Crime
-
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളജ് ഹോസ്റ്റിലില്‍ വെച്ച് ഒന്നാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി. സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥികളുടെ പരാതി. ഇതില്‍ പ്രിന്‍സിപ്പല്‍ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.
Read More » -
ഇടുക്കിയില്‍ ഓട്ടോഡ്രൈവറുടെ ചെവിക്കുറ്റി പൊളിച്ച് പോലീസ്; അടിയേറ്റ് നിലത്തുവീണു, പല്ലിന് പൊട്ടല്‍
ഇടുക്കി: കൂട്ടാറില്‍ പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. കമ്പംമെട്ട് സിഐ ഷമീര്‍ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരന്റെ കരണത്തടിച്ചത്. പൊലീസിന്റെ അടിയേറ്റ് നിലത്തു വീഴുന്ന മുരളീധരന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുടുംബത്തിനു കിട്ടിയത്. മര്‍ദനത്തില്‍ തന്റെ പല്ലു പൊട്ടിപ്പോയെന്നും മുരളീധരന്‍ പറയുന്നു. മര്‍ദനമേറ്റ കാര്യം മുരളീധരന്‍ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് മകള്‍ അശ്വതി പറഞ്ഞു. എസ്പി ഓഫീസില്‍ പരാതി നല്‍കി. പിന്നാലെ ഡിവൈഎസ്പി ഓഫിസില്‍ വിളിച്ചു മൊഴിയെടുത്തു. പക്ഷേ, ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മകള്‍ പറഞ്ഞു. ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍, ചികിത്സ ചെലവ് വഹിക്കാതെ വന്നതോടെയാണ് എസ്പിയെ സമീപിച്ചത്. ഇന്നലെ പത്തനംതിട്ടയില്‍ അകാരണമായി വിവാഹ സംഘത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമത്തിനു ശേഷമാണ് കൂട്ടാറിലെ വാര്‍ത്തയും പുറത്തുവരുന്നത്.
Read More » -
അവിടെ കാരുണ്യവാനായ വ്യവസായി, ഇവിടെ തസ്‌കരവീരന്‍; ബംഗാളികളുടെ ‘ഷെയ്ഖ് നൗഫല്‍’ ഒടുവില്‍ പിടിയില്‍
കോഴിക്കോട്: പശ്ചിമ ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്. ഇരട്ട വേഷത്തില്‍ വിലസിയ തസ്‌കരവീരന്‍ ഒടുവില്‍ പൊലീസ് വലയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി വീട്ടില്‍ നൗഫലാണ് കേരളത്തിലും ബംഗാളിലും ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 34 വയസുകാരനായ നൗഫലിന് ‘പപ്പന്‍ നൗഫല്‍’എന്നൊരു പേരുകൂടിയുണ്ട്. കേരളത്തില്‍ മോഷണം നടത്തിയിരുന്ന നൗഫല്‍, ബംഗാളില്‍ പാവങ്ങളുടെ വേദനകേട്ട് കയ്യയച്ചു സഹായിക്കുന്ന ‘ഖത്തര്‍ വ്യവസായി’ ‘ഷെയ്ഖ് നൗഫല്‍’ ആണ്. ഖത്തറില്‍ ബിസിനസുകാരന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന നൗഫലിനെ ഷെയ്ഖ് നൗഫല്‍ എന്നാണ് ബംഗാളികള്‍ ആദരപൂര്‍വം വിളിച്ചിരുന്നത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട്ട് മോഷണം നടത്തിയ ശേഷം ബംഗാളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചാണ് നൗഫല്‍ പിടിയിലായത്. കഴിഞ്ഞ മാസം കൊണ്ടോട്ടി തുറക്കലില്‍ വീട് കുത്തിത്തുറന്നുള്ള മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൗഫലിലേക്ക് എത്തിയത്. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണവുമായി നേരെ ബംഗാളിലേക്കുപോയി അവിടെ വില്‍പന നടത്തും. മൂന്ന് വര്‍ഷം മുന്‍പ് കിഴക്കന്‍ ബര്‍ധ്മാന്‍ ജില്ലയിലെ അത്താസ്പൂരില്‍…
Read More » -
അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്ന ശേഷം പൊലീസിൽ കീഴടങ്ങി, സംഭവം തിരുവനന്തപുരം വെള്ളറടയിൽ
തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം. സംഭവ സമയത്ത് അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ്. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതായാണു വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പ്രജിനെ വെള്ളറട പൊലീസ് ചോദ്യം വിശദമായി ചെയ്യുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read More » -
പൊതുസ്ഥലത്തെ മരം മുറിച്ചു നീക്കിയതില്‍ പരാതി നല്‍കി; അധ്യാപികയെ മര്‍ദിച്ച പിതാവിനും മകനുമെതിരെ കേസ്
പാലക്കാട്: പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെ പരാതി നല്‍കിയ അധ്യാപികയെ പിതാവും മകനും ചേര്‍ന്ന് മര്‍ദിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചന്ദ്രനഗര്‍ പിരിവുശാലയിലാണ് സംഭവം. അധ്യാപികയെ വീടിനു മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ പിരിവുശാല നക്ഷത്ര നഗറിലെ ഗോപിയെ (55) യാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇയാളുടെ മകന്‍ ജിഷ്ണുവിനെതിരെയും (19) കേസെടുത്തിട്ടുണ്ട്. ജനുവരി 30-നാണ് സംഭവമുണ്ടായത്. പ്രതികള്‍ രണ്ടുപേരും രാത്രി 11 മണിക്ക് ശേഷം വീട്ടമ്മയുടെ വീടിന് മുന്‍പിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ചോദ്യം ചെയ്യാന്‍ ചെന്ന അധ്യാപികയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെയും പ്രദേശത്തെ ചിലരുടെ മദ്യപാനത്തിനെതിരെയും വീട്ടമ്മ ഭാരവാഹികള്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
Read More » -
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി, 1000 കോടി കടക്കുമെന്ന് സൂചന
കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് അതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച്, അതുവഴി രജിസ്ട്രേഷന്‍ നടത്തിയാണ് പണം സമാഹരിച്ചത്. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചെങ്കിലും രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത…
Read More » -
കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ബംഗളുരു: കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിനിയായ അനാമികയാണ് (19) മരിച്ചത്. രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം.
Read More » -
പൊലീസ് എത്തിയത് ബാറില്‍ പ്രശ്നമുണ്ടാക്കിയവരെ തേടി, ആളുമാറി തല്ലുകൊണ്ടത് ദളിത് കുടുംബത്തിന്, എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
പത്തനംതിട്ട: വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ: എസ് ജിനുവിന്റെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മര്‍ദനമേറ്റത് ദലിത് കുടുംബത്തിനാണ്. പിആര്‍ഡിഎസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. എ.സി/എസ്ടി കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു. അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ്…
Read More » -
പാലായില്‍ അമ്മായിയമ്മയെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു
കോട്ടയം: പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരെ പൊലീസ് മര്‍ദ്ദിച്ചു; ലാത്തിചാര്‍ജ്, സ്ത്രീയുടെ തോളെല്ലിന് പരിക്ക്
പത്തനംതിട്ട: വിവാഹച്ചടങ്ങിനെത്തിയ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് സംഘം ആരോപിക്കുന്നത്. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അബാന്‍ ജംഗ്ഷനില്‍ വഴിയരികില്‍ നിന്ന വരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐയും സംഘവുമാണ് മര്‍ദ്ദിച്ചത് എന്നാണ് സംഘം പറയുന്നത്. പത്തനംതിട്ട സ്വദേശിയായ ഒരു സ്ത്രീയെ ഇറക്കുന്നതിനാണ് അബാന്‍ ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയത്. ഈ സ്ത്രീയുടെ ഭര്‍ത്താവിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസ് അകാരണമായി മര്‍ദ്ദിച്ചതെന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന്…
Read More »