Movie

‘മലൈക്കോട്ടൈ വാലിബ’ന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ…? പ്രേക്ഷകർക്കായി ‘വാലിബൻ ചാലഞ്ച്: വീഡിയോ കാണാം’

ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രേക്ഷകരെ ‘വാലിബൻ ചലഞ്ചി’ലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് ‘മലൈക്കോട്ടൈ വാലിബനു’ വേണ്ടി അണിയറപ്രവർത്തകർ നടത്തുന്നത്. ‘മലൈക്കോട്ടൈ വാലിബ’ന്റെ കാർട്ടൂൺ പുസ്തകം അൻപതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ മദഭരമിഴിയോരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

‘മലൈക്കോട്ടൈ വാലിബൻ’ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ ‘വാലിബൻ ടീം’ സംഘടിപ്പിക്കുന്നത്.

സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ്.

പി.ആർ.ഒ പ്രതീഷ് ശേഖർ.

Back to top button
error: