Crime

  • ബന്ധുവീട്ടിലേക്ക് മാറിയിട്ടും വിടാതെ ശല്യം തുടര്‍ന്നു; ഇറങ്ങിവരണമെന്ന് നിര്‍ബന്ധം നിരസിച്ചത് പകയായി; 17-കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ്

    പത്തനംതിട്ട: കടമ്മനിട്ടയില്‍ പതിനേഴുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ആണ്‍സുഹൃത്തായിരുന്ന പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് കോടതി വിധി. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൂടെ ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് കടമ്മനിട്ട സ്വദേശി ശാരികയെ അയല്‍വാസി സജില്‍ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസില്‍ പ്രധാന തെളിവായി കോടതി പരിഗണിച്ചെന്ന് പറഞ്ഞ പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ്, പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്നും പ്രതികരിച്ചു. 2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആണ്‍സുഹൃത്ത് ആക്രമിച്ചത്. അയല്‍വാസി കൂടിയായ സജിലിന്റെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജില്‍ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്റെ ഒപ്പം ഇറങ്ങിവരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോഴാണ് ശാരിക…

    Read More »
  • ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന് 21 വര്‍ഷം കഠിന തടവും പിഴയും

    തൊടുപുഴ: ഏഴ് വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 21 വര്‍ഷവും ആറ് മാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കരിമണ്ണൂര്‍ ചാലാശേരി കരിമ്പനക്കല്‍ കെസി പ്രദീപ് (48)നെയാണ് തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ ബാല്‍ ശിക്ഷിച്ചത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴ് വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി. സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ് 2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്‌കൂളില്‍ അദ്ധ്യാപികയോട് ഇക്കാര്യം പറഞ്ഞു. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടി ബിജോയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി…

    Read More »
  • എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി, സഹപാഠികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

    മുംബയ്: എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സഹപാഠികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്?റ്റില്‍. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. 22കാരിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിനുശേഷമായിരുന്നു പീഡനം. പൂനെ, സോലാപൂര്‍,സാംഗ്ലി സ്വദേശികളാണ് പൊലീസ് പിടിയിലായത്. പ്രതികള്‍ 20നും 22നും ഇടയില്‍ പ്രായമുളളവരാണ്. ഇവരെ മേയ് 27 വരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മേയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് രാത്രി പത്ത് മണിയോടെ തീയേറ്ററില്‍ സിനിമ കാണാന്‍ പോയതായിരുന്നു യുവതി. ഇതിനിടയില്‍ പ്രതികളിലൊരാള്‍ യുവതിയെ നിര്‍ബന്ധിച്ച് ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് യുവതിക്ക് അമിത അളവില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയതിനുശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്. പീഡന വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. കര്‍ണാടകയിലെ ബെലഗാവി സ്വദേശിയാണ് യുവതി. മനോവിഷമത്തിലായിരുന്ന യുവതിയോട് രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ഇതോടെയാണ് വിശ്രാംബാഗ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പടെയുളള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന്…

    Read More »
  • ചാരന്‍മാരെ ഐഎസ്‌ഐ ഉപയോഗിച്ചത് എന്തിന്? പാക് എംബസി കേന്ദ്രമാക്കി വിസയ്ക്കു പകരം സംഘടിപ്പിച്ചത് ആയിരക്കണക്കിന് സിംകാര്‍ഡുകള്‍; വാട്‌സ് ആപ്പും ടെലിഗ്രാമും ഉപയോഗിച്ചു സൈനികരുടെ ഫോണുകള്‍ ചോര്‍ത്തി; ഝലം ജില്ലയില്‍ പ്രത്യേകം കോള്‍ സെന്റര്‍; ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍

    ന്യൂഡല്‍ഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ അറസ്റ്റിലായവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കുവേണ്ടി വ്യാപകമായി ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയെന്ന് കണ്ടെത്തല്‍. പാകിസ്താനില്‍ ബന്ധുക്കളുള്ള ഹരിയാനയടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള ഗ്രാമീണരുടെ സിംകാര്‍ഡുകളാണ് വിസ നല്‍കുന്നതിനു പകരമായി ആവശ്യപ്പെട്ടിരുന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഇന്ത്യ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതില്‍ ജ്യോതി മല്‍ഹോത്രയെന്ന വനിതയും ഉള്‍പ്പെടുന്നു. ഇവര്‍ നിരവധി തവണ പാകിസ്താനില്‍ പോയിട്ടുണ്ട്. ഇവിടേക്കുള്ള വിസയ്ക്കു പകരം ഇന്ത്യക്കാരുടെ പേരിലുള്ള സിംകാര്‍ഡുകളാണ് പാക് എംബിസിയെക്കൊണ്ട് ഐഎസ്‌ഐ സംഘടിപ്പിച്ചത്. സിംകാര്‍ഡുകള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികമായി 5000 രൂപവരെയും നല്‍കും. ഈ വ്യക്തികള്‍ പാകി ഹൈക്കമ്മീഷനില്‍ നിയമിച്ച ഐഎസ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹീം, സാം ഹാഷ്മി എന്ന മുസമ്മില്‍ ഹുസൈന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറുന്നു. ഇവരെ പിന്നീട് ഇന്ത്യ പുറത്താക്കിയിരുന്നു. 2018 നും 2024 നും ഇടയില്‍ പാക്…

    Read More »
  • ‘പണം നല്‍കിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ല, ഇല്ലെങ്കില്‍ പൂട്ടും’; ഇഡി ഉദ്യോഗസ്ഥര്‍ക്കായി മൂന്നുകോടി വരെ വാങ്ങിയെന്ന് വിജിലന്‍സിന് വിവരം; ഫോണ്‍ സംഭാഷണങ്ങള്‍ കേന്ദ്രമാക്കി അന്വേഷണം; പണം നല്‍കേണ്ടത് തട്ടിക്കൂട്ട് കമ്പനിയുടെ അക്കൗണ്ടില്‍

    കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈക്കൂലി വാങ്ങി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്. ഇഡി ഉദ്യോഗസ്ഥര്‍ക്കാണെന്ന് പറഞ്ഞ് മൂന്നുകോടി രൂപവരെ പ്രതികള്‍ വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. ഫോണിലൂടെ അടക്കം ലഭിച്ച പരാതികളില്‍നിന്നാണ് ഇക്കാര്യം അന്വേഷകസംഘത്തിന് കണ്ടെത്താനായത്. ഇരകളെ ബന്ധപ്പെട്ട് പരാതി വാങ്ങാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. രണ്ടാംപ്രതി വില്‍സണ്‍ വര്‍ഗീസ്, താന്‍ ഇടപെട്ട് ഒരു കേസ് ഒതുക്കിയ കാര്യം പരാതിക്കാരനായ അനീഷ് ബാബുവിനോട് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ സംഭാഷണം സഹിതമാണ് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഈ നിര്‍ണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം ആരംഭിച്ചത്. ഇതില്‍നിന്ന് ലഭിക്കുന്ന തെളിവുകള്‍വച്ച് ഒന്നാംപ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ചോദ്യംചെയ്യാനാണ് വിജിലന്‍സ് നീക്കം. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും 30 ലക്ഷത്തിന് ഒതുക്കാമെന്ന് വില്‍സണ്‍ ഉറപ്പുനല്‍കുന്നതാണ് സംഭാഷണത്തിലുള്ളത്. പണം നല്‍കിയാല്‍ പിന്നെ ഇഡിയില്‍നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.…

    Read More »
  • പറഞ്ഞത് കാലിത്തീറ്റയെന്ന്; ലോറിയില്‍നിന്ന് മൂന്നര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

    സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍ 40 ചാക്ക് ബിയര്‍ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ഇവ. സഫീറാണ് ലോറി ഓടിച്ചുവന്നത്. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കേസെടുത്ത പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ലോഡും ലോറിയും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • ബേപ്പൂരിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശി വെട്ടേറ്റ് മരിച്ചനിലയില്‍; മുറി പുറത്തുനിന്നു പൂട്ടി, പ്രതിക്കായി തിരച്ചില്‍

    കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജംക്ഷനിലെ ലോഡ്ജ് മുറിയില്‍ കൊല്ലം സ്വദേശിയെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. കൊലപാതകമാണെന്നാണ് സംശയം. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്‌ഐമാരായ എം.കെ.ഷെനോജ് പ്രകാശ്, എം.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു.

    Read More »
  • രണ്ടാനമ്മയുടെ കണ്ണിലെ കരട്; 13 കാരിയായ മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവിന്റെ ശ്രമം; കുട്ടികള്‍ എടുത്ത വീഡിയോ തെളിവായി

    ഭോപ്പാല്‍: മകളെ കൊന്ന രണ്ടാം ഭാര്യയെ രക്ഷിക്കാന്‍ യുവാവ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും മൃതദേഹം സംസ്‌കരിച്ച് കഴിഞ്ഞ് അപ്രതീക്ഷിതമായി പിടിവീണു. അതിന് കാരണമായതാവട്ടെ ഗ്രാമത്തിലെ ഏതാനും കുട്ടികള്‍ അവരുടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോയും. 13കാരിയുടെ മരണത്തിലാണ് നാടകീയമായ സംഭവങ്ങളിലൂടെ സത്യം പുറത്തുവന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജൈനില്‍ 13 കാരിയായ മധു എന്ന പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തിലാണ് അപ്രതീക്ഷിത വഴിത്തിരിവുണ്ടായത്. മധുവിന്റെ അച്ഛന്‍ ബാലു പന്‍വാര്‍ എന്ന ബലറാം തന്റെ രണ്ടാം ഭാര്യയായ സംഗീതയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഗീത എപ്പോഴും മധുവിനോട് വഴക്കുണ്ടാക്കുകയും കുട്ടിയെ ശിക്ഷിക്കുകയുമൊക്കെ ചെയ്തിരുന്നു. വീട്ടുജോലികളുടെ പേരിലായിരുന്നു പ്രധാനമായും പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങളുണ്ടായപ്പോള്‍ മധുവിനെ സംഗീത ശ്വാസം മുട്ടിച്ച് കൊന്നു. ബാലറാം വീട്ടിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കണ്ടു. എന്നാല്‍ പൊലീസിനെ വിളിക്കുന്നതിന് പകരം എങ്ങനെയും രണ്ടാം ഭാര്യയെ രക്ഷിക്കാനായി അയാളുടെ ശ്രമം. മധുവിന്റെ കഴുത്തില്‍ മുറുക്കിയ അടയാളങ്ങളുണ്ടായിരുന്നെങ്കിലും അത് നാട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ ഇരുവരും ശ്രമം നടത്തി. മകളുടെ…

    Read More »
  • ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു…!! ആക്രമണത്തിന് ഇരയായ മറ്റൊരാൾക്ക് ഗുരുതര പരുക്ക്… മൂന്ന് പ്രതികൾ ദുബായിൽ പിടിയിൽ

    ദുബായ്: അനാശാസ്യത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ 3 പേർ ദുബായിൽ പിടിയിൽ. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. 3 ഏഷ്യക്കാർ ആണ് പ്രതികൾ. 2 യുവാക്കളാണ് ആക്രമണത്തിനിരയായത്. ലൈംഗിക ആവശ്യങ്ങളുമായി സമീപിച്ച സംഘത്തോട് യുവാക്കൾ വിസമ്മതിച്ചതാണ് പ്രകോപനമായതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരു യുവാവിനെ സംഘം കുത്തിക്കൊലപ്പെടുത്തുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കേസ് നിലവിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷനിലാണ്. 24 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയതെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. സ്ഥലം കാണാനെന്ന് പറഞ്ഞ് പൊന്‍മുടിയില്‍ എത്തിച്ചു; കാട് മൂടിയ വിജന പ്രദേശത്ത് പീഡനം; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൊഴി, അയിരൂരില്‍ പോക്സോ കേസ്

    Read More »
  • മദ്യപിക്കുമ്പോള്‍ സ്ത്രീക്കൊപ്പം ഇരുന്നു; പിന്നാലെ ദൃശ്യം പകര്‍ത്തി പണം തട്ടാന്‍ശ്രമം; മൂന്നുപേര്‍ പിടിയില്‍

    ചെന്നൈ: പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പഴനി ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. പഴനി അടിവാരത്തിലെ ദുര്‍ഗൈരാജ് (45), പഴനി നേതാജി നഗറിലെ നാരായണ സ്വാമി (44), ചിത്രാറാണി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് നാരായണ സ്വാമിയുടെ വീട്ടില്‍ പണമിടപാട് സ്ഥാപനം ഉടമ സുകുമാര്‍(44), നാരായണസ്വാമി, ദുര്‍ഗൈരാജ്, ചിത്രാറാണി എന്നിവര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത് ചിത്രാറാണിയുടെ കൂടെ സുകുമാര്‍ ഇരിക്കുന്നത് നാരയാണസ്വാമിയും, ദുര്‍ഗൈരാജും അവരുടെ മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്തു. പിന്നീട് പിറ്റേദിവസം ഈ ദൃശ്യങ്ങള്‍ സുകുമാറിനെ കാണിച്ചു ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ വീട്ടുകാര്‍ക്ക് അയച്ചു നല്‍കുമെന്ന് പറഞ്ഞതോടെ സുകുമാര്‍ പഴനി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പഴനി ടൗണ്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    Read More »
Back to top button
error: