Movie
-
ആറു ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി വിസ്മയം; സന്നിധാനത്ത് ‘വീരമണികണ്ഠന്‍’ ഒഫിഷ്യല്‍ ലോഞ്ച്
അയ്യപ്പചരിത കഥകളെ അടിസ്ഥാനപ്പെടുത്തി മലയാളത്തില്‍നിന്നും ഒരു ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു. ‘വീരമണികണ്ഠന്‍ ‘ എന്നു നാമകരണം ചെയ്തിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ചിത്രം റിലീസിനെത്തും. ഭഗവാന്റെ തനതു കഥയെ ആധുനിക കാലഘട്ടത്തില്‍ കൂടുതല്‍ ആസ്വാദ്യകരവും ഒപ്പം ഭക്തിനിര്‍ഭരവുമാകുന്ന തരത്തിലാണ് ഒരുക്കുന്നത്. വണ്‍ ഇലവന്റെ ബാനറില്‍ സജി എസ് മംഗലത്താണ് നിര്‍മ്മാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്‌സ് സ്‌പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ധ്യാന്‍ നായക ത്രീഡി ചിത്രം 11:11 ഉടന്‍ പ്രദര്‍ശനത്തിനെത്തും. വീരമണികണ്ഠന്റെ ഒഫിഷ്യല്‍ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്‌ക്രിപ്റ്റും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വര്‍ഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി അടുത്ത വര്‍ഷം വൃശ്ചികത്തില്‍ ചിത്രം റിലീസ് ചെയ്യും. നാഗേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളം,…
Read More » -
നായകന്‍ ബിബിന്‍ ജോര്‍ജ്, നായികമാര്‍ നാല്; കൂടല്‍ ചിത്രീകരണം തുടങ്ങി
മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം ‘കൂടല്‍ ‘ചിത്രീകരണം തുടങ്ങി. പി ആന്റ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി നിര്‍മ്മിച്ച് ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മറീന മൈക്കിള്‍, റിയ, നിയ വര്‍ഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവര്‍ നായികമാരാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു. വിജിലേഷ്, വിനീത് തട്ടില്‍, വിജയകൃഷ്ണന്‍, കെവിന്‍, റാഫി ചക്കപ്പഴം, അഖില്‍ഷാ, സാം ജീവന്‍, അലി അരങ്ങാടത്ത്, ലാലി മരക്കാര്‍, സ്‌നേഹ വിജയന്‍, അര്‍ച്ചന രഞ്ജിത്ത്, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി റീല്‍സ്, സോഷ്യല്‍ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദര്‍ഭങ്ങള്‍ക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ഒരു കാറ്റ് മൂളണ് …’ എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പെരുമ്പടപ്പും നായകന്‍…
Read More » -
ഇന്ന് നായികയാകാന്‍ ക്യൂ; പക്ഷെ അല്ലു അര്‍ജുന്റെ അന്നത്തെ നായികമാര്‍ക്ക് സംഭവിച്ചത്; നടിമാരുടെ ഇന്നത്തെ ജീവിതം
തെലുങ്ക് സിനിമാ ലോകത്ത് ഇന്ന് അല്ലു അര്‍ജുനുള്ള താരമൂല്യം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പുഷ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം അല്ലുവിന് ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരുണ്ട്. അതേസമയം, പാന്‍ ഇന്ത്യന്‍ താരമാകുന്നതിന് മുമ്പേ അല്ലു അര്‍ജുന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാണ്. മല്ലു അര്‍ജുന്‍ എന്ന് മലയാളി ആരാധകര്‍ നടനെ സ്‌നേഹത്തോടെ വിളിച്ചിട്ടുണ്ട്. മലയാളത്തില്‍ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകള്‍ ഒരു കാലത്ത് തരംഗമായിരുന്നു. ആര്യ എന്ന സിനിമയാണ് ഇക്കൂട്ടത്തില്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ വന്ന കൃഷ്ണ, ബണ്ണി തുടങ്ങിയ സിനിമകളെല്ലാം കേരളത്തില്‍ വന്‍ ഹിറ്റായി. മലയാളികളില്‍ നിന്നും തനിക്ക് ലഭിക്കുന്ന സ്‌നേഹത്തെക്കുറിച്ച് അല്ലു അര്‍ജുന്‍ നേരത്തെ സംസാരിച്ചിട്ടുമുണ്ട്. കൂടുതലും റൊമാന്റിക് സിനിമകള്‍ ചെയ്ത കാലത്താണ് അല്ലു അര്‍ജുന്‍ കേരളത്തില്‍ ജനപ്രീതി നേടുന്നത്. അക്കാലത്ത് അല്ലു അര്‍ജുന്‍ സിനിമകളിലെ നായികമാരും ശ്രദ്ധിക്കപ്പെട്ടു. നായികമാര്‍ക്ക് വലിയ പ്രാധാന്യമുള്ള സിനിമകളാണ് ആര്യ, കൃഷ്ണ, ബണ്ണി തുടങ്ങിയവയെല്ലാം. ഈ സിനിമകളിലൂടെ അല്ലു അര്‍ജുന്‍ താര പദവിയിലേക്ക് വന്നെങ്കിലും നടിമാര്‍ക്ക്…
Read More » -
102 കിലോ ഭാരം, ഉയരം 6 അടി 3 ഇഞ്ച്, ചോരക്കണ്ണുകള്‍…
102 കിലോ തൂക്കം, 6 അടി 3 ഇഞ്ച് ഉയരം, ചോരക്കണ്ണുകള്‍, മുറിപ്പാടുകളുള്ള മുഖം… ഇങ്ങനെയൊരു വില്ലനെ കിട്ടാന്‍ സിനിമ കാത്തിരുന്നതുപോലെ. ആറാം തമ്പുരാനിലെ ചെങ്കളം മാധവന്‍, നരസിംഹത്തിലെ ഭാസ്‌കരന്‍, മായാവിയിലെ യതീന്ദ്രന്‍, സ്റ്റാലിന്‍ ശിവദാസിലെ നേതാവ്, ഉപ്പുകണ്ടം ബ്രദേഴ്‌സിലെ ജോസ് പൗലോച്ചന്‍… വില്ലന്‍ കീരിക്കാടനാണോ എന്നാല്‍ അടി കലക്കും എന്ന ഗ്യാരന്റി പ്രേക്ഷകനുണ്ടായി. അതിന്റെ ആരംഭം ഇങ്ങനെ. രാമപുരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍. അയാളുടെ നോട്ടം ചെന്നെത്തുന്നത് ചുമരിലെ ക്രിമിനുലുകളുടെ ഫോട്ടോകളിലേക്ക്. അതിന്റെ നടുവില്‍ ജോസ് (കീരിക്കാടന്‍ ജോസ്) എന്നെഴുതിയിട്ടുണ്ട്. പക്ഷേ, പടമില്ല. ജോസിന്റെ പടം ഒട്ടിക്കാന്‍ പറ്റില്ല, അയാള്‍ വന്ന് കീറിക്കളയും. രണ്ടുമൂന്ന്‌കൊലക്കേസില്‍ ശിക്ഷിച്ചിട്ടുള്ളതാ… കോണ്‍സ്റ്റബിള്‍ ഹമീദ് (മാമുക്കോയ) പറയുന്ന ഡയലോഗു മുതല്‍ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ ഭീകരത പ്രേക്ഷകരില്‍ നിറയുന്നു. പിന്നെയുള്ള സീനുകളിലെല്ലാം ജോസിനെ പറ്റിയുളള ഭീകര വര്‍ണ്ണനകളാണ്. എട്ടു പത്ത് കൊലക്കേസിലെ പ്രതി, രാവിലെ അറുക്കണ ആടിന്റെ…
Read More » -
‘കുഞ്ചമണ്‍ പോറ്റി’ക്ക് അന്താരാഷ്ട്ര നേട്ടം: ടോപ് 10 ഹൊറര്‍ ചിത്രങ്ങളില്‍ ഭ്രമയുഗം രണ്ടാം സ്ഥാനത്ത്
കൊച്ചി: മമ്മൂട്ടിയുടെ കുഞ്ചമണ്‍ പോറ്റിക്ക് അന്താരാഷ്ട്ര നേട്ടം. ആഗോളതലത്തില്‍ പ്രശസ്തമായ എന്റര്‍ടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റര്‍ബോക്സിഡിന്റെ 2024 ലെ ടോപ് 10 ഹൊറര്‍ ചിത്രങ്ങളില്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഹോളിവുഡ് ചിത്രം ദ സബ്സ്റ്റന്‍സ് ആണ് ഒന്നാം സ്ഥാനം. ജപ്പാനീസ് ചിത്രം ചിമേ, തായ്ലന്റ് ചിത്രം ഡെഡ് ടാലന്റസ് സൊസൈറ്റി, അമേരിക്കന്‍ ചിത്രങ്ങളായ യുവര്‍ മോണ്‍സ്റ്റര്‍, ഏലിയന്‍, സ്ട്രേഞ്ച് ഡാര്‍ലിങ്, ഐ സോ ദ ടിവി ഗ്ലോ, ഡാനിഷ് ചിത്രം ദ ഗേള്‍ വിത്ത് ദ നീഡില്‍, കൊറിയന്‍ ചിത്രം എക്സ്ഹ്യൂമ എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങള്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്നാണ് ഭ്രമയുഗത്തിനെ ലെറ്റര്‍ ബോക്സ്ഡ് തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നുള്ള ഏക ചിത്രവും ഭ്രമയുഗമാണ്. 2024 ല്‍ ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഈ…
Read More » -
നേരറിയും നേരത്ത് തുടങ്ങി…
വേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ്. ചിദംബരകൃഷ്ണന്‍ നിര്‍മ്മാണവും രഞ്ജിത്ത് ജി.വി. രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ നേരറിയും നേരത്ത് ‘ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അഭിറാം രാധാകൃഷ്ണനും ഫറാ ഷിബ്ലയുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്. സാമൂഹികമായി വ്യത്യസ്ഥ തലങ്ങളിലെ കുടുംബങ്ങളിലുള്ള സണ്ണിയും അപര്‍ണയും തമ്മിലുള്ള ശക്തമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന വെല്ലുവിളികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിറാമിനും ഫറായ്ക്കും പുറമെ സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടന്‍, കല സുബ്രമണ്യന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ – വേണി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിര്‍മ്മാണം – എസ്. ചിദംബരകൃഷ്ണന്‍, ഛായാഗ്രഹണം – ഉദയന്‍ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വര്‍മ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -കല്ലാര്‍ അനില്‍, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനില്‍ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ജിനി സുധാകരന്‍,…
Read More » -
അര്‍ജുന്റെയും ബാലുവിന്റെയും നായികയായി അനശ്വര രാജന്‍! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് എന്ന് സ്വന്തം പുണ്യാളന്‍
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അര്‍ജുന്‍ അശോകനും ബാലുവും ഒപ്പം അനശ്വരാ രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ പ്രേക്ഷകരില്‍ ഉദ്വേഗവും ആകാംഷയും ഉണര്‍ത്തുന്നുണ്ട്. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളന്‍. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവര്‍ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്ന് സ്വന്തം പുണ്യാളന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍: ജോഷി തോമസ്…
Read More » -
മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സിദ്ധിഖിനെ കൈവിട്ട് സിനിമാലോകം? മ്ലേച്ഛനിലും പടക്കുതിരയിലും ടിയാനിലും പകരക്കാരെത്തി
കൊച്ചി: മലയാള സിനിമയില്‍ ഒരുകാലത്ത് അടക്കിവാണ നടനായിരുന്നു ദിലീപ്. ജനപ്രിയ സിനിമകളുടെ മേക്കറായ ദിലീപ് അന്ന് സിനിമാ നിര്‍മാണത്തിലും വിതരണത്തിലും അടക്കം എല്ലാം മേഖലയിലും കൈവെച്ചു. ഒരു ഘട്ടത്തില്‍ സൂപ്പര്‍താര സിനിമകളേക്കാള്‍ പണം വാരിയ ചിത്രങ്ങളായി ദിലീപിന്റെ ചിത്രങ്ങള്‍ മാറിയിരുന്നു. എന്നാല്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ പതനം തുടങ്ങി. സിനിമകളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടു. താരത്തിന്റെ കരിയര്‍ വലിയൊരു പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. സിനിമയില്‍ ദിലീപ് നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് ബലാത്സംഗ കേസില്‍ പ്രതിയായതോടെ നടന്‍ സിദ്ധിഖും നേരിടുന്നത്. യുവാക്കളെന്നോ സീനിയര്‍ താരങ്ങളെന്നോ വലുപ്പച്ചെറുപ്പമില്ലാതെ മലയാളത്തിലെ എല്ലാ തലമുറക്കൊപ്പവും ഇടംപിടിക്കുന്ന താരമായിരുന്നു സിദ്ധിഖ്. നായകനെന്നോ വില്ലനെന്നോ സ്വഭാവ നടനെന്നോ വ്യത്യാസമില്ലാതെ എല്ലാ വേഷങ്ങളും തേടി എത്തിയിരുന്ന സിദ്ധിഖിന്റെ സിനിമാ ജീവിതം വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ പതനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിദ്ധിഖിനെ സിനിമകളില്‍ നിന്നും ഒഴിവാക്കി തുടങ്ങി. ഇതോടെ താരത്തിന്റെ ഭാവി…
Read More » -
കളരിപ്പയറ്റിൻ്റെ ഹൃദയത്തിലേക്ക് ഒരു സിനിമായാത്ര- “ലുക്ക് ബാക്ക് ബിയോണ്ട് ദി ബ്ലേഡ്സ്” സെപ്തംബർ 27 ന് തിയേറ്ററുകളിൽ എത്തും
പുരാതന ഇന്ത്യൻ ആയോധന കലയായ കളരിപ്പയറ്റിനെ പര്യവേക്ഷണം ചെയ്തുകൊണ്ട് പ്രശസ്ത ചലച്ചിത്രകാരൻ രഞ്ജൻ മുള്ളാട്ട് സംവിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചിത്രമാണ് ‘ലുക്ക് ബാക്ക് – ബിയോണ്ട് ദ ബ്ലേഡ്സ്’. പത്മശ്രീ ജേതാവും ആദരണീയനായ ഗുരുവും കളരിപ്പയറ്റിൻ്റെ അഭ്യാസിയുമായ മീനാക്ഷി അമ്മ അഭിനയിക്കുകയും രണ്ട് തവണ ദേശീയ അവാർഡ് നേടിയ സംഗീതസംവിധായകൻ ഡോ. ഹംസലേഖ സൗണ്ട് ട്രാക്ക് അവതരിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെ ഈ വരുന്ന സെപ്തംബര് 27 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്. വ്യക്തിത്വ വളർച്ച, സാംസ്കാരിക പൈതൃകം, പ്രാചീന പാരമ്പര്യങ്ങളുടെ പരിവർത്തന ശക്തി എന്നിവയുടെ കൂടിച്ചേരൽ ആണ് ഈ സിനിമയുടെ പ്രമേയമായെത്തുന്നത്. കളരിപ്പയറ്റിൻ്റെ ഇതുവരെ കാണാത്ത അപൂർവ കാഴ്ച്ച ചിത്രത്തിൽ നമുക്ക് കാണാം. സാധാരണ ആയോധന കല സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ സിനിമ കളരിപ്പയറ്റിൻ്റെ സമഗ്രതയെ ആവും തുറന്നു കാണിക്കുക എന്നാണ് ചിത്രത്തിന്റെ അണിയറക്കാർ അവകാശപ്പെടുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രമൊരുക്കിയത്. എന്നാൽ പൂർണ്ണമായും…
Read More » -
ആഷിഖ് അബുവിന്റെ സംഘടനയുടെ ഭാഗമായിട്ടില്ലെന്ന് ലിജോ പെല്ലിശ്ശേരി; ‘മട്ടാഞ്ചേരി കൂട്ടായ്മ’ അംഗബലമില്ലാത്ത അവസ്ഥയില്‍
തിരുവനന്തപുരം: ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സിനിമ സംഘടനയോട് മുഖം തിരിച്ചിരിക്കയാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും. മലയാള സിനിമയിലെ പുതിയ സംഘടനയെന്ന നിലയിലാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനെ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ സംഘടനയുടെ ഭാഗമായി എന്ന് അവര്‍ പറയുന്നവര്‍ പോലും മുഖം തിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയതെന്നാണ് ആഷിഖ് പറയുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂട്ടായ്മയില്‍ നിന്നും പലരും പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. എന്നാല്‍, സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ്…
Read More »