Crime
-
നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടു, അസ്ഥികളുമായി പോലീസ് സ്റ്റേഷനില്‍; അവിവാഹിതരായ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
തൃശ്ശൂര്‍: നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി കുറ്റസമ്മതം നടത്തി അവിവാഹിതരായ മാതാപിതാക്കള്‍. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് ആദ്യത്തെ പ്രസവത്തിലെ കുട്ടിയെ യുവതിയുടെ വീട്ടിലും രണ്ടുവര്‍ഷം മുന്‍പ് രണ്ടാമത്തെ കുട്ടിയെ പുതുക്കാടും കുഴിച്ചുമൂടിയെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ആമ്പലൂര്‍ സ്വദേശിയായ ഭവിന്‍ (25) കുട്ടിയുടെ അസ്ഥികൂടവുമായി പുതുക്കാട് പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് എത്തുകയായിരുന്നു. വെള്ളിക്കുളങ്ങര സ്വദേശിയായ അനീഷ (22) എന്ന യുവതിയാണ് കുഞ്ഞുങ്ങളുടെ അമ്മ എന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പ്രസവിച്ചയുടന്‍ കുഴിച്ചുമൂടിയെന്നും കര്‍മം ചെയ്യാനായി അസ്ഥികള്‍ സൂക്ഷിച്ചുവെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ യുവതിയേയും യുവാവിനെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. അനീഷയുമായി ഫേയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും 2021-ല്‍ യുവതി പ്രസവിക്കുകയും ചെയ്തു. വീട്ടിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ജനിച്ച ആണ്‍കുഞ്ഞ് മരിച്ചു എന്നാണ് യുവതി ഭവിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ വീടിന് സമീപം…
Read More » -
യുവതി അടുത്തു താമസിക്കുന്ന വീട്ടമ്മയുമായി ‘അടുപ്പത്തില്‍’; ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് പോയി
എറണാകുളം: പെരുമ്പാവൂരില്‍ അസം സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ട്വിസ്റ്റ്. ഭാര്യയുടെ കാമുകനെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയതാകട്ടെ, കൂട്ടുകാരിക്കൊപ്പം താമസമാക്കിയ യുവതിയെ. 20 വയസുള്ള യുവതിയെ തിരികെ ഭര്‍ത്താവിന്റെ അടുത്തെത്തിക്കാനുള്ള പരിശ്രമം പരാജയപ്പെട്ടു. കൂട്ടുകാരിയെ വിട്ടുപിരിയാന്‍ കഴിയില്ലെന്ന യുവതിയുടെ ഉറച്ചനിലപാടില്‍ പൊലീസിനും പിന്നീട് കോടതിക്കും ശ്രമം ഒഴിവാക്കേണ്ടി വന്നു. അതിനിടെ ഭാര്യയെയും കൂട്ടുകാരിയെയും സംരക്ഷിച്ചുകൊള്ളാമെന്ന് അറിയിച്ച് പരാതിക്കാരന്‍ രംഗത്തെത്തിയെങ്കിലും കൂട്ടുകാരിക്കൊപ്പം കഴിഞ്ഞാല്‍ മതിയെന്ന നിലപാടില്‍ ഭാര്യ ഉറച്ചുനിന്നു. മൂന്നുപേരും അസം സ്വദേശികളാണ്. വാഴക്കുളം ചെറുവേലിക്കുന്നിലാണ് ഭര്‍ത്താവും ഭാര്യയും താമസിച്ചിരുന്നത്. വിവാഹശേഷം ഒരുകൊല്ലം മുന്‍പാണ് ഇവര്‍ ജോലി തേടി പെരുമ്പാവൂരിലെത്തിയത്. അതിനിടെ ഭാര്യ അടുത്തുതാമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ അസം സ്വദേശിനായ 24 വയസുകാരിയുമായി അടുപ്പത്തിലായി. പിരിയാന്‍ കഴിയാത്തവിധം അടുത്തപ്പോള്‍ ഇരുവരും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് നെല്ലിമോളത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി കണ്ടെത്തി താമസം അങ്ങോട്ടുമാറ്റി. 24 വയസുകാരിയുടെ കുട്ടിയും ഇവരോടൊപ്പമുണ്ട്.
Read More » -
കൊല്‍ക്കത്ത കൂട്ടബലാത്സംഗം; പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. കോളേജില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതായി പോലീസ് അറിയിച്ചു. ഇരയായ വിദ്യാര്‍ഥിനിയെ പ്രതികള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്റെയും ഇരയുടെയും നീക്കങ്ങള്‍ ലഭിച്ച ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇവ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. വിദ്യാര്‍ഥി യൂണിയന്‍ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നും മുടിയിഴകള്‍, ഹോക്കി സ്റ്റിക്ക് തുടങ്ങിയ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂന്ന് മുറികളിലും ബലപ്രയോഗത്തിന്റെ വ്യക്തമായ സൂചനകളുണ്ട്. സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രധാന പ്രതിയുടെ ഫോണില്‍നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ് അറിയിച്ചിരുന്നു. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗികാതിക്രമം പ്രതി ഫോണില്‍…
Read More » -
കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി; സിനിമാ താരങ്ങളും പിന്നണി ഗായകരും സ്ഥലത്ത്
കൊച്ചി: ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവം. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണു സംഘര്‍ഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. ബാര്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടി. സംഭവം നടക്കുമ്പോള്‍ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു എന്നാണ് വിവരം. കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് യുവതിയെന്ന് വിവരം നോര്‍ത്ത് സ്റ്റേഷനില്‍നിന്നും കണ്‍ട്രോള്‍ റൂമില്‍നിന്നും വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് തമ്മനം റോഡില്‍ ഗതാഗത…
Read More » -
അവിഹിതം ആരോപിച്ച് പീഡനം: യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു, 14 പേര്‍ കസ്റ്റഡിയില്‍
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മര്‍ദ്ദനം. പ്രതികള്‍ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികള്‍ യുവതിയെ ഉപേക്ഷിച്ചത്. സ്ത്രീ യാചിച്ചിട്ടും പീഡനം തുടര്‍ന്നുവെന്നാണ് വിവരം. അഞ്ച് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 10 വര്‍ഷം മുന്‍പ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാള്‍ വിവാഹേതര ബന്ധം പുലര്‍ത്തി. സംഭവത്തിനു പത്തു ദിവസം മുന്‍പ് ഇരുവരെയും കാണാതാവുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ദമ്പതികള്‍ ഗ്രാമത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. തുടര്‍ന്ന്, യുവാവിനെയും യുവതിയേയും ഗ്രാമവാസികള്‍ കെട്ടിയിടുകയായിരുന്നു. പ്രതികളായ 14 പേര്‍ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കല്‍ പൊലീസ് അറിയിച്ചു.
Read More » -
കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം, ഒരാള്‍ക്ക് കുത്തേറ്റു; ആക്രമിച്ചത് യുവതിയെന്ന് വിവരം
കൊച്ചി: നഗരത്തിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം. കതൃക്കടവ് റോഡിലെ ബാറിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റതായാണ് വിവരം. സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാര്‍ട്ടിക്കിടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രിയാണ് ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായത്. തൊടുപുഴ സ്വദേശിയായ യുവാവിനെ ഒരു യുവതിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് കുത്തിയതെന്നും പറയുന്നു. സംഭവത്തില്‍ യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തെന്നും സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗികവിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഒട്ടേറെപേരാണ് ബാറിന് മുന്നില്‍ തടിച്ചുകൂടിയിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെയെല്ലാം പിരിച്ചുവിട്ടു.
Read More » -
ജഡ്ജിയുടെ മകള്‍ ചമഞ്ഞ് തട്ടിപ്പ്; ഹോട്ടല്‍ ബില്‍ അടയ്ക്കാന്‍ പോലീസുകാര്‍ക്ക് ഭീഷണി, പൊലീസുകാരി അറസ്റ്റില്‍
ചെന്നൈ: ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ രേഖയാണ് പിടിയിലായത്. ഇവര്‍ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സെമ്പിയം സ്റ്റേഷനിലേക്കു വിളിച്ച യുവതി താന്‍ ഹൈക്കോടതി ജഡ്ജിയുടെ മകളാണെന്നും സമീപത്തെ ഹോട്ടലില്‍ താമസിച്ചതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെട്ടു. പണം അടച്ചില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പണമടച്ച പൊലീസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉന്നത ഉദ്യോഗസ്ഥര്‍ ഹോട്ടലിലെത്തി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
Read More » -
രഹസ്യ കാമുകി ചതിച്ചു: കോഴിക്കോടു നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് മൃതദേഹം നീലഗിരി വനത്തിൽ കുഴിച്ചിട്ടു, 2 പേർ അറസ്റ്റിൽ
കോഴിക്കോടു നിന്ന് 2024 ഏപ്രില്‍ 1 മുതൽ കാണാതായ ഹേമചന്ദ്രൻ എന്ന 53 കാരന്റെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തിൽ കണ്ടെത്തി. വയനാട് ബത്തേരി പുറാല വിനോദ് ഭവനില്‍ കുഞ്ഞിക്കണ്ണന്റെ മകനാണ് ഹേമചന്ദ്രൻ. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള വാടകവീട്ടില്‍നിന്ന് ടൗണിലേയ്ക്ക് പോയ ഹേമചന്ദ്രനെ കാണാനില്ലെന്ന് കഴിഞ്ഞ വർഷം ഭാര്യ സുഭിഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിയ മോഷണ കേസ് പ്രതിയില്‍ നിന്നാണ് ഹേമചന്ദ്രന്‍ തിരോധാനത്തിലെ സുപ്രധാന സൂചന ലഭിക്കുന്നത്. ഇതോടെ പൊലീസ് ഊർജിതമായി. മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ പി.കെ ജിജീഷ് ഒരു മാസം കേസിന് പിന്നാലെ നടന്നു. മോഷണ കേസ് പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്തതോടെ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ചിട്ടി, റെന്റ് എ കാര്‍ തുടങ്ങിയ ഇടപാടുകള്‍ നടത്തിവന്ന ഹേമചന്ദ്രന്‍ പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ്.…
Read More » -
പെണ്‍സുഹൃത്ത് വിളിച്ചതിനു പിന്നാലെ വീടു വിട്ടിറങ്ങി; ഒന്നര വര്‍ഷത്തിനുശേഷം മൃതദേഹം വനത്തില്‍; ഹേമചന്ദ്രനെ വയനാട്ടിലും മൈസൂരിലും എത്തിച്ചു മര്‍ദിച്ചു കൊന്നെന്നു വിവരം; മുഖ്യപ്രതി നൗഷാദ് വിദേശത്തേക്കു മുങ്ങി
ഒന്നര വര്‍ഷം മുന്‍പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടി. തമിഴ്നാട് ചേരമ്പാടിയിലെ ഉള്‍വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2024 മാര്‍ച്ച് 20ന് കോഴിക്കോട് മായനാട്ടെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഹേമചന്ദ്രനെ പിന്നീട് വീട്ടുകാര്‍ കണ്ടിട്ടില്ല. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നൗഷാദ് വിദേശത്താണ്. സാമ്പത്തിക ഇടപാടുകളാണ് ഹേമചന്ദ്രന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പണം കടം വാങ്ങി മറ്റുള്ളവര്‍ക്ക് മറിച്ചു നല്‍കുന്നയാളാണ് മരിച്ച ഹേമചന്ദ്രന്‍. പലരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. പെണ്‍സുഹൃത്തിന്‍റെ ഫോണ്‍ വന്നതിന് പിന്നാലെയാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഹേമചന്ദ്രന് പണം കടം നല്‍കിയ സംഘം പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചു വരുത്തി തട്ടികൊണ്ടു പോവുകയായിരുന്നു. തരാനുള്ള പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വയനാട്, മൈസൂര്‍ അടക്കം കൊണ്ടു പോയി മര്‍ദ്ദിക്കുകയുമായിരുന്നു. ഹേമചന്ദ്രനെ കാണാതായി രണ്ടാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ചേരമ്പാടി വനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം…
Read More » -
ആഭിചാരക്രിയയ്ക്കായി വളർത്തുനായയെ കഴുത്തറുത്ത് കൊലപ്പെടുത്തി, തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു, പുറത്തറിയാതിരിക്കാൻ വാതിലും ജനലും പൂട്ടിയിട്ടു
ബെംഗളൂരു: ബെംഗളൂരുവിൽ ആഭിചാരക്രിയയ്ക്കായി യുവതി വളർത്തു നായയെ കൊലപ്പെടുത്തി. യുവതി തന്റെ മൂന്ന് വളർത്തുനായ്ക്കളിൽ ഒന്നിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ സ്വന്തം അപ്പാർട്ട്മെൻറിലാണ് തൃപർണ പായക് എന്ന യുവതി നായയെ ക്രൂരമായി കൊന്നത്. കൊലയ്ക്ക് ശേഷം നായയെ തുണിയിൽ പൊതിഞ്ഞ് വച്ചു. തുടർന്നു സംഭവം പുറത്തറിയാതിരിക്കാൻ ജനലും വാതിലും അടച്ച് അപ്പാർട്ട്മെൻറിന് അകത്തിരിക്കുകയായിരുന്നു യുവതി. ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശിയാണ് തൃപർണ പായക്. അതേസമയം നായയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം അപ്പാർട്മെൻറിൽ രൂക്ഷഗന്ധമുണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് നായ്ക്കളെ തൃപർണയുടെ വീട്ടിനുള്ളിൽ കെട്ടിയിട്ടതായും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ നായ നാലു ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തൃപർണയ്ക്കെതിരെ നിലവിൽ പോലീസ് കേസ് രജിസ്ട്രർ ചെയ്തു. സംഭവമറിഞ്ഞ് ബെംഗളൂരു സിവിൽ ബോഡി (ബിബിഎംപി) ഉദ്യോഗസ്ഥർ അന്വേഷണത്തിനായി എത്തിയപ്പോൾ, യുവതി അകത്തു പ്രവേശിക്കുന്നതു ചെറുക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ പോലീസെത്തിയാണ് തുടർനടപടികൾ…
Read More »