Movie
-
‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ
വിവാദങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ച് ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും. താൻ വളരെ ചെറുപ്പം മുതൽ അറിയുന്ന ഒരു നടനാണ് ഷൈൻ എന്നും അദ്ദേഹത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വിൻസി പറഞ്ഞു. വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈൻ തന്റെ മുൻകാല പെരുമാറ്റങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. വിൻസിയുടെ വാക്കുകൾ ഇങ്ങനെ: ‘‘എന്തുകൊണ്ട് ആ വിഷയം അങ്ങനെ ഞാൻ എടുത്തു എന്നതിൽ വ്യക്തമായ ഉത്തരം എനിക്കു നൽകേണ്ടതുണ്ട്. അതിനു മുമ്പ് പണ്ട് എന്റെ ജീവിതത്തിൽ നടന്നൊരു കാര്യം കൂടി പറയണം. ഷൈൻ ചേട്ടൻ സിനിമയിൽ വരുന്നത് കമൽ സർ വഴിയാണ്. അതേപോലൊരു കാലത്ത്, ഞാൻ പ്ലസ് ടു പഠിക്കുന്ന സമയമാണ്, ആദ്യമായി എനിക്ക് സിനിമയിൽ അഭിനയിക്കണമെന്നു തുറന്നു പറഞ്ഞ ഒരു അഭിനേതാവ്, അതും ഷൈൻ ചേട്ടനാണ്… മാത്രമല്ല ഞങ്ങൾ ഒരേ ഇടവകയ്ക്കാരാണ്, കൂടാതെ…
Read More » -
ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെയുള്ള യാത്ര!! മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ജോയ് കെ. മാത്യുവിന്റെ ‘കങ്കാരു’ ഡോക്യൂഫിക്ഷൻ ഓസ്ട്രേലിയയിൽ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിനെ കുറിച്ച് ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി. മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി, ചൈനീസ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവമായ നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ ജോയ് കെ മാത്യു ആണ്. ബ്രിസ്‌ബെൻ ഇൻഡോറൂപ്പിള്ളിയിൽ ജോയ് കെ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നടനും എഴുത്തുകാരനും ഛായാഗ്രാഹകനും സംവിധായകനുമായ പീറ്റർ ചിത്രീകരണോദ്ഘാടനം നിർവ്വഹിച്ചു. ബിഎംഎം പ്രസിഡന്റും എഡിറ്ററുമായ ഗ്ലെൻ, നടിമാരായ ജെന്നിഫർ, ലിയോണി, അലന നടൻമാരായ പോൾ, നിജിൽ, ഫ്രഡി, ഡേവിഡ്, ടാസോ, ഛായാഗ്രാഹകൻ മുറായി എന്നിവർ സംസാരിച്ചു. പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന കങ്കാരുവിന്റെ ജൈവ ശാസ്ത്രം, സംസ്കാരപരമായ പ്രാധാന്യം, മനുഷ്യൻ അനുഭവിക്കുന്ന പ്രകൃതിസംഘർഷം, പരിസ്ഥിതി നിലനിൽപ്പിന്റെ…
Read More » -
22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി
കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന “ആശകൾ ആയിരം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം – കാളിദാസ് കൂട്ടുകെട്ട് ആശകൾ ആയിരത്തിലൂടെ നിറവേറുകയാണ്. ആശകൾ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്…
Read More » -
മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് “ലോകഃ”; വെളിപ്പെടുത്തി സംവിധായകൻ
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോകഃ – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിൽ ഒരു സൂപ്പർ ഹീറോ യൂണിവേഴ്സിന് തുടക്കം കുറിക്കുന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. “ലോകഃ” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചാപ്റ്റർ ആണ് “ചന്ദ്ര”. മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്ന ടാഗ് വച്ച് ലോകഃ ക്രിയേറ്റ് ചെയ്യണം എന്നൊരു ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല എന്നും മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ നിറഞ്ഞ സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്നും സംവിധായകൻ ഡൊമിനിക് അരുൺ ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ലോകഃയുടേത്…
Read More » -
ശ്രീ ഗോകുലം മൂവീസ് – എസ്ജെ സൂര്യ ചിത്രം ‘കില്ലർ- സംഗീതമൊരുക്കുന്നത് എആർ റഹ്മാൻ; തമിഴ് സിനിമാ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകുന്നു
ചെന്നൈ: 10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ എആർ റഹ്മാൻ. എസ്ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. എസ് ജെ സൂര്യ സംവിധാനം ചെയ്ത നാനി, ന്യൂ, അന്പേ ആരുയിരേ, പുലി എന്നീ ചിത്രങ്ങൾക്കും എ ആർ റഹ്മാൻ സംഗീതമൊരുക്കിയിട്ടുണ്ട്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ്…
Read More » -
രൺവീർ സിങ്- ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് ഡിസംബർ 5 ന്
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ “ധുരന്ദർ”ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള “ധുരന്ദർ” ഫസ്റ്റ് ലുക്ക് വീഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വീഡിയോയ്ക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ശബ്ദവും വീഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ്…
Read More » -
ജെഎസ്കെ സിനിമ കണ്ട് ഹൈക്കേടതി; സെന്‍സര്‍ ബോര്‍ഡ് തീരുമാനം ബാലിശമെന്ന് ആര്‍എസ്എസ്; സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കണമെന്നും ആവശ്യം; കോടതിയില്‍ ബോര്‍ഡിന് തിരിച്ചടി ഉറപ്പെന്ന് അഭിഭാഷകര്‍
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കണ്ട് ഹൈക്കോടതി. രാവിലെ പത്തിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.നഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിൽ എത്തിയാണ് സിനിമ കണ്ടത്. കേസ് ബുധനാഴ്ച കോടതി പരിഗണിക്കും. അതിനിടെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി ബാലിശമാണെന്ന് ആർഎസ്എസ് വിമർശിച്ചു. ചിത്രത്തിന്‍റെയും കഥാപാത്രത്തിന്‍റെയും ജാനകിയെന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്‍റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സിനിമ കാണാൻ കോടതി തീരുമാനിച്ചത്. ജസ്റ്റിസ് നഗരേഷും കോടതി ജീവനക്കാരായ മൂന്ന് പേരും, അഡ്വ. ആനന്ദ് മേനോൻ, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് പ്രതിനിധികളായ അൽക്കാ വാര്യർ, എസ്.ബിജു എന്നിവരാണ് സിനിമ കണ്ടത്. ജൂൺ 27ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ സെൻസർ ബോർഡ് നടപടിയിൽ അനിശ്ചിതമായി നീളുന്നതിലെ ആശങ്ക ഹർജിക്കാർ നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. ജാനകിയെന്ന പേരിനെ…
Read More » -
സിനിമയെ അറിയാം, തിരക്കഥയെഴുതാൻ പഠിക്കാം, പ്രമുഖ തിരക്കഥാകൃത്തുക്കൾ നയിക്കുന്ന ദ്വിദിന ശില്പശാല കൊച്ചിയിൽ
കൊച്ചി: സിനിമാ തിരക്കഥ രചിക്കാൻ പഠിക്കാനും തിരക്കഥയെക്കുറിച്ച് അറിയാനും ചലച്ചിത്രപ്രേമികൾക്ക് മികച്ച അവസരമൊരുങ്ങുന്നു. ‘പ്ലോട്ട് ടു സ്‌ക്രിപ്റ്റ് 3.0’ എന്ന ദ്വിദിന തിരക്കഥ രചനാ ശില്പശാല കൊച്ചിയിൽ ആരംഭിച്ചു. ശില്പശാല അജുസ് പ്ലേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി. ഹോട്ടൽ സിദ്രാ പ്രിസ്‌റ്റൈൻ, എസ്ആർഎം റോഡ്, കലൂർ, കൊച്ചിയിലാണ് ശില്പശാല നടക്കുന്നത്. ശില്പശാലയിൽ മലയാളം സിനിമയിലെ എഴുത്ത് ശൈലി, കഥാപാത്ര നിർമ്മാണം, കഥാനിർമ്മിതിയുടെ ഘടന, സിനിമാറ്റിക് നറേഷൻ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ. യാത്രാനിർദ്ദേശങ്ങൾ: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർ എസ്.ആർ.എം റോഡിലൂടെ നടക്കുമ്പോൾ വലതുവശത്ത് ഹോട്ടൽ നോർത്ത് സെന്റർ കഴിഞ്ഞ് ഹോട്ടൽ സിദ്ര പ്രിസ്റ്റയിൻ കാണാം. എറണാകുളം സൗത്ത് (ജംഗ്ഷൻ) സ്റ്റേഷനിൽ എത്തുന്നവർ ടൗൺഹാൾ മെട്രോ സ്റ്റേഷനിൽ ഇറങ്ങി എസ്.ആർ.എം റോഡിലൂടെ നടന്നാൽ ഹോട്ടലിലേക്ക് എത്താം. മറ്റ് മാർഗങ്ങളിൽ എത്തുന്നവർക്ക് എസ്.ആർ.എം റോഡിലൂടെ നേരിട്ട് എത്താനാകും. ഇടവേളകളും സമയക്രമവും:…
Read More » -
ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിൻ അശോക് ഈണം നൽകിയ ” ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ, വരികൾ രചിച്ചത് വിനായക് ശശികുമാർ. ‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ”സരിഗമാ ” ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്. ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് “ഓണം മൂഡ്” എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഓണക്കാലത്ത് യുവാക്കൾക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന്…
Read More »
