Crime
-
കുട്ടിയെ തള്ളിയിട്ടു കൈ പൊട്ടിച്ചു; ദേഹത്ത് കൂടി വണ്ടി കയറ്റി ഇറക്കുമെന്ന് ഭീഷണി; പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം
തിരുവനന്തപുരം: പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് കൂടി വണ്ടി കയറ്റി ഇറ്റകുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. വഴത്തിര്‍ക്കത്തിനിടെയാണ് പൊലീസിന്റെ അതിക്രമം. കുട്ടിയെ തള്ളിയിട്ടെന്നും കൈകള്‍ക്ക് പൊട്ടലുണ്ടെന്നും കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊലീസിന്റെ ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കുട്ടിയുടെ കുടുംബവുമായി ഡിവൈഎസ്പിയുടെ കുടുംബത്തിന് തര്‍ക്കമുണ്ടായിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുന്നതു തടയാന്‍ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി.
Read More » -
ഉമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം താമസിച്ചിരുന്ന മിഹിറിന്റെ ആത്മഹത്യയില്‍ ദുരൂഹത നീങ്ങുന്നില്ല; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി; കാത്തിരിക്കുന്നത് വന്‍ട്വിസ്റ്റുകള്‍?
എറണാകുളം: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂര്‍ സ്വദേശി ഷെഫീഖ് മാടമ്പാട്ട് രംഗത്ത് എത്തിയത് കേസില്‍ ട്വിസ്റ്റാകുമോ? ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഹില്‍പാലസ് പൊലീസില്‍ ജനുവരി 21ന് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ പരാതി ചര്‍ച്ചകളിലേക്ക് എത്തുന്നത്. അപകട വിവരമറിേേഞ്ഞപ്പാള്‍ തന്നെ ഷഫീഖ് തൃപ്പൂണിത്തുറയിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും പോയി. അവിടെ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഷഫീഖിന്റെ നേതൃത്വത്തിലാണ് മിഹിറിന്റെ മൃതദേഹം ഏറ്റുവാങ്ങിയതും കല്‍പ്പറ്റയില്‍ എത്തിച്ച് ഖബറടക്കം നടത്തിയതും തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയതും. തുടര്‍ന്ന് മൂന്ന് ദിവസത്തോളം അവിടെ തങ്ങിയ ശേഷമാണ് ഷഫീഖ് മടങ്ങിയത്. മാതാവ് റജ്‌നക്കും രണ്ടാനച്ഛന്‍ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്സ് പാരഡൈസ് എന്ന അപ്പാര്‍ട്മെന്റിലാണ് മിഹിര്‍ താമസിച്ചിരുന്നത്. ഈ പരാതി ഗൗരവത്തോടെ പോലീസ് എടുത്തില്ലെന്ന ആക്ഷേപം ചില കോണുകള്‍ ചര്‍ച്ചയാക്കും. അതിനിടെ സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍…
Read More » -
മലപ്പുറത്ത് നഴ്‌സിങ് വിദ്യാര്‍ഥിനി വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം മദര്‍ ആശുപത്രിയുടെ പിറകുവശത്ത് താമസിക്കുന്ന കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശന (20 ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോളാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദര്‍ശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം. ബംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുകയായിരുന്നു ദര്‍ശന. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.
Read More » -
പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു
കൊച്ചി: അമ്പലമേട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെ തല്ലിത്തകര്‍ത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികളുടെ പരാക്രമം. കരിമുകള്‍ സ്വദേശികളായ അജിത്ത് ഗണേശന്‍ (28), അഖില്‍ ഗണേശന്‍ (26), ആദിത്യന്‍ (23) എന്നിവരാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരെ അമ്പലമേട് പൊലീസ് പിടികൂടിയത്. വേളൂരില്‍ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ലോക്കപ്പിനുള്ളിലെ പൈപ്പുകളും ഗ്രില്ലുകളും പ്രതികള്‍ തകര്‍ത്തുവെന്നാണു പൊലീസ് പറയുന്നത്. മേശയുടെ മുകളിലെ ഗ്ലാസും ലാപ്‌ടോപ്പും തകര്‍ക്കുകയും ചെയ്തു. 30,000 രൂപയിലധികം നാശനഷ്ടം സംഭവിച്ചതായി എസിപി പിവി ബേബി പറഞ്ഞു. വനിതാ പൊലീസുകാരോടു മോശമായി പെരുമാറുകയും ബക്കറ്റിലെ വെള്ളം ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തതായും ആരോപണമുണ്ട്. പ്രതികളെ വൈദ്യ പരിശോധനയ്ക്കു കൊണ്ടു പോകാന്‍ വാഹനത്തിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചതായും കേസുണ്ട്. പ്രതികളുടെ ബന്ധുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി. കൂടുതല്‍ പൊലീസ് എത്തിയാണു പ്രതികളെ കൊണ്ടു പോയത്. അഖില്‍…
Read More » -
കണ്ണൂര്‍ക്കാരന്റെ കാറില്‍ 9.5 കോടിയുടെ കള്ളപ്പണം; പിടിച്ചത് 2000 രൂപയുടെ വ്യാജ നോട്ടുകള്‍
ചെന്നൈ: റോയപ്പേട്ടയില്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. 2000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്. റാഷിദിനെ ചോദ്യംചെയ്ത സംഘം കറന്‍സിയുടെ ഉറവിടം സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. റാഷിദിന്റെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹവാല ഇടപാടുകള്‍ നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് പുരം പ്രകാശം റോഡിലെ വ്യവസായിയുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് റാഷിദിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ വീട്ടില്‍നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 50 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെ എന്‍ഐഎയും അന്വേഷണത്തില്‍ പങ്കാളികളാകുകയായിരുന്നു.
Read More » -
ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കള്‍തമ്മില്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു; 2 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വാഴമുട്ടം ഭാഗത്തെ റോഡില്‍ നൃത്തം ചെയ്തിരുന്ന യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ അടിപിടിക്കിടെ ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു. കോവളം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ വാഴമുട്ടം സ്‌കൂളിന് സമീപം കുന്നില്‍ വീട്ടില്‍ വിഷ്ണു എന്ന വിഷ്ണു പ്രകാശ്(24), വെളളാര്‍ കുഴിവിളാകം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വിച്ചു എന്ന വിഷ്ണു(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിപിന്‍പ്രകാശ്, ആകാശ് എന്നിവര്‍ ഒളിവില്‍ പോയി. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.എച്ച്.ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേന്ദ്രന്‍, സി.പി.ഒ.മാരായ സുരേഷ്, കൃഷ്ണകുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
‘സ്‌കൂട്ടര്‍’ അനന്തുവിനു 19 ബാങ്ക് അക്കൗണ്ടുകള്‍, 450 കോടിയുടെ ഇടപാട്; ഭൂമി വാങ്ങിയത് 2 കോടി രൂപയ്ക്ക്, പണം വിദേശത്തേയ്ക്കും കടത്തി?
കൊച്ചി: പാതി വില സ്‌കൂട്ടര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകള്‍. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ ഭൂമി വാങ്ങാന്‍ അനന്തു ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു ശ്രമിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. തട്ടിപ്പില്‍ ഇ.ഡി. പ്രാഥമിക വിവര ശേഖരണം നടത്തി. ഇടുക്കിയില്‍ മാത്രം ആയിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. 21 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 103 പേര്‍ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികള്‍ വയനാട് മാനന്തവാടിയില്‍ ലഭിച്ചു. പാറത്തോട്ടം കര്‍ഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതി ചേര്‍ത്തുള്ളതാണ് പരാതികള്‍. അന്തിക്കാട് അടക്കം തൃശൂര്‍ ജില്ലയിലും വ്യാപക തട്ടിപ്പാണ് നടന്നത്. ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അതിനിടെ അനന്തുവിന്റെ കാറും ഓഫിസിലെ…
Read More » -
‘വധശിക്ഷ റദ്ദാക്കണം’; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍
കൊച്ചി: പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍ നല്‍കിയത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കഴിഞ്ഞ ജനുവരി 20 നാണ് ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പാറശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെപി ഭവനില്‍ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായര്‍ക്ക് 3 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു. തെളിവിന്റെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെവിട്ടു. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ 25നാണ് മരിച്ചത്. 2021ലാണ് കന്യാകുമാരി ജില്ലയിലെ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്സി റേഡിയോളജി…
Read More » -
തമിഴ്നാട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സ്‌കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തില്‍ പ്രതികളെല്ലാം പിടിയിലായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഇപ്പോള്‍ പോലീസ് 15 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. ഒരു മാസമായി ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. ഈ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശം അനുസരിച്ചാണ് കുട്ടിയുടെ അമ്മ പോലീസിലും ജില്ലാ ശിശു സംരക്ഷണ വകുപ്പിലും പരാതി നല്‍കിയത്. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റ് മരണം, മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കൂട്ടുകാര്‍; 6 പേര്‍ കസ്റ്റഡിയില്‍
മുംബൈ: പാല്‍ഘറിലെ വനമേഖലയില്‍ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ കൂട്ടുകാരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടില്‍നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാല്‍ഘര്‍ മാനറിലെ ബോര്‍ഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണര്‍ കാട്ടുപന്നി വേട്ടയ്ക്കായി പോയത്. യാത്രയ്ക്കിടെ അംഗങ്ങളില്‍ ചിലര്‍ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു. പിന്നീട്, ദൂരെ അനക്കം കണ്ടപ്പോള്‍ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവര്‍ വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിഭ്രാന്തരായ സംഘാംഗങ്ങള്‍ വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതും പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതും. അതേസമയം, വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റയാള്‍ ചികിത്സയ്ക്കിടെ മരിച്ചെന്നും ഗ്രാമീണര്‍ ചേര്‍ന്ന് മൃതദേഹം ദഹിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Read More »