CrimeNEWS

ബൈക്കില്‍ പിന്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്നുപിടിച്ചു; കുന്ദമംഗലത്ത് 22കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: സ്‌കൂട്ടര്‍ യാത്രികയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പൊലീസ് പിടികൂടി. പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച താമരശ്ശേരി പുതുപാടി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. എന്‍ഐടിയുടെ ഭാഗത്തുനിന്നു പിലാശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടു പാലത്തിന് സമീപത്ത് എത്തിയപ്പോള്‍ കടന്നു പിടിക്കുകയായിരുന്നു.

നേരത്തെ കൊടുവള്ളി സ്വദേശിനിയെ സ്‌കൂട്ടറില്‍ പോകുന്ന സമയത്ത് കടന്നു പിടിച്ചതിനും ഇയാള്‍ക്കെതിരെ കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്. താമരശ്ശേരി സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നത പ്രദര്‍ശിപ്പിച്ചതിനും ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ കടന്നു പിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ താമരശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

Signature-ad

കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ നിതിന്‍, ജിബിഷ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

Back to top button
error: