്നു. വിദേശത്തുള്ള ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകാണ്.
Read More » -
സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ക്രൂരമായി തല്ലിച്ചതച്ചു; പിന്നാലെ പണം നല്‍കി ഒതുക്കാനും ശ്രമം; ചെങ്ങന്നൂരിലെ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ പരാതി
ആലപ്പുഴ: ആറാം ക്ലാസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ തല്ലിച്ചതച്ചതായി പരാതി. സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെയാണ് ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍ ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മര്‍ദ്ദനത്തിന് ഇരയായത്. ട്യൂഷന്‍ സെന്ററിലെ അധ്യാപികക്കെതിരെയാണ് മാതാപിതാക്കള്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന്, മാതാപിതാക്കളുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. നവംബര്‍ 30നാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ടീച്ചര്‍ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുമ്പില്‍ വെച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലെത്തി പണം നല്‍കി സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു.
Read More » -
ഡേറ്റിങ് ആപ്പിലൂടെ കെണി; സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണി, സംഘം പിടിയില്‍
കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മര്‍ദിച്ച് വീഡിയോ പകര്‍ത്തി പണംതട്ടാന്‍ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു.ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കല്ലായി പൂച്ചങ്ങല്‍ വീട്ടില്‍ അജ്മല്‍ (23), മലപ്പുറം മമ്പാട് നിലമ്പൂര്‍ കീരിയത്തു വീട്ടില്‍ ഫര്‍ഹാന്‍ (23), നിലമ്പൂര്‍ അരിവക്കോട് മേലേപുത്തന്‍വീട്ടില്‍ അനന്തു (22), മലപ്പുറം എടക്കര കാര്‍ക്കുയില്‍ വീട്ടില്‍ മുഹമ്മദ് സിബിനു സാലി (23), കണ്ണൂര്‍ ഉരുവച്ചാല്‍ അടിയോട് വീട്ടില്‍ റയാസ് (26), മട്ടന്നൂര്‍ ഫാത്തിമ മന്‍സില്‍ സമദ് (27) എന്നിവരെയാണ് തൃക്കാക്കര സി.ഐ. എ.കെ. സുധീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഡേറ്റിങ് ആപ്പിലൂടെ കെണിയില്‍പ്പെടുത്തിയ യുവാവിനെ പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട് പടമുകളിലെ വീടിനു സമീപത്തേക്ക് രാത്രി വിളിച്ചുവരുത്തി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിക്കുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കാതിരിക്കാന്‍ ഒരുലക്ഷം രൂപ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി.…
Read More » -
പഠിപ്പ് പത്താം ക്ലാസ് വരെയെങ്കിലും സാങ്കേതിക വിവരത്തില്‍ പുപ്പുലി; നടി അനുശ്രീയുടെ അച്ഛന്‍ കാര്‍ മോഷ്ടിച്ച പ്രബിന്‍, വാഹന മോഷണത്തില്‍ ലഹരി കണ്ടെത്തിയ കള്ളന്റെ കഥ!
കൊല്ലം: നടി അനുശ്രീയുടെ അച്ഛന്റെ കാര്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ പ്രതിയെ പോലീസ് പിടികൂടിയത് പഴുതടച്ച അന്വേഷണത്തിലൂടെ. തുടര്‍ അന്വേഷണത്തിനായി ഇയാളെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് അനുശ്രീയുടെ അച്ഛന്റെ കാര്‍ പ്രതിയായ പ്രബിന്‍ മോഷ്ടിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തുടനീളം സമാനമായ മോഷണം നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. വര്‍ക്ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുത്ത് മോഷ്ടിച്ച കാറില്‍ ഘടിപ്പിച്ചു. തുടര്‍ന്ന് ഈ കാറില്‍ കറങ്ങി നടന്നു. ഈ കാറിലെ യാത്രയില്ഡ വെള്ളറടയിലെയും പത്തനംതിട്ട പെരിനാട്ടെയും റബര്‍ ഷീറ്റ് കടകള്‍ കുത്തിത്തുറന്ന് 900 കിലോ ഷീറ്റും പണവും കവര്‍ന്നു. മോഷ്ടിച്ച റബര്‍ ഷീറ്റ് പൊന്‍കുന്നത്തെ കടയില്‍ വിറ്റു. സംഭവത്തിനു ശേഷം പ്രബിന്‍ കോഴിക്കോട്ടേക്ക് യാത്ര നടത്തവെ പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കാര്‍ കൂട്ടിയിടിച്ചു. ഇതോടെ കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബസില്‍ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്ന് ബൈക്കില്‍ കോഴിക്കോട്ടേക്ക്…
Read More » -
ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാരെ തല്ലിച്ചതച്ചു; യുവാക്കള്‍ അറസ്റ്റില്‍
ഇടുക്കി: പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറക്ക് സമീപം കുറുസിറ്റിയിലാണ് സംഭവം. പെട്രോളിംഗിനിടയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി പുത്തന്‍ പറമ്പില്‍ സുമേഷ്, സഹോദരന്‍ സുനീഷ്, സുഹൃത്ത് ജിജോ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മുരിക്കാശേരി സിഐ കെ.എം: സന്തോഷ്, എസ്‌ഐ: മധുസൂദനന്‍, എസ്സിപി: രതീഷ്, സിപിഒ: എല്‍ദോസ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുദ്യോഗസ്ഥര്‍ മുരിക്കാശേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. മയക്കുമരുന്ന് കേസിലുള്‍പ്പെടെ പ്രതികളായവരാണ് ആക്രമിച്ചതെന്ന് പൊലീസ് വിശദമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read More » -
മംഗളവനത്തിന്റെ ഗേറ്റില്‍ നഗ്‌നമായ നിലയില്‍ മൃതദേഹം; കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയില്‍
കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ഗേറ്റിന് മുകളില്‍ കയറി കടക്കാനുള്ള ശ്രമത്തില്‍ സംഭവിച്ചതാണോ മറ്റു ദൂരഹതകളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് വിവരം. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. സംഭവത്തെില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read More »