Crime

  • ചെന്താമരയെ പേടിച്ച് വീടിനു പുറത്തെ ടോയ്ലറ്റില്‍ പോകാന്‍ പോലും പേടിയെന്ന് അയല്‍വാസി; ഫോണ്‍ സിം ഓണ്‍ ആയി, ലൊക്കേഷന്‍ തിരുവമ്പാടി

    പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ പേടിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അയല്‍വാസികള്‍. ചെന്താമരയെ ഭയന്ന് വീടിനു പുറത്തെ ടോയ്ലറ്റില്‍ പോലും പോകാറില്ലെന്ന് അയല്‍വാസി പുഷ്പ പറഞ്ഞു. പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയില്‍ താന്‍ കൂടി ഉണ്ടെന്നും എപ്പോഴും മരണഭയത്തിലായിരുന്നെന്നും പോത്തുണ്ടി സ്വദേശി പുഷ്പ പറഞ്ഞു. നിരവധി തവണ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തിയെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് പുഷ്പ പറഞ്ഞത്. തന്നെ വകവരുത്തുമെന്ന് അയല്‍വാസികളോട് ചെന്താമര പറഞ്ഞെന്നുമാണ് പുഷ്പയുടെ വെളിപ്പെടുത്തല്‍. അതേസമയം, ചെന്താമരയുടെ ഫോണ്‍ സിം ഓണ്‍ ആയി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്. ക്വാറിയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പോലീസ് കഴിഞ്ഞ ദിവസവും കോഴിക്കോട് ഉള്‍പ്പെടെ വ്യാപക പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പ്രതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍…

    Read More »
  • കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച് കൗമാരക്കാരന്‍; ലഹരി സംഘവുമായി ബന്ധം

    കൊച്ചി: കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കൗമാരക്കാരന് ലഹരിമാഫിയ സംഘവുമായി ബന്ധമെന്ന് പോലീസ്. പിടിയിലായ പ്രതിയുടെ മൊബൈല്‍ ഫോണില്‍ ലഹരിമാഫിയ സംഘങ്ങളുടെ ദൃശ്യങ്ങളുള്ളതായും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ച ശേഷം രക്ഷപ്പെടുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എ.എസ്.ഐ മധുവിനെ കൗമാരക്കാരന്‍ അക്രമിച്ചത്. കലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് കൗമാരക്കാരനേയും പെണ്‍കുട്ടിയേയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. ഇതിന് ശേഷം രണ്ട് പേരും അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഏകദേശം പതിനഞ്ച് മിനിറ്റിന് ശേഷം കൗമാരക്കാരന്‍ തിരികെ വരുകയും മെറ്റല്‍ വസ്തു ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ തലക്ക് മര്‍ദ്ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് തലയിലെ മുറിവില്‍ ഏഴ് സ്റ്റിച്ചുകളുണ്ട്. സംഭവത്തില്‍ കൗമാരക്കാരന്റെ പേരില്‍ പോലീസ് വധ ശ്രമത്തിന് കേസെടുക്കുകയായിരുന്നു. 17 വയസ് മാത്രമാണ്…

    Read More »
  • കാരണവര്‍കൊലക്കേസ് ‘ഫെയിം’ ഷെറിന്‍ മോചിതയാവുന്നു; ശിക്ഷായിളവിന് മന്ത്രിസഭാ തീരുമാനം

    തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയില്‍ കാലാവധി പൂര്‍ത്തിയായവരെ പലകാരണങ്ങള്‍ പരിഗണിച്ചും ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാംപ്രതിയായി. ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്റെ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു വിവാഹം. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി.…

    Read More »
  • ചെന്താമര പാലക്കാട് നഗരത്തില്‍? വ്യാപക തിരച്ചില്‍, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി

    പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന സൂചനയെത്തുടര്‍ന്ന് നഗരത്തില്‍ വ്യാപക തിരച്ചില്‍. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ടൗണിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നു. കൂടാതെ നഗരത്തിന്റെ മുക്കും മൂലയും വരെ പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. നെന്മാറയില്‍ നിന്നും ചെന്താമരയുമായി സാദൃശ്യമുള്ളയാള്‍ പാലക്കാട്ടേക്ക് ബസില്‍ കയറിപ്പോയി എന്നാണ് പൊലീസിന് വിവരം ലഭിച്ചത്. കോട്ടമൈതാനത്ത് ഇയാളെ കണ്ടതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. നൂറിലേറെ പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളില്‍ അടക്കം തിരച്ചില്‍ നടത്തി നടത്തിവരികയാണ്. തിരച്ചിലിനായി മുങ്ങല്‍ വിദഗ്ധരുടെ സേവനവും തേടിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും ക്വാറികളിലും അടക്കം തിരച്ചില്‍ നടത്തുന്നുണ്ട്. തിരച്ചിലിന് നാട്ടുകാരുടെ സഹായവും പൊലീസ് ഉപയോഗിക്കുന്നുണ്ട്. പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രതി ചെന്താമര തിരുപ്പൂരില്‍ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അതിനിടെ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം…

    Read More »
  • ഉള്ള വേലയും കെട്ടാനിരുന്ന പെണ്ണും പോയി! സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു, ജീവിതം തകര്‍ന്നെന്ന് യുവാവ്

    മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്നു സംശയിച്ചു മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനു ജോലി നഷ്ടപ്പെട്ടു, വിവാഹവും മുടങ്ങി. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ഈ ദുര്‍ഗതി. മുംബൈയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്, മുംബൈ എല്‍ടിടി കൊല്‍ക്കത്ത ഷാലിമാര്‍ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. 19നു പുലര്‍ച്ചെ യഥാര്‍ഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്‌സാദിനെ മുംബൈയ്ക്ക് അടുത്ത് താനെയില്‍നിന്നു പിടികൂടി. പിന്നാലെ ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന മട്ടില്‍ എല്ലായിടത്തും വാര്‍ത്തയും പടവും പ്രചരിച്ചിരുന്നു. ”മുംബൈ പൊലീസിന്റെ ജാഗ്രതക്കുറവ് എന്റെ ജീവിതം തകര്‍ത്തു. കുറ്റവാളിയെന്ന മട്ടില്‍ അവര്‍ എന്റെ പടം പുറത്തുവിട്ടു. പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലാകുന്നത്. അതോടെ, പെണ്‍വീട്ടുകാര്‍ പിന്മാറി. ജോലിക്കു വരേണ്ടതില്ലെന്ന് തൊഴിലുടമയും പറഞ്ഞു. എന്തായാലും യഥാര്‍ഥ പ്രതി പിടിയിലായതിനാല്‍ രക്ഷപ്പെട്ടു. അല്ലാത്തപക്ഷം എല്ലാ…

    Read More »
  • സ്ത്രീധന പീഡനക്കേസ്; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍, വനിതാ എസ്.ഐയ്ക്ക് സ്ഥലം മാറ്റം

    കൊല്ലം: പരവൂരില്‍ എസ്‌ഐമാര്‍ക്കെതിരായ സ്ത്രീധന പീഡന അതിക്രമക്കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവായ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ക്കല എസ് ഐ ആയിരുന്ന എസ്.അഭിഷേകിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് റെയിഞ്ച് ഡിഐജി ഉത്തരവിറക്കി. കേസിലെ മറ്റൊരു പ്രതിയായ എസ്‌ഐ ആശയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മീഡിയവണ്‍ ആണ് എസ്‌ഐ മാര്‍ക്കെതിരായ പരാതി പുറംലോകത്തെ അറിയിച്ചത്. യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ട്, ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നതോടെ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് യുവതിയെ മര്‍ദിച്ചു എന്നതുള്‍പ്പെടെ ആരോപണം നേരിടുന്ന വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ടയിലേക്ക് ആണ് എസ്‌ഐ ആശയെ സ്ഥലം മാറ്റിയത്. സ്ത്രീധന പീഡന നിരോധന നിയമം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരായ കേസ്. ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യ…

    Read More »
  • നിധി കണ്ടെത്താന്‍ കിണറ്റില്‍ കുഴി കുത്തി; ലീഗ് നേതാവുള്‍പ്പെടെ 5 പേര്‍ പിടിയില്‍

    കാസര്‍ഗോഡ്: നിധി കണ്ടെത്തുന്നതിന് കിണറ്റില്‍ കുഴിക്കുന്നതിനിടെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുള്‍പ്പെടെ അഞ്ചുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കെ.എം.മുജീബ് റഹ്‌മാന്‍ (മുജീബ് കമ്പാര്‍-40), മൊഗ്രാല്‍-പുത്തൂര്‍ പാല്‍ത്തൊട്ടി എം.എ.ഹൗസിലെ കെ.എ.മുഹമ്മദ് ജാഫര്‍ (40), പാലക്കുന്ന് ചിറമ്മല്‍ ഹൗസിലെ അജാസ് (26), മടിക്കൈ കൂട്ടപ്പുന ഷഹദ് മന്‍സിലിലെ എന്‍.കെ.സഹദുദ്ദീന്‍ (26), മുളിയാര്‍ നെല്ലിക്കാട് ഹൗസിലെ മുഹമ്മദ് ഫിറോസ് (27) എന്നിവരാണ് അറസ്റ്റിലായത്. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കുമ്പള ആരിക്കാടി കോട്ടയിലാണ് സംഭവം. കാസര്‍കോട്-മംഗളൂരു ദേശീയപാതയ്ക്കരികിലെ പുരാതനമായ ആരിക്കാടി കോട്ടയിലെ കിണറിലാണ് നിധി കണ്ടെത്താനായി സംഘം തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് കിളച്ചത്. വെള്ളമില്ലാത്ത കിണറില്‍ കിളക്കുന്ന ശബ്ദംകേട്ട ചിലര്‍ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് കൂടുതല്‍ പേരെത്തി സംഘത്തെ തടഞ്ഞുവെച്ചു. തുടര്‍ന്ന് കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി.വിനോദ് കുമാര്‍, എസ്.ഐ. കെ.ശ്രീജേഷ് എന്നിവരുടെ…

    Read More »
  • ഹണി ട്രാപ്പില്‍ കുടുക്കി ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; ഇന്‍ഫോസിസ് സഹസ്ഥാപകനെതിരെ കേസ്

    ബംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ബലറാം അടക്കം 16 പേര്‍ കൂടി കേസില്‍ പ്രതികളാണ്. സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐഐഎസ്സിയില്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുര്‍ഗപ്പയാണ് പരാതിക്കാരന്‍. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. താന്‍ ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും വിധേയനായെന്നും ദുര്‍ഗപ്പ പരാതിയില്‍ ആരോപിച്ചു. ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡി.സാവ്കര്‍, മനോഹരന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്. ഐഐഎസ്സി ബോര്‍ഡ് ട്രസ്റ്റില്‍ അംഗം കൂടിയാണ്…

    Read More »
  • ചോരക്കൊതിയൻ: ഭാര്യയെ  അകറ്റി എന്ന തെറ്റിദ്ധാരണയിൽ  അയല്‍വാസി സജിതയെ ആദ്യം വകവരുത്തി, 5 വർഷത്തിനു ശേഷം സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊന്നു

      ക്രൂരതയുടെ അവതാരമായ ചെന്താമര (58) ആദ്യം കൊന്നത്  സജിത എന്ന വീട്ടമ്മയെ. ഭാര്യയെ തന്നിൽ നിന്നും അകറ്റി എന്ന്  ആരോപിച്ചായിരുന്നു 2019ല്‍  സജിതയെ വകവരുത്തിയത്. ആദ്യ കൊലപാതകത്തിന്റെ തുടർച്ചയായി സജിതയുടെ ഭർത്താവ് സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ കഴിഞ്ഞ ദിവസം ക്രൂരമായി വെട്ടിക്കൊന്നു.  സജിത വധക്കേസിന്റെ വിചാരണ ഉടൻ തുടങ്ങാനിരിക്കെയാണ് ചെന്താമര ഈ ഇരട്ടക്കൊലപാതകം നടത്തിയത്. സജിതയുടെത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു 2019 ൽ  സജിതയെ വകവരുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ്   അന്വേഷണസംഘം പിടികൂടിയത്. ഒന്നരമാസം മുൻപാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം നൽകിയത്. ഈ കാലമെല്ലാം ചെന്താമര പക മനസിൽ സൂക്ഷിച്ചു. ചെന്താമര തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന്  കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറയുന്നു. സുധാകരനെയും ലക്ഷ്മിയെയും കൊല്ലുമെന്ന് ഇയാള്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബർ…

    Read More »
  • ഒരുമിച്ച് താമസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാമുകന്‍; മൃതദേഹം സ്യൂട്ട്‌കേസിലാക്കി കത്തിച്ചു

    ന്യൂഡല്‍ഹി: ഗാസിപുരില്‍ സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണം എത്തിപ്പെട്ടത് ലിവിംഗ് ടുഗതര്‍ ബന്ധത്തെത്തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് ഗാസിപുരിലെ വിജനമായ സ്ഥലത്ത് ഒരു സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്‌കേസിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംശയാസ്പദമായി തോന്നിയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഈ വാഹനം കടന്നുപോകുകയുണ്ടായി. വാഹനത്തിന്റെ നമ്പര്‍ വഴി ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കാര്‍ അമിത് തിവാരി (22) എന്നയാള്‍ക്ക് വിറ്റതായി പഴയ കാറുടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് അമിതിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. കാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമിത് ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഇയാളുടെ സുഹൃത്ത് അനൂജ് കുമാറിനെയും കസ്റ്റഡിയിലെടുത്തു. വെല്‍ഡിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്ന അനൂജും ഗാസിയാബാദിലാണ് താമസം. ചോദ്യം ചെയ്യലില്‍ നിന്നും മൃതദേഹം തന്റെ ബന്ധുകൂടിയായ 22-കാരിയായ…

    Read More »
Back to top button
error: