
ഭോപ്പാല്‍: ഇതര മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ എത്തിയ യുവാവിനെ കോടതിയില്‍ വച്ച് മര്‍ദിച്ചു. ഭോപ്പാലിലെ ജില്ലാ കോടതിയിലായിരുന്നു സംഭവം. തീവ്ര വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണ് നര്‍സിങ്പുര്‍ സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പിപാരിയയില്‍ നിന്നുള്ള ഇതരമതസ്ഥയായ സ്ത്രീയെ കോടതിയില്‍ വച്ച് വിവാഹം കഴിക്കാനാണ് യുവാവ് എത്തിയത്. അഭിഭാഷകനെ കാണാനായി എത്തിയതോടെ യുവാവിനെ രണ്ടു പേര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെ നിര്‍ബന്ധപൂര്‍വമാണ് യുവാവ് കോടതിയിലേക്ക് കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അഭിഭാഷകരില്‍ നിന്ന് ഈ വിവരം ലഭിച്ചപ്പോഴാണ് തങ്ങള്‍ ഇടപെട്ടതെന്നും അവര്‍ അറിയിച്ചു.