
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, മൂവാറ്റുപുഴ സ്വദേശിയായ ഷമീർ അലിയാരാണ് (47) കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് കരുതുന്നത്, ഇദ്ദേഹത്തിന്റെ വാഹനവും, ഫോണും, പണവും ലാപ്ടോപ്പുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് റൂമിലേക്ക് പോയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. അതേ തുടന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഷുമൈസിയിലെ ഇദ്ദേഹത്തിന്റെ റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ അനുമാനിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കെഎംസിസി എറണാകുളം എക്സിക്യൂട്ടീവ് അംഗമായ ഷമീർ മൊബൈൽ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്, മൂന്ന് മക്കളുണ്ട്.
റിയാദിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷമീർ, റിയാദ് സഞ്ചാരി യാത്രാ കൂട്ടായ്മയിലും അംഗമായിരുന്നു.
മൃതദേഹം റിയാദ് ഷുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.
റിയാദിൽ അടുത്തിടെയായി മോഷ്ടാക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടുപേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന