Crime
-
ഉച്ചത്തില്‍ നിലവിളിച്ച് ഷഹാന ആളെക്കൂട്ടി, അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ നാടകം; പള്ളുരുത്തിക്കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
കൊച്ചി: റോഡരുകിലെ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും അവരുടെ ഭര്‍ത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭര്‍ത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന്…
Read More » -
ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പിന് തെളിവ്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തിനിടെ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ താരം ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേയാണ് കോടതിയില്‍ ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. 2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും…
Read More » -
കാമുകനുമായുള്ള കൂത്താട്ടം ഭര്‍ത്താവിന് അയച്ചുകൊടുത്തു; ഭാര്യയുടെ വീഡിയോ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി
ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ വീഡിയോ കണ്ട ഭര്‍ത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തകിലാണ് ദാരുണ സംഭവം നടന്നത്. മഗന്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകന്‍ ദീപക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും മഗന്‍ ആരോപിച്ചിരുന്നു. കാമുകനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യയാണ് മഗന് അയച്ച് കൊടുത്ത്. ഇത് കണ്ടതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് മഗന്‍ ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ദീപക്ക് പൊലീസ് ഉദ്യോഗസ്ഥനാണെന്നും മഗന്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഒരു മുറിയില്‍ ദിവ്യ നൃത്തം ചെയ്യുന്നതും അത് കാമുകന്‍ റെക്കോഡ് ചെയ്യുന്നതും കാണാം. പിന്നാലെ വലിയ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്നത്. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നതായും മഗന്‍ ആരോപിക്കുന്നു. ദീപക്കും ദിവ്യയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും മഗന്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും തന്റെ മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തണമെന്നും മഗന്‍ ആവശ്യപ്പെടുന്നുണ്ട്.
Read More » -
യുവാവിനെ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, കാമുകിയും ഭർത്താവും അറസ്റ്റിൽ
കൊച്ചി പെരുമ്പടപ്പ് പാർക്ക് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പള്ളുരുത്തി പെരുമ്പടപ്പ് വഴിയകത്ത് ആഷിക്കിനെ(30)യാണ് ദുരൂഹ സാഹചര്യത്തിൽ വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ആഷിക്കിൻ്റെ കാമുകിയും ഭർത്താവും പൊലീസ് പിടിയിലായി. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പിൽ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ ദുരൂഹ സാഹചര്യത്തിൽ ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ച രാത്രിയാണ്. തനിക്ക് വാഹനാപകടം സംഭവിച്ചതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാൽ, സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. കുറച്ചു കാലമായി ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ആഷിക്കിനെതിരെ ഷഹാനയെ നിർബന്ധിപ്പിച്ച് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു…
Read More » -
കുളത്തൂപ്പുഴയിൽ 14 കാരി 7 മാസം ഗർഭിണി: പോക്സോ കേസില്‍ 18 കാരൻ അറസ്റ്റിൽ
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ 14 വയസ്സുകാരി പെൺകുട്ടി 7 മാസം ഗർഭിണി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുവന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. അന്വേഷണത്തിൽ ഉത്തരവാദി നാട്ടുകാരായ 19 വയസ്സുകാരനാണെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 14 കാരി പെൺകുട്ടിയെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. ഇവിടെനിന്നാണ് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ ഉടൻ ശിശുക്ഷേമ സമിതിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Read More » -
സഹപ്രവര്‍ത്തകനായ യുവാവ് വേറെ വിവാഹം കഴിച്ചു, ‘പ്രണയപ്പക’യില്‍ ബോംബ് ഭീഷണി, വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍
അഹമ്മദാബാദ്: 12 സംസ്ഥാനങ്ങള്‍, 21 വ്യാജ ബോംബ് ഭീഷണികള്‍. അന്വേഷിച്ചെത്തിയ പൊലീസിനു മുന്നില്‍ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്‌നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്‌സ് എന്‍ജിനീയര്‍ റെനെ ജോഷില്‍ഡയെയാണ് (26) അഹമ്മദാബാദ് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു വ്യാജ മെയില്‍ ഐഡികളില്‍നിന്നു സന്ദേശമയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയില്‍ ഇയാള്‍ വിവാഹം കഴിച്ചതോടെ, ജോഷില്‍ഡ ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയയ്ക്കുകയായിരുന്നു. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍. ഗുജറാത്തിലെ ഒരു സ്‌കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ…
Read More » -
ലോഡ്ജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു; നിലമ്പൂരിലെത്തിയത് ‘തോക്കുസ്വാമി’ക്കൊപ്പം; സംഭവം നിലമ്പൂര്‍ ഫലപ്രഖ്യാപനത്തിന്റെ തലേന്ന്
മലപ്പുറം: നിലമ്പൂര്‍ വോട്ടെണ്ണലിന്റെ തലേന്ന് യുവാവ് ലോഡ്ജ് കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. വികെ റോഡില്‍ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്നു താഴെവീണ്, പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പില്‍ അജയ്കുമാര്‍ (26) ആണ് മരിച്ചത്. മൈസൂരുവില്‍ ബിബിഎ വിദ്യാര്‍ഥിയാണ്. പൊലീസ് പറയുന്നത്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൈസൂരുവില്‍നിന്ന് അജയ്യും മൂന്നു സുഹൃത്തുക്കളും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവല്‍ ഭദ്രാനന്ദയ്ക്കാെപ്പം (തോക്കുസ്വാമി) 20നു നിലമ്പൂരിലെത്തി. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവര്‍ വണ്ടൂരിലും മുറിയെടുത്തു. 21 ന് അജയ്യും കൂട്ടുകാരും ഭദ്രാനന്ദയ്‌ക്കൊപ്പം ചേര്‍ന്നു. അന്നു രാത്രി 11.45ന് ലോഡ്ജിന്റെ മൂന്നാം നിലയിലെ ഇടനാഴിയില്‍നിന്ന് അജയിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു ഭദ്രാനന്ദയുടെ മുറിയിലാക്കുന്നതു ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്തു ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്നു പറയുന്നു. സുഹൃത്തുക്കള്‍ വണ്ടൂരിലേക്കു തിരിച്ചുപോയി. പിന്നാലെ, പുലര്‍ച്ചെ രണ്ടോടെയാണു മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണത്. ലോഡ്ജിലെ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് എത്തി വിളിച്ചുണര്‍ത്തിയപ്പാേഴാണു…
Read More » -
ലാബിലെ ലൈംഗിക അതിക്രമം വീട്ടില്‍ അറിയിച്ചിട്ടും താക്കീത് മാത്രം; മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും അശ്ലീല വീഡിയോകള്‍ അയച്ചും പ്രലോഭനം; സഹികെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ടീച്ചറോട് പറഞ്ഞതോടെ നടപടി; പോക്സോ കേസില്‍ ലാബ് ഉടമ അറസ്റ്റില്‍; വിവരം മറച്ചുവച്ച മാതാപിതാക്കളും കേസില്‍ പ്രതികള്‍
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ലാബ് ഉടമ അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുകയും ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ചുകൊടുക്കുകയും ചെയ്ത കേസിലാണ് ഒന്നാം പ്രതിയായ ലാബ് ഉടമയെ പോലീസ് പിടികൂടിയത്. കൈപ്പട്ടൂരിലെ ആസ്റ്റര്‍ ലാബിന്റെ ഉടമയായ ഓമല്ലൂര്‍ ആറ്റരികം ചെറിയമംഗലത്ത് അജിത് സി. കോശി (57) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കുട്ടിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടില്‍ ജോലിയുണ്ട്, പിതാവ് വിദേശത്താണ്. പ്രതി അതിക്രമം കാണിച്ചത് സംബന്ധിച്ച് വിവരം വീട്ടില്‍ അറിയിച്ചിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ വിഷയം മറച്ചുവച്ചതിന് മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഴിഞ്ഞ 17 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ വച്ച് കുട്ടിയുടെ ദേഹത്ത് പ്രതി കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാണിച്ച വിവരം…
Read More » -
യുവാവിന്റെ മൃതദേഹം കനാലില്‍, കൊലപാതകമെന്ന് കുടുംബം; ഭാര്യയ്ക്കും അമ്മയ്ക്കും ഒരേയാളുമായി അടുപ്പം
അമരാവതി: രാജ്യത്തെ ഞെട്ടിച്ച മേഘാലയ ‘ഹണിമൂണ്‍ കൊലപാതക’ത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാനമായ സംഭവം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനു ശേഷം 32-കാരനായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിലെ കുര്‍ണൂലിലെ കനാലിലാണ് തെലങ്കാന സ്വദേശിയായ തേജേശ്വറിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 17-ാം തീയതി മുതല്‍ ഇയാളെ കാണാതായിരുന്നു. തേജേശ്വറിന്റെ മരണത്തിനു പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് തേജേശ്വറിന്റെ ഭാര്യ ഐശ്വര്യയേയും ഭാര്യാമാതാവ് സുജാതയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭൂമി സര്‍വേയറും നൃത്താധ്യാപകനുമാണ് മരിച്ച തേജേശ്വര്‍. മരണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ പക്ഷേ, ഇയാളുടെ ഭാര്യയുടെ വിവാഹേതര ബന്ധവും കൊലപാതകവും സംബന്ധിച്ച ആരോപണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. സുജാത ജോലിചെയ്തിരുന്ന ബാങ്കിലെ ഒരു ജീവനക്കാരനുമായി ഐശ്വര്യ ബന്ധത്തിലായിരുന്നുവെന്നാണ് തേജേശ്വറിന്റെ കുടുംബം ആരോപിക്കുന്നത്. ഈ സമയം തേജേശ്വറുമായും ഐശ്വര്യ സ്നേഹബന്ധത്തിലായിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.…
Read More » -
സുഹൃത്തുക്കളുമായി വീഡിയോകോള്‍, ഷഹീന ദാമ്പത്യജീവിതം നശിപ്പിച്ചെന്ന് സഹോദരന്‍; കൊലപാതകത്തിന് സുഹൃത്തും സഹായിച്ചു
തിരുവനന്തപുരം: മണ്ണന്തലയില്‍ സഹോദരന്‍ സഹോദരിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിശദാംശങ്ങള്‍ പുറത്ത്. ഷഹീനയുടെ മറ്റു ബന്ധങ്ങള്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍. രണ്ടാം പ്രതി വിശാഖിന്റെ സഹായത്തോടെയാണ് സഹോദരന്‍ ഷംഷാദ് കൊലപാതകം നടത്തിയതെന്നും പോലീസ് കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഞായറാഴ്ച ഹാജരാക്കും. യാതൊരു കുറ്റബോധവുമില്ലാതെയാണ് ഷംഷാദ് സഹോദരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കാര്യം പോലീസിന് മുമ്പില്‍ സമ്മതിച്ചത്. ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ തടഞ്ഞതും ഷംഷാദാണ്. സഹോദരിയുടെ സൗഹൃദങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതാണെന്നും ഷംഷാദ് വിശ്വസിച്ചു. ഇതിലെ തര്‍ക്കം മര്‍ദ്ദനത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചെന്നാണ് പോലീസ് എഫ്‌ഐആര്‍. കഴിഞ്ഞ ആറുമാസമായി ഷഹീന വിവാഹബന്ധം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. രണ്ടാംപ്രതി ചെമ്പഴന്തി സ്വദേശി വിശാഖിന്റെ അറിവോടെയാണ് കൊലപാതകം നടന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടന്ന മണ്ണന്തലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫോറന്‍സിക് സംഘം പരിശോധന…
Read More »