Crime
-
വീട്ടില്‍ ഭാര്യയ്ക്കൊപ്പം കാമുകനും; കത്തിക്കുത്ത്, നെഞ്ചില്‍തറച്ച കത്തിയുമായി ഇറങ്ങിയോടി…
കോയമ്പത്തൂര്‍: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേല്‍. ഒരുവര്‍ഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാര്‍ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേല്‍ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാല്‍, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളില്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് മുരുകവേല്‍ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടെ മുരുകവേല്‍ മുനിയാണ്ടിയുടെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.…
Read More » -
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി കുന്നംകുളത്ത് പിടിയില്‍, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ശനിയാഴ്ച രാത്രിയാണു പയ്യന്നൂര്‍ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണു ദൃശ്യങ്ങള്‍.
Read More » -
ചീമേനിയിൽ വാതിൽ തകർത്ത് 40 പവൻ സ്വർണവും 4 കിലോ വെള്ളി പാത്രങ്ങളും മോഷ്ടിച്ചു: ജോലിക്കെത്തിയ നേപ്പാൾ സ്വദേശികളെ തേടി പൊലീസ്
കാസർകോട് ജില്ലയിലെ ചീമേനിയിൽ വൻ കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും 4 കിലോ വെള്ളി പാത്രങ്ങളും മോഷ്ടിച്ചു. ജോലിക്കെത്തിയ നേപ്പാൾ സ്വദേശികളാണത്രേ പിന്നിൽ. ചീമേനി നിടുംബയിലെ എൻ മുകേഷിൻ്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. ഇന്നലെ (തിങ്കൾ) രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയിലായിരുന്നു കവർച്ച. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗദരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. എൻജിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികൾ കുറച്ച് നാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു. കിടപ്പ് മുറിയിൽ കടന്ന പ്രതികൾ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. സ്യൂട്കേസ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഊർജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടാൽ ഉടൻ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
Read More » -
മലയാളി യുവാവ് സൗദിയിലെ റിയാദിൽ കുത്തേറ്റു മരിച്ചു, കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെയെന്ന് സംശയം
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, മൂവാറ്റുപുഴ സ്വദേശിയായ ഷമീർ അലിയാരാണ് (47) കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് കരുതുന്നത്, ഇദ്ദേഹത്തിന്റെ വാഹനവും, ഫോണും, പണവും ലാപ്ടോപ്പുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് റൂമിലേക്ക് പോയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. അതേ തുടന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഷുമൈസിയിലെ ഇദ്ദേഹത്തിന്റെ റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ അനുമാനിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെഎംസിസി എറണാകുളം എക്സിക്യൂട്ടീവ് അംഗമായ ഷമീർ മൊബൈൽ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്, മൂന്ന് മക്കളുണ്ട്. റിയാദിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷമീർ, റിയാദ് സഞ്ചാരി യാത്രാ കൂട്ടായ്മയിലും അംഗമായിരുന്നു. മൃതദേഹം റിയാദ് ഷുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. റിയാദിൽ…
Read More » -
രണ്ട് വര്‍ഷത്തിനിടെ 311 നിയമലംഘനം; പിഴ ചുമത്തിയത് ഒന്നേ മുക്കാല്‍ ലക്ഷം രൂപ; സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെയും; വാഹനം പിടിച്ചെടുത്ത് പോലീസ്
ബംഗളൂരു; തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 311 തവണ ഗതാഗത നിയമം ലംഘിച്ചതോടെയാണ് വാഹനം പിടിച്ചെടുത്തത്. ബെംഗളൂരു സ്വദേശിയായ സുദീപിന്റെ സ്‌കൂട്ടറാണ് ബെംഗളൂരു സിറ്റി മാര്‍ക്കറ്റ് ട്രാഫിക് പോലീസ് പിടിച്ചെടുത്തത്. വാഹനത്തിന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചില്ല. എന്നാല്‍ സുദീപിന്റെ സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെ മാത്രമാണ്. 2023 ഫെബ്രുവരി മുതലുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ബെംഗളൂരു പോലീസ് പുറത്തുവിട്ടത്. പോലീസിന്റേയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്‍പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിട്ടത്. സിഗ്നല്‍ തെറ്റിച്ച് വാഹനമോടിക്കല്‍, അമിതവേഗം, ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുക, ലൈന്‍ ട്രാഫിക് തെറ്റിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ ഇരട്ടിവിലയിലധികം പിഴ വന്ന സ്ഥിതിക്ക് ഇനി സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ടാക്‌സി വിളിക്കുന്നതാണ് നല്ലതെന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ സ്‌കൂട്ടര്‍…
Read More » -
ഭക്ഷണപ്പൊതിയെന്ന് കരുതി തെരുവുനായ വീട്ടില്‍നിന്ന് കടിച്ചുകൊണ്ടുവന്നത് കഞ്ചാവ് പൊതി; യുവതി അറസ്റ്റില്‍, ഭര്‍ത്താവ് ഒളിവില്‍
പാലക്കാട്: ഭക്ഷണമാണെന്ന് കരുതി വീട്ടില്‍ നിന്നും തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവര്‍. ഷൊര്‍ണൂര്‍ മമ്മിളിക്കുന്നത്ത് മുകേഷിന്റെ വീട്ടില്‍ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവര്‍ കടിച്ചെടുത്തുകൊണ്ട് വന്നത്. കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രവീണയുടെ ഭര്‍ത്താവ് മുകേഷാണ് രണ്ടാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. കയിലിയാട് റോഡില്‍ കിണറ്റിന്‍കരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുന്‍പും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. നായ കവര്‍ റോഡില്‍ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കവര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് അധിക കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. മുകേഷിന്റെ വീടിന് മുന്നില്‍ മൂന്ന് കാറുകളുണ്ടായിരുന്നു. ഇതിലൊരു കാറില്‍നിന്നാണ് 50.43 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഭാര്യ…
Read More » -
റിയാദില്‍ മൂവാറ്റുപുഴ സ്വദേശി കുത്തേറ്റ് മരിച്ച നിലയില്‍; മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് എത്തിയതെന്ന് സംശയം
റിയാദ്: സൗദിയിലെ റിയാദിലെ ഷുമൈസിയില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മൂവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരാണ് മരിച്ചത്. 47 വയസ്സായിരുന്നു. വാഹനവും ഫോണും ലാപ്‌ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീര്‍ അലിയാര്‍ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോള്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തുകയായിരുന്നു. റൂമില്‍ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കള്‍ കരുതുന്നത്. കാണാതായ വിവരം പൊലീസില്‍ അറിയച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ കടയും വ്യാപാരവുമുള്‍പ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. ഗങഇഇ എറണാകുളം എക്‌സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാകും തുടര്‍ നടപടികള്‍. ഭാര്യ ഷുമൈസി ആശുപത്രിയില്‍ നഴ്‌സാണ്. മൂന്ന് മക്കളുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. സൗദിയിലെ ഷാര റെയില്‍, ഷുമൈസിയുടെ ചില ഭാഗങ്ങള്‍, മന്‍സൂരിയ്യ എന്നിവിടങ്ങളില്‍ മോഷ്ടാക്കളുടെ ശല്യമുണ്ട്.…
Read More » -
കസ്റ്റഡിയിലും ഒതുങ്ങാതെ ചെന്താമര! തെളിവെടുപ്പിനിടെയും വകവരുത്തുമെന്ന ആംഗ്യം; സുരക്ഷയ്ക്കായി വന്‍ പോലീസ് സംഘം, ഡ്രോണും
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പോലീസ് സുരക്ഷയിലാണ് കൊലപാതകം നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും പ്രതി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് നടത്തിയത്. തിങ്കളാഴ്ചത്തെ തെളിവെടുപ്പ് പൂര്‍ത്തിയായെന്നും ശാസ്ത്രീയതെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രതി പുതിയ മൊഴികളൊന്നും നല്‍കിയിട്ടില്ല. കൃത്യം നടത്തിയശേഷം രണ്ടുദിവസം മലയില്‍തന്നെയാണ് തങ്ങിയത്. രക്ഷപ്പെട്ട വഴികളെല്ലാം കാണിച്ചുനല്‍കിയെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ജനരോഷം കണക്കിലെടുക്ക് കനത്ത സുരക്ഷയിലാണ് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചത്. നൂറുകണക്കിന് പോലീസുകാരാണ് പ്രദേശത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ പോലീസ് ഏര്‍പ്പാടാക്കിയിരുന്നു. വെട്ടുകത്തിയുമായി ഒളിച്ചിരുന്ന സ്ഥലം, കത്തി ഉപേക്ഷിച്ചസ്ഥലം എന്നിവ തെളിവെടുപ്പിനിടെ ചെന്താമര പോലീസിന് കാണിച്ചുനല്‍കി. കൃത്യം നടത്തിയശേഷം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നും എങ്ങനെയാണ് കാട്ടില്‍കയറിയതെന്നും പ്രതി പോലീസിനോട് വിശദീകരിച്ചു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ചെന്താമര കാര്യങ്ങളെല്ലാം പോലീസിന് മുന്നില്‍വിവരിച്ചത്. ചെന്താമരയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിക്കെതിരേ ജനരോഷമുണ്ടായേക്കുമെന്ന് കരുതി നിരവധി പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നും…
Read More » -
ബസില്‍ കണ്ടുമുട്ടിയ അപരിചിതന്റെ സഹായത്തോടെ കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് തടവുശിക്ഷ
ന്യൂയോര്‍ക്ക്: ബസില്‍ വെച്ച് കണ്ടുമുട്ടിയ അപരിചിതന്റെ സഹായത്തോടെ കാമുകനെ വെടിവെച്ചുകൊന്ന യുവതിയ്ക്ക് കോടതി തടവുശിക്ഷ വിധിച്ചു. യുഎസിലാണ് സംഭവം നടന്നത്. കൊളറാഡോ സ്വദേശിയായ ആഷ്ലി വൈറ്റിനാണ് കോടതി തടവുശിക്ഷ വിധിച്ചത്. 2020ലാണ് ആഷ്ലി വൈറ്റ് കാമുകനായ കോഡി ഡിലിസയെ കൊലപ്പെടുത്തിയത്. മൂന്നാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ ആഷ്ലി കുറ്റക്കാരിയാണെന്ന് ആഡംസ് കൗണ്ടി ജില്ലാകോടതി കണ്ടെത്തി. കാമുകനുമായുള്ള പൊരുത്തക്കേടുകളാണ് ഈ കടുംകൈ ചെയ്യാന്‍ ആഷ്ലിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിരമായി ഒരു ജോലിയില്ലാത്തതിനെച്ചൊല്ലി ഡിലിസ ആഷ്ലിയെ വിമര്‍ശിച്ചിരുന്നു. ഡിലിസയുമായി പ്രണയത്തിലായതില്‍ ഖേദിക്കുന്നുവെന്ന് ആഷ്ലി തന്റെ ഡയറിയിലും കുറിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഷ്ലിയും കോഡി ഡിലിസയും വളരെക്കാലമായി പ്രണയത്തിലായിരുന്നു. 2020 മുതലാണ് ഇവരുടെ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായത്. 2020 ആഗസ്റ്റ് 13ഓടെ സ്ഥിതി വഷളായി. ആഗസ്റ്റ് 13ന് ഒരു ജോലിയ്ക്ക് വേണ്ടിയുള്ള അഭിമുഖത്തിന് പോകുകയായിരുന്നു ആഷ്ലി. ഒരു സുഹൃത്താണ് അഭിമുഖത്തിനായി ഡെന്‍വറിലേക്ക് അവരെ കൊണ്ടുപോയത്. ആഷ്ലി ബസിലാണ് തിരിച്ചുവന്നത്. ബസിലിരിക്കവെ ആഷ്ലി ഡിലിസയ്ക്ക്…
Read More » -
കെട്ടിടത്തില്‍നിന്ന് ചാടുംമുമ്പ് ‘ഒന്നും ചെയ്യല്ലേ’ എന്നലറി യുവതി; തെളിവ് പുറത്തുവിട്ട് കുടുംബം
കോഴിക്കോട്: മുക്കത്ത് പീഡനശ്രം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ഹോട്ടല്‍ ജീവനക്കാരി ചാടിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്പോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്‌ക്രീന്‍ റെക്കോഡായ വീഡിയോയാണ് ഇപ്പോള്‍ ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്. യുവതി അലറിവിളിക്കുന്നതും തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ‘എന്നെ വിട്, ഞാന്‍ വരാം’ എന്നും യുവതി പറയുന്നുണ്ട്. ‘പേടിക്കേണ്ട, അങ്കിളാണ്, ശബ്ദമുണ്ടാക്കരുത്, എന്റെ മാനം പോകും’ എന്ന് ഹോട്ടല്‍ ഉടമ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പലപ്പോഴായും പെണ്‍കുട്ടിയെ ഹോട്ടല്‍ ഉടമ പ്രലോഭിപ്പിച്ചിരുന്നു. അതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് അതിക്രമം നേരിട്ടത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ്…
Read More »