Crime

  • ‘അയാള്‍ ഒരു രാക്ഷസന്‍’; വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരേ ബലാത്സംഗ പരാതിയുമായി കൗമാരക്കാരിയടക്കം 11 സ്ത്രീകള്‍; രണ്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയും അധികൃതര്‍ മുക്കിയെന്ന് വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ ക്രിക്കറ്റ് വെസ്റ്റ്ഇന്‍ഡീസ്

    ന്യൂയോര്‍ക്ക്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ബലാല്‍സംഗ പരാതിയുമായി നിരവധി യുവതികള്‍. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക പീഡനം, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 11 യുവതികളെങ്കിലും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് കരീബിയന്‍ ചാനലായ സ്‌പോര്‍ട്‌സ് മാക്‌സ് ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താരത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല. ഗയാന ആസ്ഥാനമായുള്ള പത്രമായ കൈറ്റൂര്‍ സ്പോര്‍ട്സിലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ‘അയാള്‍ ഒരു രാക്ഷസന്‍’ എന്ന് തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഒരു കൗമാരക്കാരിയടക്കം കുറഞ്ഞത് പതിനൊന്ന് യുവതികളെങ്കിലും പരാതിയുമായി രംഗത്തുണ്ടെത്തും ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ബലാല്‍സംഗത്തിനും ഇരയായതായും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. ഈ സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ അഭിഭാഷകനെ സമീപിച്ചിരുന്നതായും…

    Read More »
  • ആശുപത്രിയിലേക്ക് ഓടിവന്ന് നഴ്‌സിന്റെ കഴുത്തറത്തു; രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍; ഞെട്ടിത്തരിച്ച് രോഗികളും ഡോക്ടര്‍മാരും; യുവാവിന് സന്ധ്യയുമായി ബന്ധമെന്നു സൂചന

    ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിക്കയറി നഴ്സിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിവേഗത്തില്‍ രക്ഷപ്പെട്ട പ്രതിക്കായി ഊര്‍ജിത തിരച്ചില്‍. മധ്യപ്രദേശിലെ നര്‍സിങ്പൂര്‍ ജില്ല ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ട്രെയിനി നഴ്സായ 18കാരി സന്ധ്യാ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോട്‌വാലി പൊലീസ് പറയുന്നു. കയ്യില്‍ കത്തിയുമായാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ പ്രതി ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് ഭാഗത്തേക്ക് ഓടിക്കയറിയത്. വാര്‍ഡിനു പുറത്ത് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു ട്രെയിനിയായ സന്ധ്യ. കറുത്ത ഷര്‍ട്ടും മാസ്ക്കുമിട്ടുവന്ന പ്രതി വന്നയുടന്‍ സന്ധ്യയെ പിടിച്ചുനിര്‍ത്തി സംസാരിച്ചു, പിന്നാലെ മര്‍ദിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. ചുറ്റും നിന്നവരെല്ലാം ആകെ പേടിച്ചുബഹളം വയ്ക്കാന്‍ തുടങ്ങി. കൊലപ്പെടുത്തിയതിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ ഓഫീസിലായിരുന്നുവെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ ജിസി ചൗരസ്യ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് കോട്‌വാലി പൊലീസ്…

    Read More »
  • അമ്മയെ മകന്‍ വെട്ടിക്കൊന്നത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ; വിവരം പുറത്തറിയിച്ചത് ലഹരിക്കടിമയായ പ്രതി തന്നെ

    കോട്ടയം: പള്ളിക്കത്തോട്ടില്‍ ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. അരവിന്ദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീടിനോട് ചേര്‍ന്ന് പുറത്താണ് അടുക്കള. അവിടെ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അരവിന്ദ് തന്നെയാണ് വിവരം അടുത്തവീട്ടില്‍ ചെന്ന് പറഞ്ഞത്. അയല്‍വീട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍ അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് അരവിന്ദെന്ന് പൊലീസ് പറയുന്നു. 20 വര്‍ഷം മുന്‍പ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു. തുടര്‍ന്ന് സിന്ധു കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കനായിരുന്ന ഇയാള്‍ ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്.

    Read More »
  • കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു കോളജ് വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥിയും അറസ്റ്റില്‍

    കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ പൂര്‍വവിദ്യാര്‍ഥിയുമാണ്. കേസിലെ മുഖ്യപ്രതിയായ പൂര്‍വവിദ്യാര്‍ഥി തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം മുന്‍ നേതാവാണെന്നാണ് വിവരം. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തെത്തി. ബംഗാളില്‍ നിയമവാഴ്ച ഇല്ലാതായിരിക്കുന്നെന്നും നാണക്കേടാണ് ഇതെന്നും അദ്ദേഹം എക്സില്‍ പ്രതികരിച്ചു. പത്തുമാസം മുന്‍പ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. കോളേജിലെ സെമിനാര്‍ റൂമില്‍നിന്നായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോളജ് സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവും ലഭിച്ചിരുന്നു.

    Read More »
  • കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി നിരവധിപ്പേര്‍; ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ നാലര കോടി തട്ടി

    കൊച്ചി: കണ്ണൂരില്‍ ഓണ്‍ലൈന്‍ ട്രേഡിന്റെ മറവില്‍ മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും പല തവണകളായി നാലര കോടിയോളം രൂപ തട്ടിയടുത്തതായി പരാതി. മട്ടന്നൂര്‍ സ്വദേശിക്കാണ് 4,43,20,000 രൂപ നഷ്ടപ്പെട്ടത്. ഇരട്ടി ലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെതിരെ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. വാട്സ്ആപ്പില്‍ കണ്ട മെസേജ് ആണ് തട്ടിപ്പിന്റെ തുടക്കം. വ്യാജ ഷെയര്‍ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിങ് ചെയ്യാന്‍ ശ്രമിച്ച പരാതിക്കാരനെക്കൊണ്ട് പ്രതികള്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടര്‍ന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവിധ ചാര്‍ജുകള്‍ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുക്കുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ വഞ്ചിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. മറ്റൊരു സംഭവത്തില്‍ വ്യാജ ജോലി വാഗ്ദാനം ചെയ്തു പിണറായി സ്വദേശിക്ക് 6,25,000 രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി (ഹോട്ടല്‍ റിവ്യു) ലഭിക്കുന്നതിനായി പ്രതികളുടെ നിര്‍ദ്ദേശപ്രകാരം…

    Read More »
  • മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; മെല്‍വിന്‍ സ്ഥിരം മദ്യപാനി, അടിപിടിക്കോ ബഹളത്തിനോ പോകാത്ത പ്രകൃതം

    കാസര്‍കോട്: മഞ്ചേശ്വരത്ത് അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മെല്‍വിന്‍ മൊന്തേരോ സ്ഥിരം മദ്യപാനി. പക്ഷേ ആരോടും അടിപിടിക്കോ ബഹളത്തിനോ പോയതായി നാട്ടുകാര്‍ക്കും അറിയില്ല. പോലീസും ഇത് ശരിവെക്കുന്നുണ്ട്. നിര്‍മാണത്തൊഴിലാളിയായ മെല്‍വിന് കുറെയായി ജോലിയില്ലായിരുന്നു. ഇതോടെ ആരോടും സംസാരിക്കാറുപോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അയല്‍വാസികളോട് പോലും നേരില്‍ സംസാരിക്കുന്നതും അപൂര്‍വമായിരുന്നു. കൈയില്‍ പണമില്ലാത്തപ്പോഴും സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ഇങ്ങനെ കൊലപാതകം നടത്താനുള്ള കാരണമെന്തെന്നതിലാണ് വ്യക്തത വരേണ്ടത്. ആരോടും മിണ്ടാതെ, വിഷാദരോഗത്തിനടിപ്പെട്ടത് പോലെയായിരുന്നു മെല്‍വിന്റെ പെരുമാറ്റമെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിക്കുന്ന വിവരം. കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. അമ്മയും മകനും തമ്മില്‍ മറ്റു അസ്വാരസ്യങ്ങളുള്ളതായോ വീട്ടില്‍ വഴക്കുള്ളതായോ ആര്‍ക്കുമറിയില്ല. മെല്‍വിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില്‍ വ്യക്തതവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. മെല്‍വിന്‍ മുങ്ങിയതാണെന്ന് മനസ്സിലാക്കിയ പോലീസ് അയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. നേരത്തെ ജോലി ചെയ്തിരുന്നിടത്തെ സുഹൃത്തുക്കളെയുള്‍പ്പെടെ കണ്ടു. ഇടയ്ക്കിടെ മെല്‍വിന്റെ ടവര്‍ ലൊക്കേഷനും നിരീക്ഷിച്ചുകൊണ്ടിരുന്നു.…

    Read More »
  • ‘അവിടെ’ ഹെയര്‍ ബാന്‍ഡ് എങ്ങനെ ഊരി വീണു? ആഷിഖ് കൊലപാതകത്തില്‍ ചുരുളഴിഞ്ഞത് പ്രതികളുടെ ‘അതിബുദ്ധിയില്‍’ നിന്ന്

    കൊച്ചി: ഇടക്കൊച്ചിയില്‍ യുവാവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ അതിബുദ്ധി കൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താന്‍ എത്തിയപ്പോള്‍ ചോര വാര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു പ്രതികളിലൊരാളായ ഷഹാനയുടെ മൊഴി. ഈ മൊഴിയില്‍ തുടക്കത്തില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു. ആഷിഖിനെ കണ്ടെത്തുമ്പോള്‍, അടച്ചിട്ട വാഹനത്തില്‍ ഒരു പേര്‍ഷ്യന്‍ പൂച്ചയുമുണ്ടായിരുന്നു. ഷഹാനയുടെയും ഭര്‍ത്താവ് ശിഹാബിന്റെയും പൂച്ചയായിരുന്നു അത്. കൊലപാതകത്തിനു ശേഷം ശിഹാബ് വാഹനം അടച്ചു പോയപ്പോള്‍ പൂച്ചയെ കൊണ്ടുപോയിരുന്നില്ല. മറ്റൊന്ന് വാഹനത്തിനു സമീപം കിടന്ന ഒരു ഹെയര്‍ബാന്‍ഡാണ്. അത് ഷഹാനയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഫോണ്‍ വിളിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ ആളിന്റെ ഹെയര്‍ബാന്‍ഡ് ഊരി വീഴേണ്ടതില്ലല്ലോ എന്നതായിരുന്നു പൊലീസിന്റെ സംശയം. ഈ സംശയങ്ങള്‍ക്ക് പിന്നാലെ പോയതാണ് കേസ് തെളിയിക്കാന്‍ സഹായകമായതെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ഇന്ദിരാഗാന്ധി റോഡിലെ…

    Read More »
  • കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍

    കോട്ടയം: പള്ളിക്കത്തോട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് മകന്‍ അരവിന്ദെന്ന് പൊലീസ് പറയുന്നു. പള്ളിക്കത്തോട് കവലയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് സിന്ധു. ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ അരവിന്ദ് മൃതദേഹത്തിന് അടുത്ത് തന്നെ ഉണ്ടായിരുന്നു. അരവിന്ദ് വര്‍ഷങ്ങളായി ലഹരി ഉപയോഗിച്ചിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന ഇയാള്‍ ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്.        

    Read More »
  • ആദ്യ കൂടിക്കാഴ്ച, സ്വകാര്യ നിമിഷങ്ങള്‍ തര്‍ക്കത്തില്‍ കലാശിച്ചു; വീട്ടമ്മയായ യുവതിയെ കൊന്ന് കുഴിച്ചുമൂടി, കാമുകന്‍ അറസ്റ്റില്‍

    ബംഗളൂരു: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട യുവാവ് അറസ്റ്റില്‍. എന്‍ജിനീയറിങ് ബിരുദധാരിയായ പുനീത് ഗൗഡയാണ് (28) മാണ്ഡ്യയില്‍ അറസ്റ്റിലായത്. പ്രീതി സുന്ദരേശാണ് കൊല്ലപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയിലായിരുന്നു കൊലപാതകം. തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. പ്രീതി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പുനീത് തൊഴില്‍രഹിതനാണ്. സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രീതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളും ഫോണ്‍കോള്‍ രേഖകളും പരിശോധിച്ചാണ് പുനീതിനെ അറസ്റ്റ് ചെയ്തത്. ഹാസനടുത്തുള്ള സ്ഥലത്ത് സ്വകാര്യ നിമിഷങ്ങള്‍ ചെലവഴിച്ചശേഷം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പുനീതിന്റെ മര്‍ദനത്തില്‍ പ്രീതി കൊല്ലപ്പെട്ടു. തുടര്‍ന്ന്, മൃതദേഹം കാറില്‍ കയറ്റി ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. ശാരീരിക ബന്ധം തുടരാന്‍ പ്രീതി പണം വാഗ്ദാനം ചെയ്‌തെന്നും അത് നിരസിച്ചപ്പോഴാണ് തര്‍ക്കമുണ്ടായതെന്നും പുനീത് അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.

    Read More »
  • കള്ളപ്പണം വെളുപ്പിച്ചെന്ന് പറഞ്ഞു, വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റിലാക്കിയത് മൂന്നുദിവസം; 18 ലക്ഷം തട്ടിയ പ്രതികള്‍ പിടിയില്‍

    കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ സ്ത്രീയില്‍ നിന്നും പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂര്‍ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബര്‍ പോലീസ് പിടികൂടിയത്. വടകര സ്വദേശിയായ പരാതിക്കാരിയെ വെര്‍ച്വല്‍ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ 15 വരെയാണ് പ്രതികള്‍ പറ്റിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പരാതിക്കാരിയുടെയും മകന്റെയും അക്കൗണ്ടുകളില്‍ നിന്നും പ്രതികള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പല തവണകളായി 18 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഇവര്‍ക്കെതിരെ കൊടുവള്ളി മേഖലയില്‍ മറ്റ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

    Read More »
Back to top button
error: