CrimeNEWS

മലപ്പുറത്ത് നഴ്‌സിങ് വിദ്യാര്‍ഥിനി വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം മദര്‍ ആശുപത്രിയുടെ പിറകുവശത്ത് താമസിക്കുന്ന കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശന (20 ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം.

ഈ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞ് തിരിച്ചു വന്നപ്പോളാണ് മകള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പാലപ്പെട്ടി പുതിയതിരുത്തി സ്വദേശിയാണ് രാജേഷ്. കുറച്ചു കാലമായി ദര്‍ശന അമ്മയുടെ തറവാട്ടു വീട്ടിലായിരുന്നു താമസം.

Signature-ad

ബംഗളൂരുവില്‍ നഴ്സിംഗിന് പഠിക്കുകയായിരുന്നു ദര്‍ശന. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: