CrimeNEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളജ് ഹോസ്റ്റിലില്‍ വെച്ച് ഒന്നാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥികളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തുവെന്ന വിദ്യാര്‍ഥികളുടെ പരാതിയിലാണ് നടപടി.

സീനിയര്‍ വിദ്യാര്‍ഥികള്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയര്‍ വിദ്യാര്‍ഥികളുടെ പരാതി. ഇതില്‍ പ്രിന്‍സിപ്പല്‍ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ നടപടിക്കായി റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.

Back to top button
error: