Crime
-
ഉയിരെടുത്ത സ്വത്ത് തര്‍ക്കം: ബിജെപി വനിതാ നേതാവിനെ തലവെട്ടി കൊലപ്പെടുത്തി; പ്രതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകന്‍
ചെന്നൈ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തഞ്ചാവൂരിലെ ബിജെപി നേതാവ് ബി ശരണ്യയുടെ (38) തലവെട്ടിയ സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. ശരണ്യയുടെ രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്. ആദ്യ ഭാര്യയുടെ മക്കള്‍ക്ക് സ്വത്ത് നല്‍കുന്നത് ശരണ്യ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബി കപിലന്‍, പാര്‍ത്ഥിബന്‍, ഗുഗന്‍ എന്നിവരാണ് കുറ്റം സമ്മതിച്ചത്. മധുര സ്വദേശിയായ ശരണ്യ ഭര്‍ത്താവ് ബാലനൊപ്പം തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്തുള്ള ഉദയസൂരിയപുരം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ശരണ്യ ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2022ല്‍ മധുരയ്ക്ക് സമീപം മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ കേസില്‍ പ്രതിയായിരുന്നു ബി ശരണ്യ. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കീഴടങ്ങിയത്. പിന്നാലെ കൊലപാതകത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് തഞ്ചാവൂര്‍ എസ്പി ആര്‍ രാജാറാം…
Read More » -
കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകം; മുന്‍ സുഹൃത്ത് കസ്റ്റഡിയില്‍
കോട്ടയം: കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂത്രപളളി സ്വദേശിനി നീതു കൃഷ്ണനെ (36) യാണ് വാഹനമിടിച്ച് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോഴായിരുന്നു നീതുവിനെ വാഹനമിടിച്ചത്. അബോധാവസ്ഥയിലായ നീതുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഒരു കാര്‍ മല്ലപ്പളളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെന്ന് പ്രദേശവാസികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മുന്‍ സുഹൃത്ത് കാഞ്ഞിരപ്പളളി സ്വദേശി അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
വഴിയില്‍ കാത്തിരുന്ന് പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്നു, കൊടുംക്രൂരത; എല്ലാം കണ്ട് CCTV ക്യാമറ
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യം. കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ആദിശേഖറി(15)നെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രിയരഞ്ജനെതിരേ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി മാറിയത്. ഒടുവില്‍ നാടിനെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്. ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറിടിച്ചുണ്ടായ അപകടമരണമെന്നരീതിയിലാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുംചെയ്തു. എന്നാല്‍, സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വഴിത്തിരിവായി. പ്രതി മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് പ്രതിക്കെതിരേ…
Read More » -
ബലൂചിസ്താനില്‍ സ്‌ഫോടനം; ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് തടവുകാരുമായി പോയ വാഹനം; തടവുകാരെ തുറന്നുവിട്ടശേഷം ബോംബുവച്ചെന്നും വിവരം; പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍
ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണു വിവരമെങ്കിലും ഇന്ത്യയാണ് ഇവര്‍ക്കു സഹായം നല്‍കുന്നതെന്നാണു പാകിസ്താന്റെ ആരോപണം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം. വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും…
Read More » -
ഹൂതികള്‍ക്കെതിരേ തിരിച്ചടി തുടര്‍ന്ന് ഇസ്രായേല്‍; സനായിലെ എയര്‍പോര്‍ട്ടും സൈനിക ബേസും തകര്‍ത്തു; യെമനിലെ പ്രധാന ആയുധക്കടത്തു കേന്ദ്രം; മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍; മൂന്നു സിവിലയന്‍ വിമാനങ്ങളും തകര്‍ന്നു; ആക്രമണം മുന്നറിയിപ്പ് നല്‍കിയശേഷമെന്ന് ഇസ്രായേല്‍
ദുബൈ: ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായി യെമനിലെ സനായിലുള്ള എയര്‍പോര്‍ട്ടില്‍ ഇസ്രായേല്‍ പോര്‍ വിമാനങ്ങങ്ങളുടെ ബോംബ് വര്‍ഷം. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. നേരത്തേ ഹുദൈദയിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. യെമന്‍ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്റ് ഫാക്ടറിക്കും നേരെയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. മുപ്പത് പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണത്തില്‍ പങ്കുചേര്‍ന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണു സനാ എയര്‍പോര്‍ട്ടിലേക്കും ആക്രമണം നടത്തിയത്. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നു ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍-മസിരാ ടിവി റിപ്പോര്‍ട്ട് ചെയ്തു. സനാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്തുനിന്നു മാറണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയശേഷമായിരുന്നു ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നും ഇസ്രായേല്‍ അവകാപ്പെട്ടു. ആക്രമണം നടന്നതു സ്ഥിരീകരിച്ചു ദൃക്‌സാക്ഷിയും രംഗത്തുവന്നു. മൂന്നു സിവിലിയന്‍ വിമാനങ്ങളും റണ്‍വേയും ഹൂതികളുടെ മിലിട്ടറി എയര്‍ബേസും തകര്‍ത്തെന്നു വിമാനത്താവളത്തില്‍നിന്നുള്ള മൂന്നുപേരും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.…
Read More » -
അപ്പോഴത്തെ ദേഷ്യത്തില്‍ മൊഴി നല്‍കി! ആറ് പോക്സോ കേസുകളില്‍ അദ്ധ്യാപകന് 171 ാം നാള്‍ ജാമ്യം
തിരുവനന്തപുരം: വിചാരണക്കിടെ പരാതിക്കാര്‍ കൂറുമാറിയതിനെത്തുടര്‍ന്ന് ആറ് പോക്സോ കേസുകളില്‍ ജയില്‍വാസം അനുഭവിക്കുകയായിരുന്ന അദ്ധ്യാപകന് 171 ാം നാള്‍ ജാമ്യം. തിരുവനന്തപുരത്തെ യുപി സ്‌കൂള്‍ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കാണ് ജാമ്യം ലഭിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് നടപടി. അദ്ധ്യാപകന്‍ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് പൊലീസിന് മുന്‍പ് നല്‍കിയ മൊഴിയാണ് വിദ്യാര്‍ത്ഥിനികള്‍ വിചാരണക്കിടെ തിരുത്തിയത്. അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ നേമം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അദ്ധ്യാപകനെ കഴിഞ്ഞ നവംബര്‍ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. സ്‌കൂളില്‍ നടത്തിയ കൗണ്‍സലിംഗിനിടെയായിരുന്നു അദ്ധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആറ് പോക്സോ കേസുകളായിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാള്‍ ആത്മഹത്യക്ക്…
Read More » -
ഒരു കോടി തന്നില്ലെങ്കിൽ കൊന്നുകളയും !!! മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി, അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് വധഭീഷണി. സംഭവത്തിൽ ഷമിയുടെ സഹോദരന്‍ ഹസീബ് അഹമ്മദ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അമ്‌റോഹ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു. ഐപിഎല്‍ തിരക്കുകള്‍ക്കിടയില്‍ ഇ മെയില്‍ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സമയമില്ലാതിരുന്ന ഷമിക്കുവേണ്ടി സഹോദരനാണ് കഴിഞ്ഞ ദിവസം മെയില്‍ തുറന്ന് പരിശോധിച്ചത്. ഞായറാഴ്ചയാണ് സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ തന്നില്ലെങ്കില്‍ ഷമിയെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. രജ്പുത് സിന്ദാര്‍ എന്ന പേരിലാണ് സന്ദേശം വന്നത്. ഇത് വ്യാജ പേരാണെന്നാണ് പൊലീസിന്റെ അനുമാനം. പ്രഭാകര്‍ എന്ന മറ്റൊരു പേരും ഇ മെയിലില്‍ പരാമര്‍ശിക്കുന്നുണ്ട്.ഇ മെയില്‍ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പി ഹസീബ് അഹമ്മദ് പൊലീസിന് കൈമാറി. എത്രയും പെട്ടെന്ന് സന്ദേശം അയച്ചവരെ കണ്ടെത്തുമെന്നും താരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞതായി ഹസീബ് അഹമ്മദ് വ്യക്തമാക്കി. ബെംഗളൂരുവില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
ജോലി ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക്… സഹായികളായി യുവതികളെ കൂടെ കൂട്ടി , കോഴിക്കോട് 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ
കോഴിക്കോട്: 27 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പി.അമർ (32), എം.കെ.വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ. വാഹിദ് (38) തലശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂരിൽനിന്നു കാറിൽ കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ആർക്കും സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളും ഒപ്പം കൂടിയിരുന്നത്. സംഘത്തിലെ പ്രധാനിയായ അമർ മുൻപ് ജില്ലയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട്, കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ ഒരു മാസം മുൻപേ ജോലി ഉപേക്ഷിക്കുകയും പൂർണമായും ലഹരി കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തു. കൂടെയുള്ള ആതിര കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഇവന്റ് മാനേജ്മെന്റ് നടത്തി വരികയാണ്. വൈഷ്ണവി കണ്ണൂരിലെ ഒരു പ്രമുഖ കോസ്മെറ്റിക് ഷോപ്പിലെ ജോലിക്കാരിയാണ്. വാഹിദിനു കുറ്റ്യാടിയിൽ കോഴി കച്ചവടമാണ്. അമറിനു മറ്റു സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Read More » -
തേങ്ങയിടാന്‍ വന്ന പരിചയം; വീട്ടില്‍ കയറി വയോധികയുടെ എട്ടുപവന്റെ മാല പൊട്ടിച്ചു; മാഹിയില്‍ തമിഴ് ദമ്പതിമാര്‍ പിടിയില്‍
മയ്യഴി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ച കേസില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ അറസ്റ്റിലായി. പ്രതികളെ മാഹി കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ ഹീരയുടെ (68) കഴുത്തില്‍നിന്നാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് മാല തട്ടിപ്പറിച്ചത്. മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം മാഹി എസ്ഐ അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ദമ്പതിമാരായ മുരളി (27), സെല്‍വി (28) എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിച്ചു. ഇവരില്‍നിന്ന് കളവു മുതലായ മാലയും കണ്ടെടുത്തു. മുരളി നാഗര്‍കോവില്‍ സ്വദേശിയും സെല്‍വി വേളാങ്കണ്ണി സ്വദേശിയുമാണ്. ഇപ്പോള്‍ കോഴിക്കോട് ഭാഗത്താണ് താമസിക്കുന്നത്. തെങ്ങില്‍ കയറി തേങ്ങായിടാനായി ഇടയ്ക്കിടെ മാഹിയിലെ വീടുകളില്‍ എത്താറുണ്ട്. ഹീരയുടെ വീട്ടിലും ഇയാള്‍ തേങ്ങ ഇടാനായി വരാറുണ്ട്. അന്വേഷണസംഘത്തില്‍ ഗ്രേഡ് എസ്ഐമാരായ സുനില്‍കുമാര്‍ മൂന്നങ്ങാടി, എന്‍. സതീശന്‍ എന്നിവരാണുണ്ടായിരുന്നത്.
Read More »
