Crime

  • പാലക്കാട്ട് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    പാലക്കാട്: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചെറുകോട് ഇലപ്പുള്ളി മുഖില (62), മകന്‍ കൊച്ചു എന്ന് വിളിക്കുന്ന നിഷാന്ത് (39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു. നിഷാന്ത് കഴിഞ്ഞ പത്ത് വര്‍ഷമായി പലതരം കച്ചവടങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍, വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂള്‍ബാര്‍ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്. സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണം എന്നാണ് പട്ടാമ്പി പൊലീസിന്റെ നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നല്‍കും. നിഷാന്തിന്റെ മൂത്ത സഹോദരന്‍ ബിസിനസ് കേന്ദ്രീകരിച്ച് അഹമ്മദാബാദില്‍ ആണ് താമസം.  

    Read More »
  • ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍

    വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഹര്‍ഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത്. കേസില്‍ നാലു പ്രതികളാണുള്ളത്. മറ്റു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ വയനാട് കണിയാമ്പറ്റയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റിപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കാറില്‍ സഞ്ചരിച്ചവരാണ് ആദിവാസി യുവാവ് മാതനോട് കൊടും ക്രൂരതകാട്ടിയത്. ചികിത്സയില്‍ കഴിയുന്ന മാതനെ മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും…

    Read More »
  • എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ വീട്ടില്‍ കയറി അക്രമം: രണ്ടുപേര്‍ പിടിയില്‍

    എറണാകുളം: പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെടാമംഗലം പെരുമ്പോടത്ത് വട്ടംതാട്ടില്‍ വി.എസ്. ഹനീഷിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കെടാമംഗലം വടക്കുംമുറി കൃഷ്ണകൃപയില്‍ രാഗേഷ് (33), എട്ടിയോടം മണപ്പാട്ടില്‍ ഫിറോസ് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രാഗേഷ് അനധികൃത മദ്യവില്‍പ്പന നടത്തിയ കേസില്‍ നേരത്തേ രണ്ടുതവണ എക്‌സൈസിന്റെയും പോലീസിന്റെയും പിടിയിലായിട്ടുള്ള ആളാണ്. ഞായര്‍ ദിവസത്തെ വില്‍പ്പന ലക്ഷ്യമിട്ട് രാവിലെ പറവൂര്‍ നഗരത്തിലെ െബവറജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ രാഗേഷ് മദ്യം വാങ്ങാന്‍ എത്തിയിരുന്നു. ഈ സമയം ഹനീഷും മറ്റൊരു ഉദ്യോഗസ്ഥനും ഇവിടെ പരിശോധനയ്ക്കുണ്ടായിരുന്നു. ഹനീഷിനെ കണ്ടതിനാല്‍ രാഗേഷിന് മദ്യം വാങ്ങാനായില്ല. അനധികൃത മദ്യവില്‍പ്പനയെക്കുറിച്ച് പ്രിവന്റീവ് ഓഫീസര്‍ ഹനീഷാണ് വിവരം നല്‍കുന്നതെന്നുള്ള വിരോധമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തിയ ദിവസം രാഗേഷ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ പരിസരത്ത് എത്തിയും…

    Read More »
  • ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം; ഗുണ്ടാത്തലവന്‍ ‘ഒ.പി’ അറസ്റ്റില്‍

    തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍. തിരുവനന്തപുരം ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ ഏറ്റുമുട്ടല്‍ കേസിലാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റുചെയ്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റുരേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഈഞ്ചയ്ക്കലിലെ ബാറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഡിജെ പാര്‍ട്ടിക്കിടെ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജന്‍ എന്നയാളും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നഗരത്തില്‍ സിറ്റി പോലീസിന്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടല്‍. സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞു. പിന്നീട് ഇവര്‍ തമ്മില്‍ പലതവണ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. നിശാക്ലബ് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഫോര്‍ട്ട് പൊലീസ് പറഞ്ഞു.  

    Read More »
  • കുമളിയില്‍ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും മര്‍ദിച്ച കേസ്; 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വിധി

    ഇടുക്കി: കുമളിയില്‍ നാലര വയസുകാരന്‍ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൊടുപുഴ സെഷന്‍സ് കോടതി വിധി പറയുന്നത്. 2013 ജൂലൈയില്‍ ആണ് ഷെഫീഖ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു കൊടിയ മര്‍ദനവിവരം പുറം ലോകമറിഞ്ഞത്. 2021ല്‍ കേസിന്റെ വിചാരണ തുടങ്ങി. പ്രതികള്‍ക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്മാരം ഉള്ള കുട്ടി കട്ടിലില്‍നിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാല്‍ ദയയര്‍ഹിക്കാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് നിര്‍ണായകമായത്. വര്‍ഷങ്ങളായി തൊടുപുഴ അല്‍- അസ്ഹര്‍ മെഡിക്കല്‍ കോളേജിന്റെ സംരക്ഷണയിലാണ് ഷെഫീഖ്. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

    Read More »
  • കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

    കൊല്ലം: കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ(62)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേര്‍ന്ന മുറിയിലാണ് തൂങ്ങിയനിലയില്‍ കണ്ടത്. ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകന്‍ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശ്യാമളയമ്മയെ ഉടന്‍തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈവര്‍ഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവില്‍നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെടുന്നത്. മഴകാരണം വെള്ളമുയര്‍ന്ന നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തായിരുന്നു വന്നടിഞ്ഞത്. സ്ത്രീ ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അന്ന് വളരെ സാഹസികമായി അവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ്: ഗോപിനാഥന്‍ പിള്ള. മകന്‍: മനോജ്കുമാര്‍.മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.  

    Read More »
  • ക്ഷീണിച്ച് പാര്‍ക്കിലെ ബെഞ്ചിലിരുന്ന ആരോഗ്യപ്രവര്‍ത്തകയെ പീഡിപ്പിച്ചുകൊന്നു; ബ്രിട്ടനില്‍ യുവാവിന് ജീവപര്യന്തം

    ലണ്ടന്‍: രാത്രിയില്‍ പുറത്തിറങ്ങിയ 37കാരി ക്ഷീണം തോന്നിയതിന് പിന്നാലെ പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മയങ്ങി വീഴുകയായിരുന്നു. യുവതിക്ക് ബോധമില്ലെന്ന് വ്യക്തമായ ശേഷമുള്ള യുവാവിന്റെ ക്രൂരത സിസിടിവിയില്‍ വ്യക്തമായതിന് പിന്നാലെയായിരുന്നു അറസ്റ്റ് ബ്രിട്ടന്‍: നടക്കാനിറങ്ങിയതിനെ ക്ഷീണം തോന്നി പാര്‍ക്കിലെ ബെഞ്ചിലിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ മരിക്കുന്നത് വരെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയാണ് എന്‍എച്ച്എസ് ജീവനക്കാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ ബ്രിട്ടീഷ് പൌരനായ മൊഹമ്മദ് നൂറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 ജൂലൈ 17നാണ് നഥാലി ഷോട്ടര്‍ എന്ന ആരോഗ്യ പ്രവര്‍ത്തക അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വെസ്റ്റ് ലണ്ടനിലെ സൌത്ത്ഹാള്‍ പാര്‍ക്കിലെ ബെഞ്ചിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ക്രൂരതയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനത്തോടെയാണ് കോടതി വിധി. ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ചലനം നിലയ്ക്കും വരെ മൊഹമ്മദ് നൂര്‍ ലിഡോ എന്ന യുവാവ് ബലാത്സംഗം ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍…

    Read More »
  • എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അയല്‍വാസിയുടെ ആക്രമണം; റെയ്ഡ് നടത്തിയതിന്റെ വൈരാഗ്യമെന്ന് പരാതി

    എറണാകുളം: വടക്കന്‍ പറവൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് അടിച്ചു തകര്‍ത്തുവെന്ന് പരാതി. ആക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ഹനീഷിനും ഭാര്യ വീണയ്ക്കും പരിക്കേറ്റു. അബ്കാരി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതിലുള്ള വൈരാഗ്യത്തിലാണ് ഹനീഷിന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവസമയം ഹനീഫിന്റെ അമ്മയും ഭാര്യയും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഹനീഷിന്റെ അയല്‍ക്കാരനായ രാകേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് രാകേഷ് വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്നതെന്നാണ് ഹനീഷ് പറയുന്നത്. മുറ്റത്ത് കിടന്ന കാര്‍ കല്ലുകൊണ്ടടിച്ച് പൊളിക്കുന്നത് കണ്ടാണ് ഭാര്യ വരുന്നത്. ഇത് ചോദ്യം ചെയ്ത ഭാര്യയ്ക്ക് നേരെ ഇയാള്‍ കല്ലെറിഞ്ഞു. കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പരാതി കൊടുത്തെങ്കിലും രാത്രി 11 മണിക്കും ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ ഇതേ സംഭവം തന്നെ ആവര്‍ത്തിച്ചു.-ഹനീഷ് പറയുന്നു. ലഹരി ഉപയോഗത്തിനടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാകേഷെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ്…

    Read More »
  • കൂടെ പണിയെടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരുണ്ട്; വിനീതിന്റെ അവസാന സന്ദേശം

    മലപ്പുറം: ‘കൂടെ ജോലി ചെയ്യുന്നവര്‍ പണിതന്നു’ എന്നാണ്, ആത്മഹത്യ ചെയ്ത സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്.ഒ.ജി) കമാന്‍ഡോ വിനീതിന്റെ (36) അവസാന സന്ദേശം. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളും ബന്ധുവിന് അയച്ച വാട്സാപ് സന്ദേശത്തിലുണ്ട്. ആത്മഹത്യക്കുറിപ്പിലും ഇതേ കാര്യങ്ങള്‍ വ്യക്തമാക്കി. വയനാട് കല്‍പറ്റ തെക്കുതറ സ്വദേശിയായ വിനീത് ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്പി ക്യാംപില്‍വച്ച് റൈഫിള്‍ ഉപയോഗിച്ചു സ്വയം നിറയൊഴിക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയില്‍ വിനീത് പരാജയപ്പെട്ടിരുന്നു. ഇതില്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്സാപ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലിചെയ്യുന്നവര്‍ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവര്‍ക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണു സന്ദേശത്തില്‍ ആരോപിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിലാണു വിനീത് പരാജയപ്പെട്ടത്. ഓട്ടത്തില്‍ പരാജയപ്പെട്ടതിനാല്‍ അവധി ലഭിച്ചില്ലെന്നാണു വിവരം. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തില്‍…

    Read More »
  • മദ്യശാലയ്ക്കു മുന്നില്‍ തര്‍ക്കം; റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

    പത്തനംതിട്ട: റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ചെത്തോങ്കര സ്വദേശി അമ്പാടിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അജോയ്, ശ്രീക്കുട്ടന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ബവ്‌റിജസ് ഔട്ട്ലെറ്റിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് അമ്പാടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നത്. റാന്നി ഇട്ടിയപ്പാറ ബവ്‌റിജസ് ഔട്ട്ലെറ്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് അമ്പാടിയും പ്രതികളും തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്ന് മന്ദമരുതിയിലേക്കു പോയ അമ്പാടി കാറില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു. പിന്നാലെ കാറില്‍വന്ന പ്രതികള്‍ അമ്പാടിയെ ഇടിച്ചുവീഴ്ത്തി. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. പരുക്കേറ്റ അമ്പാടിയെ പ്രതികള്‍ തന്നെയാണ് കാറില്‍ കയറ്റി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അമ്പാടിയെ രക്ഷിക്കാനായില്ല. ഇതിനുശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. രാവിലെ അമ്പാടിയുടെ പിതാവ് റാന്നി എംഎല്‍എയെ കണ്ട് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി റാന്നി പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
Back to top button
error: