Movie

  • ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി ഒപ്പം മമിതയും, ‘പ്രേമലു’വിന് ശേഷം റൊമാൻറിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ‘ബത്ലഹേം കുടുംബ യൂണിറ്റ്’

    കൊച്ചി: മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനികളിൽ ഒന്നായ ഭാവന സ്റ്റുഡിയോസിൻറെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് നിവിൻ പോളിയും മമിത ബൈജുവും. ‘പ്രേമലു’ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ടിത്രത്തിന്റെ സംവിധായകൻ. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതൽ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ ‘പ്രേമലു’വിന് പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ – 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാൻറിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ്…

    Read More »
  • യുവത്വത്തിന്റെ ചൂടും തുടിപ്പും ചടുലതയും നിറച്ച ആക്ഷന്‍ ത്രില്ലര്‍ ‘കിരാത’ പൂര്‍ത്തിയായി

    ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡി (ഒറ്റപ്പാലം) ന്റെ ബാനറില്‍ ഇടത്തൊടി ഭാസ്‌കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍) നിര്‍മ്മിച്ച്, റോഷന്‍ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിര്‍വ്വഹിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കിരാത’ ചിത്രീകരണം കോന്നി, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. യുവത്വത്തിന്റെ പാട്ടും ആട്ടവും സംഘട്ടനവുമായി അച്ചന്‍കോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികള്‍ക്കു അഭിമുഖീകരിക്കേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കോന്നിയുടെ ദൃശ്യഭംഗിയും ഗ്രാമകാഴ്ച്ചകളും വിഷ്വല്‍ട്രീറ്റിന്റെ വിസ്മയജാലകമാണ് കിരാതയുടെ പ്രേക്ഷകര്‍ക്കായി തുറന്നിടുന്നത്. ചെമ്പില്‍ അശോകന്‍, ഡോ രജിത്കുമാര്‍, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍, വൈഗ റോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ…

    Read More »
  • വീണ്ടും നിർമ്മാതാവിന്റെ കുപ്പായത്തിൽ വിനീത് ശ്രീനിവാസൻ, ത്രില്ല‍ർ ജോണറിൽ മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകൻ നോബിൾ ബാബു

    കൊച്ചി: മെറിലാൻഡ് സിനിമാസിനോടൊപ്പം ത്രില്ല‍ർ‍ ചിത്രമൊരുക്കാൻ വിനീത് ശ്രീനിവാസൻ. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് നോബിൾ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസൻറെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിൻറെ കുപ്പായമണിയുന്നത്. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ,…

    Read More »
  • മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും!! നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″വിൽ ജനനിയായി ഹർഷാലി മൽഹോത്ര

    ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു, സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” എന്ന ചിത്രത്തിൽ ബോളിവുഡ് താരം ഹർഷാലി മൽഹോത്ര. ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ബജ്‌രംഗി ഭായിജാനിൽ ബാലതാരമായി തിളങ്ങിയ ഹർഷാലി മൽഹോത്രയാണ് ‘അഖണ്ഡ 2: താണ്ഡവ’ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തിൽ ഹർഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹർഷാലിയുടെ ചിത്രത്തിലെ കാരക്ടർ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു. കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരുന്നു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ അഖണ്ഡയുടെ തുടർച്ചയാണ്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നത്. ‘മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും’ എന്ന കുറിപ്പോടെയാണ് ഹർഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററിൽ…

    Read More »
  • പവൻ കല്യാൺ- ജ്യോതി കൃഷ്ണ ചിത്രം “ഹരിഹര വീര മല്ലു” ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 24 ന് തീയറ്ററുകളിൽ, കേരളത്തിലെത്തിക്കുന്നത് വേഫറർ ഫിലിംസ്

    കൊച്ചി: തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ “ഹരിഹര വീര മല്ലു പാർട്ട് 1″എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. “സ്‌വോർഡ് വേഴ്സസ് സ്പിരിറ്റ്” എന്നാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ ടാഗ് ലൈൻ. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ചിത്രം ജൂലൈ 24ന് തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പവൻ കല്യാൺ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയ്‌ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലറിൽ അവതരിപ്പിക്കുന്നു. മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധരായ ഭരണാധികാരികളിൽ ഒരാളായ ഔറംഗസേബിന്റെ വേഷത്തിൽ…

    Read More »
  • ഉപേക്ഷിച്ചെന്ന് ഉണ്ണി, ചര്‍ച്ചകള്‍ തുടരുന്നെന്ന് നിര്‍മാതാക്കള്‍; ‘മാര്‍ക്കോ 2’ വരുമോ?

    മലയാളത്തിലിറങ്ങി പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ ‘മാര്‍ക്കോ’യ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ‘മാര്‍ക്കോ’യ്ക്ക് ചുറ്റം വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ മികച്ചതും വലുതുമായ സിനിമയുമായി തിരിച്ചെത്താന്‍ ശ്രമിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. എന്നാല്‍, ‘മാര്‍ക്കോ’ സീരീസ് പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. സാമൂഹികമാധ്യമത്തില്‍ ആരാധകന്റെ കമന്റിന് മറുപടിയായാണ് കമ്പനിയുടെ പ്രതികരണം. ‘മാര്‍ക്കോ 2 ഇറക്കി വിട് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്. പറ്റൂല്ലെങ്കി റൈറ്റ്സ് വാങ്ങിച്ച് വേറെ പ്രൊഡക്ഷന്‍ ടീമിനെ വെച്ചുചെയ്യൂ. നല്ല പടമാണ് മാര്‍ക്കോ. അതിന്റെ രണ്ടാംഭാഗം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാവും’, എന്നായിരുന്നു ആരാധകന്റെ കമന്റ്. ‘മാര്‍ക്കോയ്ക്ക് നിങ്ങള്‍ നല്‍കിയ അളവറ്റ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. മാര്‍ക്കോ സീരീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിനാണ് മാര്‍ക്കോയുടെ പൂര്‍ണ്ണ അവകാശം. മാര്‍ക്കോയുടെ യാത്രയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഈ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ കൈമാറ്റംചെയ്യാനോ പങ്കുവെക്കാനോ ഞങ്ങള്‍ തയ്യാറല്ല’, എന്നായിരുന്നു ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മറുപടി.…

    Read More »
  • മായക്കുട്ടിയുടെ ‘തുടക്കം’; മകള്‍ വിസ്മയയുടെ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍; ജൂഡ് ആന്തണിയുടെ സംവിധാനം; ‘സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ തുടക്കമാകട്ടെയെന്ന് ലാല്‍’

    മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മോഹൻലാലിന്‍റെ മകൾ വിസ്മയ. ജൂഡ് ആന്തണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയയുടെ ചലച്ചിത്രപ്രവേശം. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജൂഡിന്‍റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെയാണ് മോഹന്‍ലാലിന്‍റെ  വിസ്മയയും സിനിമയിൽ എത്തുന്നത്. ‘പ്രിയപ്പെട്ട മായക്കുട്ടി ‘തുടക്കം’ സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിന്‍റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടുകയും പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. വിസ്മയ വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

    Read More »
  • കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം; പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു; കേരളം സാംസ്‌കാരിക ബദല്‍ ഉയര്‍ത്തുമെന്നും സജി ചെറിയാന്‍

    തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്നും സാംസ്‌കാരിക മേഖലയില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍. നവീകരണം പൂര്‍ത്തിയാക്കിയ കൈരളി- ശ്രീ തിയേറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയെ വളര്‍ത്താനും പുതിയ തലമുറയ്ക്കു പ്രോത്സാഹനം നല്‍കാനും നയം രൂപീകരിക്കാനും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടത്തും. ഭാവി സിനിമ മേഖല വ്യവസായമെന്ന നിലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ളതാണ്. അതിനുതകുന്ന നിലയില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. എല്ലാവരെയും ഉള്‍പ്പെടുത്തി സിനിമ നയം രൂപപ്പെടുത്തി നിയമനിര്‍മാണത്തിലേക്കു കടക്കും. സ്ത്രീകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ഉറപ്പു നല്‍കേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇതിനു തുടര്‍ച്ചയായി കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തും. -പീസ് ആന്‍ഡ് ഹാര്‍മണി- എന്നതാണു സന്ദേശം. യുദ്ധങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനുതകുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉയര്‍ന്നു. പേരുപോലും എന്തിടണമെന്ന അവകാശം…

    Read More »
  • വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആദ്യവാരംമുതൽ, നായികയായി മലയാളി താരം സംയുക്ത മേനോൻ

    കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ജൂലൈ ആദ്യ വാരമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഇതിലൂടെ തന്റെ…

    Read More »
  • ‘ഗാന്ധര്‍വ’ത്തില്‍ മോഹന്‍ലാലിന്റെ നായിക; അജിത്തിനും സല്‍മാനുമൊപ്പം അഭിനയിച്ചു, ഓര്‍ക്കുന്നില്ലേ കാഞ്ചനെ?

    ‘ഗാന്ധര്‍വ'(1993) ത്തിലൂടെ ഒരു അന്യഭാഷാനായിക കൂടി മലയാളത്തിലെത്തി, കാഞ്ചന്‍ എന്ന മുംബൈക്കാരി. മോഹന്‍ലാലിന്റെ നായികയായ ശ്രീദേവി മേനോന്‍ എന്ന കഥാപാത്രത്തെ കാഞ്ചന്‍ മനോഹരമാക്കുകയും ചെയ്തു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചശേഷമാണ് കാഞ്ചന്‍ മലയാളത്തിലെത്തിയത്. 1971-ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് ഒരുവയസ്സേയുള്ളൂ കാഞ്ചന്. അതേവര്‍ഷം മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചു. പിന്നീട് 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരിച്ചുവരുന്നത്. സല്‍മാന്‍ ഖാന്റെ ‘സനം ബേഫഹാ’ എന്ന സിനിമയിലെ കാഞ്ചന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോവിന്ദയുടെ ‘കൂലി നമ്പര്‍ 1’-ല്‍ കരിഷ്മ കപൂറിന്റെ സഹോദരിയായിട്ടുള്ള കഥാപാത്രമായിരുന്നു കാഞ്ചന്റേത്. പിന്നാലെ അക്ഷയ് കുമാര്‍, അജിത് കുമാര്‍ എന്നിവരുടെ നായികയായി. ഹിന്ദി, തെലുഗു ഭാഷകളിലും അഭിനയിച്ചു. ‘പ്രേമപുസ്തകം’ എന്ന സിനിമയിലെ അഭിനയത്തിന് തെലുഗു സംസ്ഥാനപുരസ്‌കാരമായ നന്ദി സ്പെഷല്‍ ജൂറി പരാമര്‍ശവും ലഭിച്ചു. ക്രാന്തി ക്ഷേത്ര, ജുമാന, അമാനത്, പാണ്ടവ് എന്നിവയാണ് അവരുടെ ശ്രദ്ധേയമായിട്ടുള്ള മറ്റു ചിത്രങ്ങള്‍. ലാളിത്യമുള്ള അഭിനയമായിരുന്നു അവരുടേത്. അവരെ തേടിയെത്തിയതും അതുപോലുള്ള കഥാപാത്രങ്ങളാണ്. ‘ഗാന്ധര്‍വം’ ഹിറ്റായെങ്കിലും…

    Read More »
Back to top button
error: