Movie
-
ഈ ചലച്ചിത്ര താരത്തിന്റെ ജീവിതം പ്രചോദനം: സൈനികനാകാൻ കഴിയാതെ തയ്യൽക്കാരനായി; ദു:ഖ പർവ്വങ്ങൾ പിന്നിട്ട് സൂപ്പർ താരമായ ഇദ്ദേഹത്തിന് ഒരു സിനിമയ്ക്ക് ഇപ്പോൾ പ്രതിഫലം 3 കോടി
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ കുലാര എന്ന ചെറുപട്ടണത്തിൽ നിന്നുള്ള രാജ്പാൽ യാദവ് എന്ന യുവാവിന് സൈനികനാവുക എന്നതായിരുന്നു സ്വപ്നം. എന്നാൽ ഉയരക്കുറവ് കാരണം ആ സ്വപ്നം പൂർത്തീകരിക്കാൻ കഴിയാതെ വന്നപ്പോൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. അഞ്ച് അടി മൂന്ന് ഇഞ്ച് ആയിരുന്നു രാജ്പാൽ യാദവിന്റെ ഉയരം. നിരാശപ്പെടാതെ അദ്ദേഹം ഒരു ഫാക്ടറിയിൽ തയ്യൽക്കാരനായി ജോലി ചെയ്യാൻ തുടങ്ങി. ജോലി ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾക്കും സന്തോഷമായി. വീട്ടുകാർ ഉടൻ വിവാഹത്തെക്കുറിച്ച് ആലോചിച്ചു. അങ്ങനെ വിവാഹം നിശ്ചയിച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ നാളുകളായിരുന്നു അത്. ഒടുവിൽ, 1991 കടന്നുവന്നു. ആ വർഷം രാജ്പാലിന്റെ ജീവിതം മാറ്റിമറിക്കാൻ പോവുകയായിരുന്നു. ഭാര്യ ഗർഭിണിയായ സമയം, രാജ്പാൽ യാദവ് വീടിന് പുറത്തായിരുന്നു. പെട്ടെന്ന് ഒരു ദിവസം രാജ്പാൽ യാദവിന് ഭാര്യ മരിച്ചു. പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷമായിരുന്നു ഭാര്യയുടെ മരണം. അന്ന് 20 വയസായിരുന്നു രാജ്പാലിന് പ്രായം. ‘അടുത്ത ദിവസം ഞാൻ ഭാര്യയെ കാണേണ്ടതായിരുന്നു, അവളുടെ…
Read More » -
മലയാളത്തിലെ നിത്യഹരിത നായകൻ ഓർമയായിട്ട് 35 വർഷം, പ്രേംനസീർ ഇന്നും സൂപ്പർസ്റ്റാർ
ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണം നേടിയ പ്രേം നസീർ ഓർമയായിട്ട് ഇന്ന് 35 വർഷം. നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും ഏവരുടെയും ആദരവ് നേടിയ അബ്ദുൽ ഖാദർ എന്ന പ്രേംനസീർ മലയാളികളുടെ മുഴുവൻ സ്നേഹവും നേടിയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ‘ധ്വനി’ എന്ന അവസാന ചിത്രത്തിലൂടെ തന്റെ അഭിനയ പാരമ്പര്യം അടുത്ത തലമുറയ്ക്ക് കൈമാറിയാണ് അദ്ദേഹം വിടപറഞ്ഞത്. പ്രണയവും ഹാസ്യവും വൈകാരികതയുമെല്ലാം നസീറിന്റെ കൈകളിൽ ഭദ്രം. പ്രേംനസീർ അന്തരിച്ച് 35 വർഷങ്ങൾ തികഞ്ഞിട്ടും ആ അതുല്യ പ്രതിഭ സ്വന്തം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു. ചലച്ചിത്ര ലോകത്ത് 38 വർഷം തിളങ്ങിയ അദ്ദേഹം 725 സിനിമകളിലാണ് നായക വേഷത്തിലെത്തിയത്. ഇതിലൂടെ ഈ അതുല്യ കലാകാരനെ തേടിയെത്തിയത് ലോക റെക്കോഡ് എന്ന അപൂർവ നേട്ടവും. നാടക നടനായിട്ടായിരുന്നു നസീർ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 1951 ൽ ‘ത്യാഗസീമ’ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും…
Read More » -
ജയറാമിന്റെ എക്കാലത്തെയും വൻ ഹിറ്റ്: നാലാം ദിവസം 25 കോടി വാരി ‘ഓസ്‌ലർ’
ജയറാം നായകനായെത്തിയ ‘എബ്രഹാം ഓസ്‌ലർ’ ബോക്സ് ഓഫിസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണ്. സിനിമയുടെ ആഗോള ഗ്രോസ് കലക്‌ഷനാണിത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ചിത്രത്തിനു ലഭിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകൾക്കു സ്കൂൾ അവധി പ്രഖ്യാപിച്ചതും സിനിമയ്ക്കു ഗുണമേകി. ജയറാം നായകനായെത്തിയ ഇതുവരെയുള്ള സിനിമയുടെ സകല റെക്കോർഡും ഓസ്‌ലർ തൂത്തുവാരിയേക്കും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെഅതിഗംഭീര വരവേൽപാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ‘തക്ഷകൻ’ പുരാണത്തിലെ ചെറിയൊരു കഥയാണ്. തന്നിൽ നിന്നും ഓടിയൊളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമായ തക്ഷകന്റെ കഥ ഏവർക്കും സുപരിചിതമാണ്. മുനിശാപം സഫലമാക്കുവാനായി ഒരു പുഴുവിന്റെ ആകൃതി കൈകൊണ്ട് രാജാവിനെ ദംശിച്ച തക്ഷകൻ ഈ ആധുനിക കാലത്ത് ഒരു പ്രതീകം കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ.…
Read More » -
മോഹന്‍ലാല്‍ ആരാധകര്‍ക്കായി ഡിഎന്‍എഫ്ടി-മലൈക്കോട്ടെ വാലിബന്‍ ഓഡിയോ ടീസര്‍ ലോഞ്ച്
കൊച്ചി: സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശേരി -മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ ഓഡിയോ- ടീസര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി ഡിഎന്‍എഫ്ടി. ജനുവരി 18ന് ബോള്‍ഗാട്ടി പാലസില്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ ആളുകള്‍ക്ക് ദൃശ്യ വിരുന്നില്‍ പ്രവേശനം നല്‍കുന്നു. ഇതിനായി www.dnft.global എന്ന വെബ്‌സൈറ്റില്‍ ഡിഎന്‍എഫ്ടി കരസ്ഥമാക്കാം. ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിന്റെ ഡിഎന്‍എഫ്ടി ആണ് ലോകത്താദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലെ ചില പോസ്റ്ററുകള്‍…
Read More » -
പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ‘രാജാസാബ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പൊങ്കൽ, സംക്രാന്തി ഉത്സവനാളിൽ പ്രഭാസിന്റെ പുതിയ ചിത്രം ‘രാജാസാബി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. ‘രാജാ സാബ്’ എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി.വിശ്വപ്രസാദ് നിർമിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ. ‘രാജാ സാബ്’ ചിത്രത്തിനെക്കുറിച്ച് മാരുതി പറഞ്ഞത് ഇപ്രകാരമാണ്: ‘രാജാ സാബ്’ ഇന്നുവരെയുള്ള എന്റെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. പ്രഭാസുമായും പീപ്പിൾ മീഡിയ ഫാക്ടറിയുമായും സഹകരിക്കുന്നത് ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനവും ആവേശവുമാണ്. ഞങ്ങളുടെ പ്രേക്ഷകർക്ക് ഒരു ഗംഭീരമായ ഹൊറർ അനുഭവം നൽകാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഹൊറർ ആഖ്യാനത്തിൽ പ്രഭാസിന്റെ ഇലക്‌ട്രിഫൈയിംഗ് സ്‌ക്രീൻ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. നിർമ്മാതാവായ ടിജി…
Read More » -
മമ്മൂട്ടി കരം പിടിച്ചു, നടൻ ജയറാമിനു പുനർജന്മം: സമൂഹത്തോടും സഹപ്രവർത്തകരോടുമുള്ള ഒരു മനുഷ്യസ്നേഹിയുടെ പ്രതിബദ്ധത
‘ഓസ്‌ലർ അബ്രഹാം’ എന്ന സിനിമ തിയേറ്ററുകളെ ഇളക്കിമറിക്കുന്നു. നടൻ ജയറാമിന്റെ ഗംഭീരമായ തിരിച്ചുവരവാണ് ഈ ചിത്രം. പത്മരാജൻ്റെ ‘അപരനി’ലൂടെ വെള്ളിത്തിരയിലെത്തിയ ജയറാം മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ്. മേലെപറമ്പിൽ ആൺ വീട്, കഥാ നായകൻ, സമ്മർ ഇൻ ബത്‌ലഹേം, അനിയൻ ബാവ ചേട്ടൻ ബാവ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ദി കാർ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച ആ പ്രതിഭയ്ക്ക് വർഷങ്ങൾ ഇപ്പുറം മലയാളത്തിൽ മികച്ച ഒരു ചിത്രം ചെയ്യാൻ ഭാഗ്യം ഉണ്ടായില്ല. മുൻ നിരനായകനായി മലയാളത്തിൽ തിളങ്ങി നിന്ന ജയറാം പിന്നീട് അന്യ ഭാഷാ ചിത്രങ്ങളിൽ പോയി വില്ലനും സഹനടനുമൊക്കെയായി അധഃപതിക്കുന്നതും നാം കണ്ടു. ജയറാമിന് ഇനി മലയാള സിനിമയിൽ ഒരു തിരിച്ചു വരവില്ലെന്ന് പ്രവചിച്ചവരാണ് ഏറെയും. എന്നാൽ, ഇതാ അഞ്ച് വർഷങ്ങൾക്ക് ശേഷം നടൻ ജയറാം നായകനായെത്തിയ സിനിമ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വിജയക്കുതിപ്പ് നടത്തുകയാണ് വീണ്ടും.…
Read More » -
‘മലൈക്കോട്ടൈ വാലിബ’ന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ…? പ്രേക്ഷകർക്കായി ‘വാലിബൻ ചാലഞ്ച്: വീഡിയോ കാണാം’
ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രേക്ഷകരെ ‘വാലിബൻ ചലഞ്ചി’ലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് ‘മലൈക്കോട്ടൈ വാലിബനു’ വേണ്ടി അണിയറപ്രവർത്തകർ നടത്തുന്നത്. ‘മലൈക്കോട്ടൈ വാലിബ’ന്റെ കാർട്ടൂൺ പുസ്തകം അൻപതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ മദഭരമിഴിയോരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ‘മലൈക്കോട്ടൈ വാലിബൻ’ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ ‘വാലിബൻ ടീം’ സംഘടിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്,…
Read More » -
അടുത്ത സിനിമ മോഹന്‍ലാലിനൊപ്പമെന്ന് ശ്രീകുമാര്‍ മേനോൻ; ഒടിയന്റെ തോൽവി ഓർമ്മിപ്പിച്ച്, ‘എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ’ എന്ന ‘ചിത്ര’ത്തിലെ മോഹന്‍ലാലിന്റെ ചോദ്യം ആവർത്തിച്ച് ആരാധാകർ
പരസ്യ സംവിധായകനായ വി.എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എടുത്ത സിനിമ ഒടിയന്‍, വന്‍ ഹൈപ്പിലാണ് റിലീസായത്. ഹൈപ്പിന്റെ ഉയരം കൂടിയതുകൊണ്ടാണോ എന്നറിയില്ല, സിനിമയുടെ വീഴ്ചയുടെ ആഘാതം വളരെ വലുതായിരുന്നു. ആ പരാജയം ശ്രീകുമാറിനും മോഹന്‍ലാലിനും വലിയ തിരിച്ചടിയായിരുന്നു. അമിത പ്രതീക്ഷയാണ് ഒടിയന്‍ എന്ന സിനിമയുടെ പരാജയത്തിന് കാരണം എന്ന് നിരീക്ഷകര്‍ വിലയിരുത്തി. മോഹൻലാലിന് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ചിത്രമാണ് ഒടിയൻ. സിനിമയിലെ മോഹൻലാലിൻ്റെ മേക്ക് ഓവർ വിചാരിച്ച രീതിയിൽ ഹിറ്റായില്ലെന്ന് മാത്രമല്ല, വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ വിമർശനങ്ങൾക്കൊടുവിൽ മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീകുമാർ മേനോന്‍. വീണ്ടും മോഹന്‍ലാലിനൊപ്പം എന്ന് പറഞ്ഞ് ശ്രീകുമാര്‍ മേനോൻ ഒരു ഷൂട്ടിങ്ങിന്റെ ഇടയില്‍ എടുത്ത ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ അടുത്ത സിനിമ ലാലേട്ടനൊപ്പം’ എന്നാണ് ചിത്രത്തിന് കൊടുത്ത ക്യാപ്ഷന്‍. ശ്രീകുമാറിന്റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കകം പലവിധ ട്രോളുകളും സജീവമായിക്കഴിഞ്ഞു. ‘ചിത്ര’ത്തില്‍ മോഹന്‍ലാല്‍ ‘എന്നെ…
Read More » -
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബ’നിലെ ‘മദഭാരമിഴിയോരം’ ഗാനത്തിന്റെ വീഡിയോ കാണാം
സിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ മനോഹരമായ മറ്റൊരു ഗാനം കൂടി പ്രേക്ഷകരിലേക്കെത്തി. പി.എസ് റഫീഖ് എഴുതിയ ‘മദഭാരമിഴിയോരം’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ള ആണ്. തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായി ഈ ഗാനം നിലകൊള്ളുന്നു എന്ന് ഗാനത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പ്രകടിപ്പിച്ച് ഗായിക പ്രീതി പിള്ള പറഞ്ഞു: “സിനിമയ്‌ക്കുള്ളിൽ ഈ ഗാനം വിവിധ വ്യാഖ്യാനങ്ങൾക്ക് വിധേയമാകുന്നു, എല്ലാ ശ്രോതാക്കൾക്കും ഒരു പോലെ ഈ ഗാനം ഇഷ്ടപെടുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. സംഗീത ആവിഷ്‌കാരത്തിലെ അതുല്യമായ പരീക്ഷണമായി ഇത് നിലകൊള്ളുന്നു. എന്റെ കരിയറിൽ ഈ ഗാനത്തിന് പ്രാധാന്യമുണ്ട്” “ഈ പാട്ടിനു വേണ്ടി ധാരാളം എക്സ്പെരിമെന്റ്സും തയ്യാറെടുപ്പുകളും ചെയ്തിട്ടുണ്ട്, അതുകൊണ്ടു തന്നെ ഒരു ഗായിക മാത്രമല്ല ഒരു വോക്കൽ പ്രൊഡ്യൂസർ ആയി കുറെ ബഹുമാന്യരായ ആർട്ടിസ്റ്റിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടയിൽ ഈ ഗാനം ഹിന്ദിയിൽ എഴുതാനുള്ള അവസരം…
Read More » -
ആറാം തമ്പുരാനിലെ ഉര്‍വശി! ഞെട്ടേണ്ട, ഉര്‍വശി തന്നെന്ന്
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് ആറാം തമ്പുരാന്‍. സിനിമയിലെ കഥാപാത്രങ്ങളും അവരുടെ പേരുകളും എല്ലാം എല്ലാ മലയാളികള്‍ക്കും മനപാഠമാണ്. അതില്‍ എവിടെയാണ് ഉര്‍വശി? മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സായികുമാര്‍, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ, കൊച്ചിന്‍ ഹനീഫ, ശങ്കരാടി, അഗസ്റ്റിന്‍, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു, ടിപി മാധവന്‍ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. അവിടെയൊന്നും ഉര്‍വശിയെ കണ്ടില്ലല്ലോ, അപ്പോള്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ റോള്‍ എന്തായിരുന്നു. മുഖം വ്യക്തമാക്കാതെയാണ് ഉര്‍വശി ആറാം തമ്പുരാനില്‍ അഭിനയിച്ചത്. ‘ഹരിമുരളീരവം’ എന്ന പാട്ടിന്റെ രംഗത്ത് കണ്ണുകള്‍ മാത്രം കാണിച്ച്, മുഖം മറച്ച് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കാണാറില്ലേ. മോഹന്‍ലാല്‍ അടുത്തേക്ക് പോകുമ്പോള്‍ ഓടി മറയുന്ന ആ പെണ്‍കുട്ടിയുടെ വേഷം ചെയ്തത് ഉര്‍വശിയാണ്. ചിത്രത്തിന്റെ വിക്കിപീഡിയ ഇന്‍ഫര്‍മേഷനിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ, 1997 ല്‍ പുറത്തിറങ്ങിയ ആറാം…
Read More »