Crime

  • ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ജയിലില്‍ മര്‍ദനം

    തൃശൂര്‍: ആലുവയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനം. ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനാണ് (30) മര്‍ദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരന്‍ രഹിലാല്‍ സ്പൂണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആലുവയില്‍ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്‌സോ കുറ്റങ്ങളില്‍ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലില്‍ കഴിയണം. 2023 ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കുഞ്ഞിനെ…

    Read More »
  • സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യയും പുഴു സിനിമയുടെ സംവിധായികയുമായ രത്തീന; ‘ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; വ്യവസായി എന്ന ലേബല്‍ തട്ടിപ്പു നടത്താന്‍; തോമസ് ഐസക്ക് സഹായിച്ചു; എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല’

    കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഷെര്‍ഷാദിന്റെ മുന്‍ഭാര്യയും ‘പുഴു’ എന്ന സിനിമയുടെ സംവിധായികയുമായ റത്തീന ടിപി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷെര്‍ഷാദ് ക്രിമിനലാണെന്നും പറയുന്നത് മുഴുവന്‍ തെറ്റാണെന്നും പറഞ്ഞിരിക്കുന്നത്. സിപിഎം നേതാവ് തോമസ് ഐസക്ക് വീടിന്റെ ജപ്തി നോട്ടീസ് വന്ന സമയത്ത് സഹായിച്ചിട്ടുണ്ട്. എംവി ഗോവിന്ദനേയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും റത്തീന വ്യക്തമാക്കി. ജീവനാംശം പോലും തരാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് ഷെര്‍ഷാദ് ചെയ്യുന്നത്. സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസിലെ പ്രതിയാണ്. വ്യവസായി എന്ന ലേബല്‍ പോലും തട്ടിപ്പ് നടത്താനാണ്. കോടതി ഉത്തരവു പോലും പാലിക്കാതെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്. ഷെര്‍ഷാദിന് എതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോള്‍ തന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴത്തെ…

    Read More »
  • പ്രണയം നിരസിച്ചു; പാലക്കാട് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു, രണ്ടു യുവാക്കള്‍ പിടിയില്‍

    പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് കുത്തന്നൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.

    Read More »
  • എന്തൊരു ചെയഞ്ച്! സന്യാസി വേഷത്തില്‍ ഒളിവ് ജീവിതം, ഫോണ്‍ ഉപയോഗിക്കില്ല; ‘പോക്‌സോ’ പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

    പാലക്കാട്: സന്യാസി വേഷത്തില്‍ പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്‌നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. 2021ലാണ് ശിവകുമാര്‍ പോക്‌സോ കേസില്‍ പ്രതിയായത്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഫോണുള്‍പ്പെടെ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. നാല് വര്‍ഷം മുന്‍പുള്ള രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങളാണ് പിടികൂടുമ്പോള്‍ ശിവകുമാറിനുണ്ടായിരുന്നത്. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായമായത്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ ടി എന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ…

    Read More »
  • വിസ വാഗ്ദാനംചെയ്ത് ലഹരിനല്‍കി മയക്കി പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി; പ്രവാസി വ്യവസായിക്കെതിരേ കേസ്

    തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.

    Read More »
  • കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

    കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍…

    Read More »
  • ഷമീറലിക്ക് ശിഷ്ടകാലം കഷ്ടകാലമോ? ‘ഓള്‍ റെഡി’ പീഡനക്കേസില്‍ ജയിലില്‍; 17 കാരിയെ പീഡിപ്പിച്ച കേസില്‍ 55 വര്‍ഷം വീണ്ടും കഠിനതടവ്

    മലപ്പുറം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വര്‍ഷം കഠിനതടവും 4,30,000 രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് അല്‍ത്താഫ് മന്‍സിലില്‍ ഷമീറലി മന്‍സൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ 18 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു. 2024 സെപ്റ്റംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

    Read More »
  • പൂജപ്പുര ജയില്‍ കാന്റീനില്‍ മോഷണം, നാലുലക്ഷം രൂപ കവര്‍ന്നു; പിന്നില്‍ താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്നയാള്‍

    തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു കാമറപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.

    Read More »
  • ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ എംഡിഎംഎയുമായി പിടിയില്‍; കണ്ണൂരിലെ ലോഡ്ജിലെ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും

    കണ്ണൂര്‍: ജില്ലയില്‍ വന്‍മയക്കുമരുന്ന് വില്‍പ്പന സംഘം പൊലിസ് റെയ്ഡില്‍ കുടുങ്ങി. യൂത്ത് കോണ്‍ഗ്രസ് എടയന്നൂര്‍ ബ്ളോക്ക് ഭാരവാഹിയായ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യില്‍ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. എംഡിഎംഎ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോട് – ഇരിക്കൂര്‍ റോഡിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് ആറംഗ സംഘം ഇവിടെ മുറിയെടുത്തത്. ശനിയാഴ്ച്ച രാവിലെ മുതല്‍ ഇവിടേക്ക്…

    Read More »
  • കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി; അജ്മീറില്‍ ബിജെപി നേതാവ് അറസ്റ്റില്‍

    ജയ്പുര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും കാമുകിയും പിടിയില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു എന്നിവരാണ് പൊലീസ് പിടിയിലായത്. ഓഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് മരണം ചിത്രീകരിച്ചത്. വീട്ടില്‍ അജ്ഞാതര്‍ കയറിയെന്നും മോഷണത്തിനിടെ ഭാര്യയെ കൊന്നതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും ഇയാള്‍ മൊഴി നല്‍കി. അജ്ഞാതസംഘത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സമീപപ്രദേശത്തെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെയാണ് രോഹിത് പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നിയത്. വിശദമായ ചോദ്യംചെയ്യലില്‍, കാമുകിയ റിതുവിന്റെ താല്‍പര്യപ്രകാരമാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് രോഹിത് പറഞ്ഞു. ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലാണ്. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ സഞ്ജു തടസ്സമാകുമെന്ന് മനസ്സിലായി. സഞ്ജുവിനെ എങ്ങനെയെങ്കിലും…

    Read More »
Back to top button
error: