CrimeNEWS

അണ്ണാ സര്‍വകലാശാല ക്യാംപസ് ബലാത്സംഗം; ബിരിയാണി കച്ചവടക്കാരന്‍ പിടിയില്‍

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. ഗണേശന്‍ (37) ആണ് പിടിയിലായത്. സര്‍വകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശന്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മറ്റു കേസുകളില്‍ ഇയാള്‍ പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.

ഗണേശന്‍ പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സര്‍വകലാശാല അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെയെത്തുമ്പോഴായിരുന്നു സംഭവം. രണ്ടു പേര്‍ ചേര്‍ന്നു ആണ്‍സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

Signature-ad

ബലാത്സംഗത്തിനു ശേഷം അക്രമികള്‍ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി കോട്ടൂര്‍പുരം പൊലീസ് പറഞ്ഞു. കോട്ടൂര്‍പുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

Back to top button
error: