Crime

  • പൂരത്തിനിടെ പൂട്ടുകച്ചവടം; വിദേശ യുവതിയെ ചുംബിക്കാന്‍ശ്രമിച്ചു

    തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്ളോഗര്‍മാര്‍ക്കെതിരേ അതിക്രമം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തില്‍ ചില സംഘടനകള്‍ ഔദ്യോഗികമായി പരാതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

    Read More »
  • ഓവര്‍ സ്പീഡ്, ചോദ്യംചെയ്തു; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് പാക് യുവതി

    ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തി നേടുന്നതിന് വേണ്ടി പല തരത്തിലുള്ള നിയമ ലംഘനങ്ങളാണ് യുവാക്കള്‍ ഇന്ന് ചെയ്യുന്നത്. ഇതിന്റെയെല്ലാം വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. നിയമ സംവിധാനങ്ങള്‍ക്കുപോലും വില കൊടുക്കാത്ത ഇങ്ങനെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ഇത്തരത്തിലുള്ള ഒരു പാകിസ്ഥാനി വ്‌ലോഗറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാറില്‍ അമിതവേഗത്തില്‍ യാത്ര ചെയ്തതിന് തടഞ്ഞുവച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനോട് യുവതി തട്ടിക്കയറുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. കാറിനുള്ളിലിരുന്ന ഉറക്കെ ദേഷ്യത്തില്‍ സംസാരിക്കുന്ന ഇവര്‍ സമീപത്ത് നിന്ന മറ്റൊരു ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം വാഹനമെടുത്ത് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ജനുവരിയില്‍ ഇസ്ലാമാബാദിലെ ഒരു ടോള്‍ ബൂത്തിലാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥനെ അമിത വേഗത്തില്‍ കാറോടിച്ച് ഇടിച്ചിട്ട യുവതിക്ക് പിന്നാലെ പൊലീസ് വാഹനവും കുതിക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. മൂന്ന് ദിവസം മുമ്പ് സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതിനോടകം അറുപതിനായിരത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപേര്‍ യുവതിക്കെതിരെ രൂക്ഷ…

    Read More »
  • സഹോദരിയുടെ വിവാഹത്തിന് ടി.വിയും മോതിരവും സമ്മാനം നല്‍കി; ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു

    ലഖ്‌നൗ: സ്വന്തം സഹോദരിക്ക് വിവാഹസമ്മാനം നല്‍കിയതിന് പിന്നാലെ യുവാവിനെ ഭാര്യയും സഹോദന്മാരും മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിക്ക് സമീപമുള്ള ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ചന്ദ്രപ്രകാശ് മിശ്രയെന്ന യുവാവാണ് ഭാര്യവീട്ടുകാരുടെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമോതിരവും എല്‍.സി.ഡി ടിവിയുമാണ് 35 കാരനായ ചന്ദ്രപ്രകാശ് മിശ്ര സമ്മാനമായി നല്‍കിയത്. ഏപ്രില്‍ 26 നാണ് സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭര്‍ത്താവ് സഹോദരിക്ക് സമ്മാനം നല്‍കുന്നതില്‍ ചന്ദ്രപ്രകാശിന്റെ ഭാര്യ ചാബി അസ്വസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിട്ടു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി ചാബി തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. ചാബിയും സഹോദരനും ചന്ദ്രപ്രകാശിനെ ഒരുമണിക്കൂറോളം വടികൊണ്ടടിക്കുകയും ഇഷ്ടിക കൊണ്ട് തലക്കടിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പരിക്കേറ്റ ഇയാളെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അതേസമയം,ഭാര്യയുടെ ആക്രമണ സ്വഭാവം കാരണം ചന്ദ്രപ്രകാശ് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ചാബിയും സഹോദരന്മാരും ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്…

    Read More »
  • വീടു വാങ്ങാനെത്തി, അകത്തു കയറിപ്പോള്‍ കണ്ടത് അജ്ഞാത മൃതദേഹം

    കോഴിക്കോട്: താമരശ്ശേരി ആനപ്പാറപോയില്‍ നിര്‍മാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയില്‍ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടക്കുകയായിരുന്നു. വീടും സ്ഥലവും വില്‍ക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി തുടര്‍നടപടി ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.  

    Read More »
  • കണ്ണൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു; സംഭവം ഇന്ന് കൊട്ടിക്കലാശം നടക്കാനിരിക്കെ

    കണ്ണൂര്‍: മട്ടന്നൂര്‍ കോളാരിയില്‍ ഒന്‍പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ആയിരിക്കെയാണ് കണ്ണൂരില്‍ ബോംബുകള്‍ കണ്ടെടുത്തത്. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഇവ നിര്‍വീര്യമാക്കി. പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ബക്കറ്റുകളില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പാടത്ത് പുല്ലരിയാന്‍ പോയ സ്ത്രീയാണ് ഇവ കണ്ടത്. തുടര്‍ന്ന് ഇവര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയും പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തുകയുമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന വായനാശാലയുടെ സമീപത്തായാണ് ബോംബുകള്‍ കണ്ടെടുത്തത്. അതിനാല്‍ തന്നെ ഇതിനുപിന്നില്‍ ആര്‍ എസ് എസ് ആണെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26നാണ് കേരളം വിധിയെഴുതുന്നത്. രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാണ്. പ്രധാനപാതകളും…

    Read More »
  • ന്യൂഡില്‍സിന്റെ പാക്കറ്റില്‍ 6.46 കോടി രൂപയുടെ വജ്രങ്ങള്‍; യാത്രക്കാരന്‍ കസ്റ്റംസിന്റെ പിടിയില്‍

    മുംബൈ: മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രങ്ങള്‍ കണ്ടെടുത്തു. ട്രോളി ബാഗിലെ ന്യൂഡില്‍സ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 6.46 കോടി രൂപയുടെ വജ്രങ്ങള്‍ കണ്ടെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുംബൈയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരനന്ന യാത്രക്കാരനെ സംശയം തോന്നിയപ്പോള്‍ പരിശോധിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോള്‍ ന്യൂഡില്‍സ് പാക്കറ്റ് കണ്ടെത്തുകയും അത് പൊളിച്ചുനോക്കിയപ്പോഴാണ് വജ്രങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഇതിന് പുറമെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്കെത്തിയ വിദേശ വനിതയുടെ അടിവസ്ത്രത്തിനുള്ളില്‍ നിന്ന് 321 ഗ്രാം തൂക്കമുള്ള സ്വര്‍ണവും കണ്ടെടുത്തിരുന്നു. കൂടാതെ ദുബൈ,അബുദാബി,ബഹ്‌റൈന്‍, ദോഹ, റിയാദ്, മസ്‌കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ പത്ത് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്നായി 4.04 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും കണ്ടെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

    Read More »
  • കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17കാരന്‍ കുത്തിക്കൊലപ്പെടുത്തി

    ഗാന്ധിനഗര്‍: കാമുകിയില്ലെന്ന് പറഞ്ഞ് കളിയാക്കിയ സുഹൃത്തിനെ 17 കാരന്‍ കുത്തിക്കൊലപ്പെടുത്തി. ഏപ്രില്‍ 17ന് ഗുജറാത്തിലെ വഡോദര ദീവാലിപുര ഏരിയയിലാണ് സംഭവം. ദിശാന്ത് രാജ്പുത്(19) ആണ് കൊല്ലപ്പെട്ടത്. കാമുകിയില്ലെന്ന രാജ്പുതിന്റെ അടിക്കടിയുള്ള പരിഹാസങ്ങളില്‍ 17കാരന്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. രാജ്പുതിനോട് ദേഷ്യം തോന്നിയ ആണ്‍കുട്ടി മറ്റൊരു സുഹൃത്തിനൊപ്പം ദീവാലിപുര ഗാര്‍ഡനിനടുത്ത് വച്ച് കാണാനായി രാജ്പുത്തിനെ വിളിച്ചു. 17കാരനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് ദീവാലിപുര കോടതി സമുച്ചയത്തിന് സമീപം രാജ്പുതിനെ കണ്ടുമുട്ടുകയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജ്പുത് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളും പ്ലസ് ടു വിദ്യാര്‍ഥികളാണ്.  

    Read More »
  • ജസ്നയുടെ പിതാവ് വിവരങ്ങള്‍ കൈമാറിയാല്‍ അന്വേഷണത്തിന് തയ്യാറെന്ന് CBI; മൂന്നിന് തെളിവുകള്‍ ഹാജരാക്കണം

    തിരുവനന്തപുരം: വിവാദമായ ജസ്‌ന കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ജസ്‌നയുടെ പിതാവ് കൈമാറിയാല്‍ അതിന്മേല്‍ അന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐ. വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വിശദമായ വാദം കേട്ട് ഇന്നത്തേക്ക് വിധി പറയാനായി മാറ്റിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തുടരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചത്. കേസില്‍ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. അടുത്ത മാസം മൂന്നാം തീയതി കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നേ ദിവസം രേഖകളും തെളിവുകളും കോടതിയില്‍ ഹാജരാക്കണമെന്നും സി.ബി.ഐ. നിര്‍ദേശിച്ചു. തെളിവുകള്‍ പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. കേസില്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങള്‍ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ. തള്ളിക്കളഞ്ഞിരുന്നു. ചില പ്രധാന കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നില്ലെന്നും ജെയിംസ് വാദിച്ചിരുന്നു. മാത്രമല്ല,…

    Read More »
  • സിസ്റ്റർ ജോസ് മരിയ കൊലക്കേസ്, പ്രതിയെ വെറുതെ വിട്ടു; തെളിവുകളുടെ അഭാവമെന്ന് കോടതി

         സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി കാ​സർ​കോ​ട് സ്വ​ദേ​ശിയായ സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കോട്ടയം പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) സതീശ് ബാബു മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2015 ഏപ്രിൽ 17 ന് പു​ല​ർ​ച്ച ഒ​ന്ന​ര​ക്കാ​യിരുന്നു സംഭവം നടന്നത്. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. മോ​ഷ​ണ​ത്തി​നാ​യി മ​ഠ​ത്തി​ൽ ക​യ​റി​യ പ്ര​തി, ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന്​ ബ​ഹ​ളം​വെ​ച്ച സി​സ്റ്റ​റെ ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടുത്തുയായിരുന്നത്രേ.​ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ്​ ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​ലാ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലി​സ്യു മ​ഠ​ത്തി​ലെ സി​സ്റ്റ​ർ അ​മ​ല​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ജോ​സ് മ​രി​യ​യു​ടേ​തും കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ തടവിൽ…

    Read More »
  • രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഉഴവൂരില്‍ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

    കോട്ടയം: രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു. ഉഴവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്. അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ കാറിന്റെ ചില്ല് അടക്കം തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.

    Read More »
Back to top button
error: