Movie
-
”നാട്ടുകാര് പലപേരും വിളിക്കും, ‘വിലായത്ത് ബുദ്ധ’യുടെ ഞെട്ടിപ്പിക്കുന്ന ട്രെയിലർ പുറത്ത്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ
പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ യുടെ ആകാംക്ഷ നിറയ്ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ലുലു മാളിൽ നടന്ന ചടങ്ങിലാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കിയത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’…
Read More » -
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ ഈ അവധികാലം ആഘോഷിക്കാൻ അവർ വീണ്ടുമെത്തുന്നു; “സമ്മർ ഇൻ ബത്ലഹേം” ഡിസംബർ 12ന് തിയേറ്ററുകളിലെത്തും
പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു. ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ “സമ്മർ ഇൻ ബത്ലഹേം”, ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അറിയിക്കുന്ന പുതിയ പോസ്റ്റർ ഏറെ ശ്രദ്ധനേടി കഴിഞ്ഞു. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ…
Read More » -
ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന *ഇരുവരവ്**എന്ന ചിത്രം സലോഷ് വർഗീസ് സംവിധാനം ചെയ്യുന്നു . തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.
കഥ : ഉമേഷ് ഒറ്റക്കൽ.തിരക്കഥ സംഭാഷണം : ഉമേഷ് ഒറ്റക്കൽ, സലോഷ് വർഗീസ്.ക്യാമറ : പ്രസാദ് അറുമുഖം.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :ബി ഹരി.കലാ സംവിധാനം : ഉണ്ണി,ക്‌ളാസ്സിക് തളാപ്പ് വസ്ത്രാലങ്കാരം : രാജു ഈങ്ങാപ്പുഴ. ചമയം : അനൂപ് സാബു.നിർമ്മാണ നിർവഹണം :കവിത സലോഷ്.സംഗീത സംവിധാനം :ശിവ കൃഷ്ണൻ.ഗാന രചന : വിശ്വാമിത്ര. ഗായകർ :വിജയ് യേശുദാസ് ,സിത്താര ,അഫ്സൽ ,നിമ്യ ലാൽ .പശ്ചാത്തല സംഗീതം : സുരേഷ് നന്ദൻ .സംഘട്ടനം : ഡ്രാഗൺ ജിറോഷ്.കൊറിയോഗ്രാഫി : മിഥുൻ മനോഹർ.സ്റ്റീൽസ് : മനോജ് റിയൽ വിഷൻ.എഡിറ്റർ & സൗണ്ട് ഡിസൈൻ & മിക്സ് :കൃഷ്ണജിത് എസ് വിജയൻ.ഡി ഐ & കളറിസ്റ്റ് : ഹുസൈൻ അബ്‌ദുൾ ഷുക്കൂർ. സ്റ്റുഡിയോ :മൂവിയോള കൊച്ചിൻ. ഉദ്വേഗഭരിതവമായ സംഭ്രമം ജനിപ്പിക്കുന്ന രീതിയിൽ കഥപറയുന്നതോടൊപ്പം,കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവും ഈ ചിത്രത്തിലൂടെ പറയുന്നു.പ്രേക്ഷന് ആകാംഷയോടൊപ്പം ,പ്രതീക്ഷയും നൽകുന്ന ഒരു ചിത്രം സമ്മാനിക്കാൻ ഈ ചിത്രത്തിന്റെ അണിയറ പ്രവത്തകർ ശ്രമിച്ചിട്ടുണ്ട്.…
Read More » -
ഡബിൾ മോഹനും ചൈതന്യവും വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം. ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകൾ സർക്കാരിൻ്റെ ശക്തമായ സുരഷാവലയത്തിലാണു താനും. ഫോറസ്റ്റ്, പൊലീസ് ഫോഴ്സുകൾ അതീവ ജാഗ്രതയിലാണ് ഇവിടെ. ആ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ . അവൻ്റെ ചങ്കൂറ്റത്തിനു മുന്നിൽ അധികാരിവർഗ്ഗ ങ്ങൾക്കുപോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. നീതി പാലകർ ഒരു വശത്ത്. തൊഴിലില കിടമത്സരത്തിൻ്റെ വലിയ എതിരാളികൾ മറുവശത്ത്.ഇവർക്കെല്ലാമിടയിലൂടെ സംഘർഷഭരിതമായി നീങ്ങുന്ന മോഹൻ്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട്. ചൈതന്യം.ചെറുപ്പം മുതൽ മോഹൻ്റെ സാഹസ്സികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തൻ്റേടിയോട് അറിയാതെ മോഹം കടന്നുവന്നു. അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവൻ്റെ ജീവിതത്തിൽ ചൈതന്യത്തിൻ്റെ സാന്നിദ്ധ്യം ഏറെ അനു ഗ്രഹമാകുന്നു. പ്രച്വിരാജ് സുകുമാരനും, പ്രിയംവദാകൃഷ്ണനു മാണ് ഈ കഥാപാത്രങ്ങളെ…
Read More » -
അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് നവംബർ 21 ന്
അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” ട്രെയ്‌ലർ പുറത്ത്. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ, സ്റ്റൈൽ, വൈകാരികത എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടിയരിന്നു. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറും ട്രെയ്‌ലറും നൽകുന്ന സൂചന. അർജുൻ സർജയുടെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊപ്പം വൈകാരിക തീവ്രമായ കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ…
Read More » -
പുതിയ XSR155 ലൂടെ യമഹ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നു; ആദ്യ ഇലക്ട്രിക് വാഹനങ്ങൾ – AEROX-E & EC-06, യുവാക്കളെ ലക്ഷ്യമിടുന്ന FZ-RAVE XSR155 ഇന്ത്യയിൽ Rs. 1,49,990 പുറത്തിറക്കി; FZ-RAVE-ന് വില Rs. 1,17,218 (All Prices Ex-Showroom, Delhi)
കൊച്ചി: ആഗോളതലത്തിൽ പ്രശംസ നേടിയ തങ്ങളുടെ ആധുനിക റെട്രോ സ്‌പോർട്‌സ് ബ്രാൻഡായ XSR155-ന്റെ പുതുപുത്തൻ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഇന്ത്യ യമഹ മോട്ടോർ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ്. സുസ്ഥിര സഞ്ചാരത്തിനുള്ള യമഹയുടെ ദീർഘകാല കാഴ്ചപ്പാടിലെ ഒരു പ്രധാന ചുവടുവയ്പ് എന്ന നിലയിൽ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളായ AEROX-E & EC-06-ഉം അതോടൊപ്പം പുറത്തിറക്കി. ആവേശമുയർത്തുന്ന തരത്തിൽ, യുവാക്കളും ഡൈനാമിക്കുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ FZ-RAVE-ലൂടെ യമഹ അതിന്റെ FZ വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ അവസരത്തിൽ. ഈ പുറത്തിറക്കലുളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന പുതിയ സഞ്ചാര വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ തന്നെ പ്രീമിയം, ഡീലക്‌സ് മോട്ടോർസൈക്കിൾ സെഗ്‌മെന്റുകളിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു. പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലെ യമഹയുടെ ആധിപത്യത്തിന്റെ അടുത്ത പരിണാമത്തെയാണ് പുതിയ യമഹ XSR155 പ്രതിനിധീകരിക്കുന്നത്. സ്റ്റൈലും സത്തയും ഒരുപോലെ തേടുന്ന ഇന്നത്തെ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്…
Read More » -
നിയമപോരാട്ടങ്ങൾക്കൊടുവിൽ ‘ഭായ്: സ്ലീപ്പർ സെൽ’ നാളെ റിലീസിന് എത്തും…
നവാഗതനായ ആധവ ഈശ്വര, ഗായികയും കനോഡിയൻ മോഡലുമായ നിക്കേഷ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി കമലനാഥൻ ഭുവൻ കുമാർ കഥയെഴുതി സംവിധാനം ചെയ്ത സസ്‌പെൻസ് ത്രില്ലർ ആണ് ‘ഭായ്: സ്ലീപ്പർ സെൽ’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ചിത്രത്തെ “ഇസ്ലാമിക വിരുദ്ധം” എന്ന് ചില മുസ്ലീം സംഘടനകൾ വിശേഷിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ചിത്രത്തിൽ മുസ്ലീം സമൂഹത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിച്ചുവെന്ന് അവർ ആരോപിച്ചിരുന്നു. ചിത്രത്തിൻ്റെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മുസ്ലിം വേഷധാരിയായ നായകൻ നെറ്റിയിൽ കുറിയും, കൈയ്യിൽ ഒരു കൊന്തയുമായി പണത്തിനും, ആയുധങ്ങളും ഇടയിൽ ഇരിക്കുന്നതാണ് കാണുന്നത്. ഇതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ നിയമപരമായി നേരിട്ട്, ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.ആർ.എസ് ഫിലിംഡം ആരോപണങ്ങൾക്ക് ഉള്ള ഉത്തരം വ്യക്തമാക്കി ഒരു മാധ്യമ പ്രസ്താവന ഇറക്കിയിരുന്നു. “ഭായ് – ഒരു മതത്തിനും വികാരങ്ങൾക്കും എതിരല്ല. നല്ല സിനിമകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മതപരമായ വികാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായി പ്രവർത്തിക്കരുത്.…
Read More » -
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറാ യിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർതാരം ശ്രീ.മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബർ നാലിന് തിയേറ്ററുകൾ എത്തുന്നു. .*മധുര കണക്ക് *എന്ന ചിത്രത്തിൽ വിഷ്ണു പേരടി, പ്രദീപ് ബാല , രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ , ഹരി മാധവ് , മനു സി കണ്ണൂർ , പീമിഷ് ,നിഷാ സാരംഗ് , സനൂജ, ആമിനാ നിജാം, കെ പി ഏ സി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നു. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ ഹൃദ്യമായ…
Read More » -
ഗംഭീര പ്രിവ്യു ഷോ റിപ്പോർട്ടുകളുമായി ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; ആഗോള റിലീസ് നാളെ
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ പ്രിവ്യു ഷോക്ക് ഗംഭീര പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ആണ് പ്രസ്, മൂവി മീഡിയ എന്നിവർക്കായി ചിത്രത്തിൻ്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്. അഭൂതപൂർവമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രിവ്യു ഷോ പ്രതികരണങ്ങൾ പറയുന്നത്. ചിത്രം തമിഴിലെ ഒരു ക്ലാസിക് ചിത്രമാണെന്നും കാലത്തെ അതിജീവിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും നിരൂപണങ്ങൾ പറയുന്നു. ദുൽഖർ…
Read More » -
അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത്” പ്രേക്ഷകരിലേക്ക്; ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്
ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനോമി’ എന്ന ചിത്രത്തിലെ ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഭാവനയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ, തീവ്രവും നിശ്ചയദാർഢ്യമുള്ളതുമായ ഒരു കഥാപാത്രമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “ഹെർ കോഡ് ഈസ് ട്രൂത്ത്” എന്ന അടിക്കുറിപ്പ് സാറയെന്ന കഥാപാത്രത്തിന്റെ ആത്മാവിനെ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. വൈകാരിക ആഴവും ധീരമായ പ്രതിരോധവും സമന്വയിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് സാറ ഫിലിപ്പിനെ ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഭാവനയുടെ കരിയറിലെ ഏറ്റവും ലെയേഴ്സ് ഉള്ള ഒരു പ്രകടനമാണ് സാറ ഫിലിപ് ആയി താരം നടത്തിയിരിക്കുന്നത് എന്നാണ് സൂചന. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലോക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന…
Read More »