CrimeNEWS

ലീവ് നിഷേധിച്ചു; ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊല്‍ക്കത്ത: ലീവ് നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ നാല് സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമിത് കുമാര്‍ സര്‍ക്കാര്‍ എന്ന വ്യക്തിയാണ് സഹപ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തിയ ശേഷം രക്തം പുരണ്ട കത്തിയുമായി ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൊല്‍ക്കത്തയിലെ കരിഗാരി ഭവനിലെ ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരനാണ് അമിത്. ഓഫീസിലെത്തിയ അമിത് അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരോട് തര്‍ക്കിച്ചിരുന്നു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു.

Signature-ad

ജയദേബ് ചക്രബര്‍ത്തി, സാഹ, സാര്‍ത്ത ലേറ്റ്, ശെഖ് ശതാബുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

ലീവ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അമിത് പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ലീവ് നിഷേധിക്കാനുള്ള കാരണം വ്യക്തമല്ല. അമിത് അറസ്റ്റിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: