Crime
-
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്: കേസെടുത്തതിന് പിന്നാലെ യുഎഇയിലേക്ക് കടന്നു; പ്രതി എന്‍ഐഎ പിടിയില്‍
കൊച്ചി: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ മലപ്പുറം സ്വദേശി എന്‍ഐഎ പിടിയില്‍. കേസില്‍ 34-ാം പ്രതിയായ റംസാന്‍ പാറഞ്ചേരി എന്ന സാബു പുല്ലാര (40)യെ ആണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇയാള്‍ യുഎഇയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കായി എന്‍ഐഎ 2020ല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 2020ല്‍ യുഎഇയില്‍ നിന്ന് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണ്ണം അയച്ച കേസിലാണ് ഇയാള്‍ പ്രതിയായത്. ഫെബ്രുവരി 20-ന് കേരളത്തിലെ വിമാനത്താവളങ്ങളിലൊന്നില്‍ അദ്ദേഹം എത്തി. 2020-ല്‍ എന്‍ഐഎ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇമിഗ്രേഷന്‍ വകുപ്പ് ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് എന്‍ഐഎ റംസാന്‍ പാറഞ്ചേരിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മാര്‍ച്ച് 1-ന് കൊച്ചി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ച സംഘത്തില്‍ റംസാന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന്…
Read More » -
കൊച്ചിയില്‍ ലഹരിക്ക് അടിമയായ ഒന്‍പതാം ക്ലാസുകാരന്‍ ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു
കൊച്ചി: ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നഗരത്തെ നടുക്കി പീഡന വാര്‍ത്ത. കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമാണു പുറത്തു വന്നിരിക്കുന്നത്. ലഹരിക്ക് അടിമയാണ് ഒന്‍പതാം ക്ലാസുകാരന്‍. പാലാരിവട്ടം പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. 2024 ഡിസംബറിലാണു നാടിനെ നടുക്കിയ പീഡനമുണ്ടാകുന്നത്. ലഹരിക്ക് അടിമയായ സഹോദരന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ വച്ചായിരുന്നു സംഭവം. ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെണ്‍കുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു വിവരം പറയുകയായിരുന്നു. ഇവര്‍ വഴി അധ്യാപകര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമ സമിതിയില്‍ വിവരം അറിയിച്ചു. ശിശുക്ഷേമ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിക്കു ശിശുക്ഷേമ സമിതി തുടര്‍ച്ചയായി കൗണ്‍സിലിങ് നടത്തുന്നുണ്ട്. ശിശുക്ഷേമ സമിതിയില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒന്‍പതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പൊലീസിനു ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ലഭിച്ചു. ഒന്‍പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമ…
Read More » -
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍
കോഴിക്കോട്: എസ്ഡിപിഐ ദേശിയ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഫൈസിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഫൈസിയെ അറസ്റ്റ് ചെയ്തതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ എംകെ ഫൈസിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ്. ഫൈസിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2012ലാണ് എസ്ഡിപിയുടെ ദേശീയ പ്രസിന്റായി എംകെ ഫൈസിയെ തെരഞ്ഞെടുത്തത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എംകെ ഫൈസിയെന്നും ആരോപണമുണ്ട്.
Read More » -
നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
എറണാകുളം: പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ കെടാമംഗലം സ്വദേശി രാഗേഷ് ആര്‍. മേനോനെ (36) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കവലയ്ക്ക് സമീപത്തുള്ള കടയുടെ മുന്നില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. പറവൂര്‍ പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read More » -
ഭര്‍തൃവീട്ടില്‍ ഷൈനി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം; മകനെ കൊണ്ട് പരാതി കൊടുപ്പിച്ചതോടെ പെണ്‍മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി; ബി.എസ്‌സി നഴ്‌സിങ് പാസായിട്ടും വാഴക്കുലചുമന്ന് ജീവിക്കേണ്ടി വന്നു; ഒടുവില്‍ ഗത്യന്തരമില്ലതെ കൂട്ടആത്മഹത്യ…
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന്‍ മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. സൈബറിടത്തില്‍ അടക്കം ഈ വിഷയം സജീവമായി ചര്‍ച്ചയായതോടയാണ് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്. ഇതോട അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കുകയാിയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭര്‍തൃവീട്ടുകാരുടെ കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റമായിരുന്നു എന്നാണ അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം അടക്കം സഹിക്കാന്‍ കഴിയാതെയാണ് അവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നതും. ജോലിനേടി കുടുംബത്തെ പോറ്റാന്‍ ശ്രമിച്ചെങ്കിലും ജീവിതത്തില്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ ഉണ്ടായതോടെ കൂട്ട ആത്മഹത്യയിലേക്ക് നീങ്ങുകയായിരുന്നു. ഇന്നലെ തൊടുപുഴ ചുങ്കം സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലായിരുന്നു സംസ്‌കാരം നടന്നത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്.…
Read More » -
പ്രണയം മൂത്ത് വിവാഹം, അവിഹിതം സംശയമായപ്പോള്‍ വെടിയുതിര്‍ത്ത് ദാമ്പത്യം തീര്‍ത്തു; ഭാര്യയെ കൊന്നത് വാട്സാപ്പില്‍ കൊലവിളി നടത്തി; വണ്ടാഴിയിലെ കൃഷ്ണകുമാറിന് ആ തോക്ക് എവിടെ നിന്ന് കിട്ടി?
പാലക്കാട്: വണ്ടാഴി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ച 12 എം എം ബോര്‍ വലിപ്പത്തിലുള്ള തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം. നാടന്‍ നിര്‍മിത തോക്കാണ് കൃഷ്ണകുമാര്‍ ഉപയോഗിച്ചത്. പ്രാദേശികമായി വ്യാജമായി നിര്‍മ്മിച്ചതാണ് തോക്ക് എന്നാണ് നിഗമനം. 2.5 എം എം തിര ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള തോക്ക് കോയമ്പത്തൂരില്‍ നിന്നോ ബംഗളൂരുവില്‍ നിന്നോ വാങ്ങിയതാണെന്നാണ് നിഗമനം. സിനിമാ സ്റ്റൈല്‍ തോക്കാണ് ഇത്. സാധാരണ തോക്കിനേക്കാള്‍ നീളം കുറവാണിതിന്. മടക്കി ചെറിയ ബാഗിനുള്ളിലാക്കി കൊണ്ടുപോകാന്‍ കഴിയും, ഭാര്യക്ക് കോയമ്പത്തൂരില്‍ ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. തോക്കിന്റെ വിശദ പരിശോധനയ്ക്കായി എ.ആര്‍. ക്യാമ്പിലെ ആംസ് വിഭാഗത്തിന് മംഗലംഡാം പോലീസ് കത്തുനല്‍കിയിട്ടുണ്ട്. കൃഷ്ണകുമാര്‍ വെടിയുതിര്‍ത്തപ്പോഴുണ്ടായ ശക്തിയില്‍ തെറിച്ചുപോയ തോക്ക് മൃതദേഹത്തില്‍നിന്ന് പത്തുമീറ്ററോളം മാറിയാണ് കണ്ടെത്തിയത്. 20 ഇഞ്ചോളം നീളമുള്ള തോക്കിന് ലൈസന്‍സില്ല. ചിലഭാഗങ്ങള്‍ തുരുമ്പിച്ച നിലയിലാണ്. അതുകൊണ്ട് ഏറെ പഴക്കമുള്ളതായാണ് കരുതുന്നത്. എയര്‍ഗണ്ണിനോട് സമാനമായി തോന്നുമെങ്കിലും എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നതുപോലുള്ള…
Read More » -
അസമില്‍ കടയുടമയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചിട്ട് മുങ്ങി; കണ്ണൂരില്‍ അതിഥിതൊഴിലാളികള്‍ക്കിടയില്‍നിന്ന് പ്രതിയെ പൊക്കി
കണ്ണൂര്‍: അസമില്‍ കടയുടമയെ വെടിവെച്ച് നാടുവിട്ട് കണ്ണൂരിലെത്തിയ അസം സ്വദേശിയെ പിടി കൂടി ചക്കരക്കല്‍ പൊലീസ്. അസമിലെ ധുബ്രി ജില്ലയിലെ മൊയ്നില്‍ ഹഖിനെയാണ് (31) ചക്കരക്കല്ല് സിഐ: എംപി ആസാദ്, എസ് ഐ: വൈശാഖ് കെ വിശ്വന്‍, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെമ്പിലോട് നിന്നും പിടികൂടിയത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. അസമിലെ ഹദ്ദേമാറ വില്ലേജിലെ വ്യാപാരിയെ വെടിവച്ച ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു കണ്ണൂരിലെത്തിയതായി വിവരം ലഭിച്ച അസം പോലീസ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി ചക്കരക്കല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂരില്‍ എത്തിയ പ്രതി കാഞ്ഞിരോട് കുടുക്കി മെട്ടയില്‍ താമസിക്കുന്ന അസം സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കൊപ്പം താമസം തുടങി കുറ്റകൃത്യം മറച്ച് വച്ച് ഇവര്‍ക്കൊപ്പം ജോലി ചെയ്ത് വരിയായിരുന്നു. ചെമ്പിലോട് പഞ്ചായത്തിലെ പൂവത്തില്‍ തറയില്‍ ഒരു വീടിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു വരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇത് മനസ്സിലാക്കിയ ചക്കരക്കല്‍ പോലീസ് വീട്…
Read More » -
രണ്ടാഴ്ചത്തെ മാത്രം പരിചയം, കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം ആത്മഹത്യ ചെയ്ത് യുവതി
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന് സമീപം കമിതാക്കളെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. അരൂക്കുറ്റി പള്ളാക്കല്‍ സലിംകുമാര്‍ (കണ്ണന്‍-38),പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്. സലിംകുമാറിന്റെ ബൈക്കിലാണ് ഇരുവരും ആലപ്പുഴയിലെത്തിയത്. ഭര്‍ത്തൃമതിയും മൂന്നുകുട്ടികളുടെ മാതാവുമായ ശ്രുതി അവിവാഹിതനായ സലിംകുമാറുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രുതിയുടെ ഭര്‍തൃ സഹോദരന്റെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്ന സലിംകുമാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. വര്‍ക്ക്ഷോപ്പിന് എതിര്‍വശത്താണ് ശ്രുതിയുടെ വീട്.
Read More » -
രക്ഷപ്പെടാനായി പ്രതിയെ കടിച്ചു; കോണ്‍. വനിതാ നേതാവിനെ കൊന്നത് ചാര്‍ജര്‍ കഴുത്തില്‍ മുറുക്കി
ചണ്ഡീഗഢ്: ഹരിയാണയിലെ റോഹ്ത്തക്കില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ സുഹൃത്തായ യുവാവ് കൊലപ്പെടുത്തിയത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ക്കുരുക്കിയെന്ന് പോലീസ്. സംഭവത്തില്‍ പ്രതിയായ ഝജ്ജര്‍ സ്വദേശി സച്ചിനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നര്‍വാളിനെയാണ് സുഹൃത്തായ സച്ചിന്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടുദിവസം മുന്‍പാണ് ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സച്ചിനെ പിടികൂടിയത്. ഝജ്ജറില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്നയാളാണ് സച്ചിനെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹിതനാണ്. ഹിമാനി നര്‍വാളുമായി സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതി പരിചയം സ്ഥാപിച്ചത്. റോഹ്ത്തക്കിലെ വിജയ് നഗറില്‍ ഹിമാനി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ ഇയാള്‍ പലതവണ സന്ദര്‍ശനം നടത്തിയിരുന്നു. ഫെബ്രുവരി 27-ാം തീയതിയും പ്രതി യുവതിയുടെ താമസസ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും വഴക്കിനിടെ പ്രതി മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ കഴുത്തില്‍ കുരുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും…
Read More » -
കലിയടങ്ങാതെ കൗമാരം? നഞ്ചക്ക് അടക്കം ആയുധങ്ങളുമായി ഏറ്റുമുട്ടി വിദ്യാര്‍ഥികള്‍; ദൃശ്യങ്ങള്‍ പുറത്ത്
എറണാകുളം: പറവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ എന്നപേരില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നഞ്ചക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് കുട്ടികള്‍ ഏറ്റുമുട്ടിയത്. സ്‌കൂള്‍ യൂണിഫോം ധരിച്ചവരേയും അല്ലാത്തവരേയും വീഡിയോയില്‍ കാണാം. ഏറ്റുമുട്ടലിനെക്കുറിച്ച് ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നാണ് പറവൂര്‍ പോലീസിന്റെ വിശദീകരണം. സ്‌കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥികളും അല്ലാത്ത വസ്ത്രം ധരിച്ചവരും പരസ്പരം ഏറ്റുമുട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം, സംഭവം എന്ന് നടന്നതാണെന്നത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ, പതിവായി ഇവിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. അന്നുമുതല്‍ തങ്ങള്‍ പ്രദേശം നിരീക്ഷിച്ചുവരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന സംഭവമാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Read More »