Breaking NewsCrimeLead NewsNEWS

ലഹരി നല്‍കി പിഡീപ്പിച്ചു, ടോക്‌സിക്കും പൊസസ്സീവുമാണെന്ന് പറഞ്ഞ് ബന്ധത്തില്‍നിന്ന് പിന്മാറി; യുവഡോക്ടറുടെ പരാതിയില്‍ വേടന്റെ സുഹൃത്തുക്കളുടെ പേരും; സാമ്പത്തിക ഇടപാടുകളുടെ തെളിവും കൈമാറി

കൊച്ചി: റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ ബലാത്സംഗ കേസില്‍ യുവ ഡോക്ടര്‍ നല്‍കിരിക്കുന്നത് വിശദമായ പരാതി. വേടനെ പരിചയപ്പെട്ടതു മുതല്‍ രണ്ടു വര്‍ഷത്തോളം നീണ്ട ബന്ധത്തിലെ കാര്യങ്ങളാണ് തൃക്കാക്കര പൊലീസിനു നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി 31,000 രൂപ വേടന് നല്‍കിയിട്ടുണ്ടെന്നും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. പ്രാഥമികാന്വേഷണങ്ങള്‍ക്കു ശേഷം വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം. ഫ്‌ലാറ്റില്‍ നിന്ന് 9 ഗ്രാം കഞ്ചാവ് പിടിച്ച കേസില്‍ പുലിനഖ കേസില്‍ വനംവകുപ്പിന്റെ അറസ്റ്റിനും ശേഷമാണ് റാപ്പന്‍ വേടന്‍ വീണ്ടും വിവാദത്തില്‍ അകപ്പെടുന്നത്.

2021ലാണ് വേടനുമായി യുവതി പരിചയത്തിലാകുന്നത്. കോഴിക്കോട് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്. വേടന്റെ പാട്ടുകളും മറ്റ് ഇഷ്ടപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടെന്നും തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കൈമാറി എന്നും പരാതിയില്‍ പറയുന്നു. പിന്നീടൊരിക്കല്‍ വേടന്‍ കോഴിക്കോട് വന്ന് തന്നെ കാണുകയും താന്‍ വാടകയ്‌ക്കെടുത്തിരിക്കുന്ന ഫ്‌ലാറ്റില്‍ താമസിക്കുകയും ചെയ്തു. അന്നാണ് ആദ്യമായി ബലാത്സംഗം ചെയ്യുന്നത്. പിന്നീട് വേടന്‍ പലപ്പോഴും കോഴിക്കോട് എത്തിയിരുന്നുവെന്നും തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് പരാതിയില്‍ പറയുന്നത്.

‘വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ല, യുവതിയുടെ മൊഴിയെടുത്ത്‌കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്’

Signature-ad

ഇതിനിടെ, വിവാഹം കഴിക്കുന്ന കാര്യം വേടന്‍ സൂചിപ്പിച്ചിരുന്നു. തനിക്ക് കൊച്ചിയില്‍ ജോലി കിട്ടി എത്തിയപ്പോള്‍ താമസിച്ചിടത്തും വേടന്‍ എത്തിയിരുന്നു എന്ന് പരാതിയില്‍ പറയുന്നു. വിവാഹക്കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ സംസാരിച്ചതായാണ് യുവതി പറയുന്നത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വച്ചും എലൂരിലെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ വച്ചും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. ലഹരി ഉപയോഗിച്ചും വേടന്‍ തന്നെ ബലാത്സംഗം ചെയ്തിട്ടുള്ളതായി പരാതിയില്‍ പറയുന്നു.

2023 ആയപ്പോഴേക്കും വേടന്‍ താനുമായി അകലാന്‍ തുടങ്ങിയെന്നാണ് യുവതി പറയുന്നത്. തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് വേടന്റെ സുഹൃത്തുക്കള്‍ക്കും അറിയാം. അവരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞ യുവതി ഏതാനും പേരുടെ പേരുകളും പരാതിയില്‍ പറയുന്നു. പിന്നീട് 2023ലാണ് താന്‍ ‘ടോക്‌സിക്കും പൊസസീവു’മാണെന്നും ബന്ധം തുടരാന്‍ കഴിയില്ലെന്നും വേടന്‍ പറഞ്ഞതായി പരാതിയിലുള്ളത്. വേടന്‍ ഇത്തരത്തില്‍ പെരുമാറിയതോടെ മാനസികമായി തകര്‍ന്നു പോയെന്നും വിഷാദരോഗം പിടിപെട്ടു ചികിത്സ തേടേണ്ടി വന്നു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണു പരാതി നല്‍കാന്‍ വൈകിയത് എന്നും പരാതിയില്‍ പറയുന്നു.

കൊച്ചിയില്‍ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റ് തൃക്കാക്കര സ്റ്റേഷന്റെ പരിധിയില്‍ വരുന്നതിനാലാണ് ഇവിടെ പരാതി നല്‍കിയിരിക്കുന്നത്. വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും കൈമാറി. ഇന്നലെ വൈകിട്ടാണു യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം ഐപിസി 376 അനുസരിച്ച് കേസ് രജിസ്റ്റര്‍ െചയ്യുകയായിരുന്നു. യുവതി പറയുന്ന പരാതിയിലെ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷമായിരിക്കും പൊലീസ് അടുത്ത നീക്കം നടത്തുക. യുവതി പറയുന്ന സമയത്ത് കോഴിക്കോടും കൊച്ചിയിലും ഇരുവരും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഇതിനിടെ, വേടന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

 

 

 

Back to top button
error: