Crime

  • കത്തി കൊണ്ട് യാത്രക്കാരെ കുത്തിവീഴ്ത്തി; വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ സഹയാത്രികന്റെ വെടിയേറ്റ് മരിച്ചു

    ന്യൂയോര്‍ക്ക്: ചെറുയാത്രാവിമാനം റാഞ്ചാന്‍ ശ്രമിച്ച നാല്‍പ്പത്തൊമ്പതുകാരന്‍ സഹയാത്രികന്റെ വെടിയേറ്റുമരിച്ചു. കരീബിയന്‍ രാജ്യമായ ബെലീസില്‍ വ്യാഴാഴ്ചയാണ് സംഭവം. യുഎസ് പൗരനായ അകിന്‍യേല സാവ ടെയ്ലര്‍ എന്നയാളാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് ഇയാള്‍ രണ്ട് സഹയാത്രികരെ മുറിവേല്‍പിക്കുകയും ചെയ്തു. വിമാനത്തില്‍ 14 യാത്രക്കാര്‍ ഉണ്ടായിരുന്നു. പൈലറ്റിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ടെയ്ലര്‍ വിമാനം രാജ്യത്തിന് പുറത്തേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. ഈ സമയത്താണ് യാത്രക്കാരില്‍ ഒരാള്‍ ടെയ്ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റതെന്ന് ബെലീസ് പോലീസ് അറിയിച്ചു. വിമാനം നിലത്തിറക്കിയതിന് പിന്നാലെ ടെയ്ലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കോറോസലില്‍നിന്ന് സാന്‍ പെഡ്രോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഇതിനിടെയാണ് റാഞ്ചല്‍ ശ്രമമുണ്ടായത്. അതേസമയം, വിമാനം റാഞ്ചാന്‍ ടെയ്ലറെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് വ്യക്തമല്ല.

    Read More »
  • പോക്‌സോ അതിജീവിതയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണി; യുവാവ് രണ്ടാമതും പോക്‌സോ കേസില്‍ അറസ്റ്റില്‍; പിടികൂടിയത് കര്‍ണാടകയില്‍നിന്ന്

    പത്തനംതിട്ട: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തതിന് എടുത്ത പോക്‌സോ കേസിലെ പ്രതി അതിജീവിതയ്ക്ക് ഭീഷണിയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചും സന്ദേശം അയച്ചതിന് വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. കവിയൂര്‍ വീഴല്‍ഭാഗം മുരിങ്ങൂര്‍കുന്നില്‍ വീട്ടില്‍ ആഷിക് സുധീഷ് (19) ആണ് അറസ്റ്റില്‍ ആയത്. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതിന് കഴിഞ്ഞ വര്‍ഷം ഇയാളെ പന്തളം പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിലെ അതിജീവിതയ്ക്ക് കഴിഞ്ഞ ജനുവരി 20 മുതല്‍ പ്രതി സോഷ്യല്‍ മീഡിയ വഴി സന്ദേശം അയ്ക്കാന്‍ തുടങ്ങി. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആറിന് തന്റെ നഗ്‌നചിത്രം ഇന്‍സ്റ്റാഗ്രാം വഴി കുട്ടിക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന്, കുട്ടിയോട് നഗ്‌ന ഫോട്ടോകള്‍ ഫോണിലൂടെ അയക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തിയത് അതിജീവിതയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. ഇതു സംബന്ധിച്ച് കഴിഞ്ഞ 12 ന് പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കി.…

    Read More »
  • മദ്യവും മദിരാക്ഷിയുമല്ല, ഓഹരി വിപണിയില്‍ ട്രേഡിങ് ലഹരി; എഴുപുന്നയില്‍ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണ കേസില്‍ പിടിയിലായത് കീഴ്ശാന്തി; തിരുവാഭരണം പണയം വച്ചത് ഏഴുലക്ഷം രൂപയ്ക്ക്

    ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണ കേസില്‍ കീഴ്ശാന്തിക്കാരന്‍ പിടിയില്‍. വിഷുനാളിലാണ് തിരുവാഭരണം മോഷണം പോയത് അറിഞ്ഞത്. ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം ഈസ്റ്റ്കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയാണ് (42) പിടിയിലായത്. ഇയാളെ കുറിച്ച് ക്ഷേത്രത്തില്‍ രേഖകള്‍ ഇല്ലാതിരുന്നത് പൊലീസ് അന്വേഷണത്തിന് തടസ്സമായി. അരൂര്‍ പൊലീസ് മൂന്ന് ടീമായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. ഈ മാസം 15 ന് രാമചന്ദ്രന്‍ പോറ്റിയുടെ മൊബൈല്‍ പ്രവര്‍ത്തിച്ചതോടെ പൊലീസിന് ലൊക്കേഷന്‍ എറണാകുളത്താണെന്ന് മനസ്സിലായി. എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തുടങ്ങി. ഫെഡറല്‍ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ചതും ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചതും അന്വേഷണത്തില്‍ കണ്ടെത്തി. ഏഴ് ലക്ഷം രൂപയ്ക്കാണ് തിരുവാഭരണത്തിലെ സ്വര്‍ണ്ണം പണയം വെച്ചത്. ഫെഡറല്‍ ബാങ്കിന്റെ തേവര ബ്രാഞ്ചിലായിരുന്നു സ്വര്‍ണ്ണം പണയം വെച്ചത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതാണ് രാമചന്ദ്രന്റെ ഹോബി എന്ന് ചോദ്യം ചെയ്യലില്‍ മനസ്സിലായതായി പൊലീസ് പറഞ്ഞു. മദ്യപാനം, പുകവലി തുടങ്ങിയ…

    Read More »
  • വെറുതേ ഓടണ്ട ഷൈനേ! വേറെ പണിയുണ്ട്; തെളിവില്ല, നിലവില്‍ കേസുമില്ലെന്ന് പൊലീസ്

    കൊച്ചി: ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് വ്യക്തമാക്കി പൊലീസ്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിലവില്‍ കേസില്ലെന്ന് കൊച്ചി നാര്‍കോട്ടിക് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. ഷൈനിന് നോട്ടിസ് നല്‍കുന്ന കാര്യം മേല്‍ ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ ആരോപണത്തില്‍ വിന്‍ സിയുടെ മൊഴിയെടുക്കാന്‍ കുടുംബത്തിന്റെ അനുമതി എക്‌സൈസ് തേടി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്‌സൈസിനെ അറിയിച്ചു. വിന്‍ സിയുടെ പിതാവാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. വിന്‍ സിയുടെ ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പൊലീസിലും ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിന്‍ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ആരോപണങ്ങളില്‍…

    Read More »
  • ഹോട്ടലില്‍നിന്ന് മുങ്ങിയത് പൊള്ളാച്ചിയിലേക്ക്? പുലര്‍ച്ചെതന്നെ കൊച്ചിവിട്ടു; രക്ഷപ്പെട്ടത് അജ്ഞാതന്റെ ബൈക്കില്‍; ഹോട്ടല്‍ മുറിയില്‍ രണ്ടു യുവതികളും; വാതിലില്‍ മുട്ടിയപ്പോള്‍ ഇവിടെ സര്‍വീസ് വേണ്ടെന്നു ഷൈന്‍ പറഞ്ഞെന്നും പോലീസ്; നിയമ നടപടിയോട് സഹകരിക്കാതെ വിന്‍സി

    കൊച്ചി: ഡാന്‍സാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലെന്ന് സൂചന. തിടുക്കപ്പെട്ട് ചോദ്യം ചെയ്യേണ്ടതിലെന്നും കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നുമുള്ള നിലപാടിലാണു പോലീസ്. ഹോട്ടലില്‍ നിന്ന് ചാടിയ ഷൈന്‍ ടോം ചാക്കോ ഇന്നലെ പുലര്‍ച്ചെ തന്നെ കൊച്ചി വിട്ടു. ഹോട്ടല്‍ വേദാന്തയില്‍നിന്ന് അജ്ഞാതന്റെ ബൈക്കില്‍ കൊച്ചിയിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷൈന്‍ ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷമാണ് പൊള്ളാച്ചിയിലേക്ക് പോയത്. ഡാന്‍സാഫ് എത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയായിരുന്നു. ഇയാള്‍ ഷൈന്‍ തങ്ങിയ വേദാന്ത ഹോട്ടലില്‍ എത്തിയെന്നാണ് നിഗമനം. ഇയാള്‍ ഷൈനിന്റെ മുറിയിലെന്ന നിഗമനത്തിലായിരുന്നു പരിശോധനയെങ്കിലും ഹോട്ടലില്‍ കണ്ടെത്താനായില്ല. ഡാന്‍സാഫ് സംഘം മുറിയില്‍ തട്ടിയതോടെ ‘ഇവിടെ സര്‍വീസ് വേണ്ടെന്ന്’ ഷൈന്റെ മറുപടി. മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു. ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളില്‍നിന്നും പൊലീസ് വിവരങ്ങള്‍ തേടി.…

    Read More »
  • വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജിതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജിതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ജിതിനൊപ്പം ഒരു ബിഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. താനാണ് കഞ്ചാവ് ചെടികള്‍ നട്ടതെന്ന് പറഞ്ഞ് ജിതിന്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് കഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്സൈസ് പിടിച്ചെടുത്തു.

    Read More »
  • ബൈക്കില്‍നിന്ന് വലിച്ചിഴച്ചു, ചറപറ കുത്തി; ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന് 17 കാരിയുടെ വീഡിയോ കോള്‍

    ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും കൂട്ടാളികളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. രാഹുല്‍(25) എന്ന യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ കാമുകന്‍, രണ്ട് കൂട്ടുകാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷോപ്പിങ് കഴിഞ്ഞ് റസ്റ്ററന്റില്‍നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി രാഹുലിനെ കൊലപ്പെടുത്തിയതെന്ന് ബുര്‍ഹാന്‍പുര്‍ പോലീസ് അറിയിച്ചു. ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ കാലിലെ ചെരുപ്പ് റോഡില്‍ വീണുപോയെന്ന് പെണ്‍കുട്ടി രാഹുലിനോട് പറഞ്ഞു. ഇതെടുക്കാനായി രാഹുല്‍ ബൈക്ക് നിര്‍ത്തി. പിന്നാലെ പെണ്‍കുട്ടിയുടെ കാമുകന്റെ രണ്ടു കൂട്ടുകാര്‍ പിന്നിലൂടെ എത്തി ബീയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചു. ബൈക്കില്‍നിന്നു രാഹുലിനെ വലിച്ചിഴച്ച് ശരീരമാസകലം 36 വട്ടം കുത്തി. സംഭവസ്ഥലത്ത് വച്ചു തന്നെ രാഹുല്‍ മരിച്ചു. മരണം ഉറപ്പിച്ചതിനു ശേഷം പെണ്‍കുട്ടി കാമുകനെ വീഡിയോ കോളില്‍ വിളിച്ച് രാഹുലിന്റെ മൃതദേഹം കാണിക്കുകയായിരുന്നു. മൃതദേഹം അടുത്തുള്ള വയലില്‍ എറിഞ്ഞ ശേഷം സംഘം കടന്നുകളഞ്ഞു. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. പൊലീസ് പല…

    Read More »
  • ‘ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതാനാകും? മരണം നിര്‍ഭാഗ്യകരം, പക്ഷേ കേസ് സിബിഐക്കു കൈമാറാനാകില്ല’: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

    ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്നും എല്ലാ കേസുകളിലും ആത്മഹത്യാപ്രേരണ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. മരണം നിര്‍ഭാഗ്യകരമാണ് എന്നാല്‍ കേസ് സിബിഐക്ക് കൈമാറാന്‍ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ടാണ് സിബിഐ അന്വഷണം വേണ്ടെന്ന് ഹൈക്കോടതി തീരുമാനമെടുത്തതെന്നും ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. നിലവിലെ അന്വേഷണത്തിന്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യം സുപ്രീം കോടതിയെ സമീപിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നുമായിരുന്നു ആക്ഷേപം. സിബിഐ അന്വേഷണമവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.…

    Read More »
  • എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തിലെ മോഷണം; അന്വേഷണത്തിന് മൂന്ന് സംഘങ്ങള്‍, സഹപൂജാരി ഒളിവില്‍ത്തന്നെ

    ആലപ്പുഴ: വിഷുദിനത്തില്‍ എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം വരുന്ന തിരുവാഭരണം മോഷണം പോയ കേസ് അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങള്‍. ഓരോ സംഘത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഒളിവില്‍ പോയ സഹ പൂജാരി കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന്‍ പോറ്റിയെ (40) കണ്ടെത്താനായിട്ടില്ല. വിഷുദിനത്തിലാണ് ക്ഷേത്രത്തില്‍നിന്ന് 10 പവന്റെ മാല, മൂന്നര പവന്‍ വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവ കാണാതായത്. പിന്നാലെ ക്ഷേത്രത്തിലെ സഹ പൂജാരിയെയും കാണാതായി. ഇയാളെ ഇവിടെ എത്തിച്ച മേല്‍ശാന്തി കൊല്ലം സ്വദേശി ശങ്കരനാരായണ റാവുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് സൂചന. മേല്‍ശാന്തിയുടെ അഭാവത്തില്‍ പൂജകള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന രാമചന്ദ്രന്‍ പോറ്റിയെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ഇതിനായാണ് മൂന്നംഗ സംഘം രൂപവത്കരിച്ചത്. മോഷണശേഷം ക്ഷേത്രത്തില്‍നിന്ന് കണ്ടെത്തിയ മൂന്നര പവന്റെ മാല മുക്കുപണ്ടമാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞതാണ് അരൂര്‍ പോലീസിനെ അലട്ടുന്ന മറ്റൊരു തലവേദന.

    Read More »
  • എനിക്ക് കാന്‍സര്‍, ചികിത്സയ്ക്കായി പണം പാഴാക്കരുത്: ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവെനാടുക്കി

    ന്യൂഡല്‍ഹി: ഡല്‍ഹിക്കു സമീപം ഗാസിയാബാദില്‍ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ കുല്‍ദീപ് ത്യാഗി (46) ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തനിക്ക് അര്‍ബുദമാണെന്നും രോഗമുക്തി ഉറപ്പില്ലാത്തതിനാല്‍ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ. ഇക്കാര്യം വെളിപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് കുല്‍ദീപ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാന്‍സറിനെ കുറിച്ച് കുടുംബത്തിന് അറിയില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. ഒരുമിച്ചു ജീവിക്കാന്‍ പ്രതിജ്ഞയെടുത്തതിനാലാണ് താന്‍ ഭാര്യയെ കൂടെ കൊണ്ടുപോകുന്നതെന്നും ഇതു തന്റെ മാത്രം തീരുമാനമാണെന്നും കുല്‍ദീപ് കത്തില്‍ വ്യക്തമാക്കി. പൊലീസ് സംഘം സംഭവസ്ഥലത്തുനിന്നു തോക്ക് കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

    Read More »
Back to top button
error: